മുംബൈ മെട്രോ ടിക്കറ്റ് ഇനി ഇവിടെ കിട്ടും; യാത്രയ്ക്കുണ്ടോ പാട്? | Mumbai Metro tickets without queues book easily using 16 apps, check full list Malayalam news - Malayalam Tv9

Mumbai Metro: മുംബൈ മെട്രോ ടിക്കറ്റ് ഇനി ഇവിടെ കിട്ടും; യാത്രയ്ക്കുണ്ടോ പാട്?

Published: 

24 Apr 2026 | 03:41 PM

Skip the Queue Mumbai Metro Tickets Now Available on 16 Apps: അവിടെയാണ് റാപ്പിഡോ ആശ്വാസം പകരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാനായി ഇനിയൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. റാപ്പിഡോ ആപ്പ് വഴി ഒറ്റ ടാപ്പില്‍ ടിക്കറ്റെടുക്കാം എന്നതാണ് പുതിയ മാറ്റം. റാപ്പിഡോയ്ക്ക് പുറമെ 16 ആപ്പുകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. സ്റ്റേഷനുകളില്‍ ക്യൂ നില്‍ക്കാതെ യാത്ര നടത്താനുമാകും. റാപ്പിഡോ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

1 / 5
മുംബൈ മെട്രോയിലെ യാത്ര എന്ത് രസമാണല്ലേ? കണ്ണടച്ച് തുറക്കും മുമ്പ് യാത്ര അവസാനിക്കും എന്നതാണ് മെട്രോകളുടെ പ്രത്യേകത. എന്നാല്‍ എന്തെല്ലാം പറഞ്ഞാലും സുഖകരമായ യാത്ര അതിവേഗം ഒരുക്കാന്‍ നമ്മുടെ മെട്രോ കഴിഞ്ഞേ വേറെ ആളൊള്ളൂ. മുംബൈ മെട്രോയില്‍ ധാരാളം ആളുകളാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. തിരക്കേറിയ സമയങ്ങളില്‍ ടിക്കറ്റെടുക്കാനായി ചെലവഴിക്കേണ്ടി വരിക പലപ്പോഴും മണിക്കൂറുകളോളമാണ്. (Image Credit Source: PTI)

2 / 5
അവിടെയാണ് റാപ്പിഡോ ആശ്വാസം പകരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാനായി ഇനിയൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. റാപ്പിഡോ ആപ്പ് വഴി ഒറ്റ ടാപ്പില്‍ ടിക്കറ്റെടുക്കാം എന്നതാണ് പുതിയ മാറ്റം. റാപ്പിഡോയ്ക്ക് പുറമെ 16 ആപ്പുകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. സ്റ്റേഷനുകളില്‍ ക്യൂ നില്‍ക്കാതെ യാത്ര നടത്താനുമാകും. റാപ്പിഡോ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

3 / 5
ആദ്യ മെട്രോ യാത്രയ്ക്ക് 50 രൂപ വരെ സൗജന്യ യാത്ര നല്‍കാനാണ് റാപ്പിഡോയുടെ തീരുമാനം. ഉപഭോക്താക്കള്‍ക്ക് 50 ശതമാനം അധിക കിഴിവും ലഭിക്കും. 10 രൂപ വരെ ഇത്തരത്തില്‍ നിങ്ങള്‍ക്ക് നേടാനാകും. 16 ആപ്പുകള്‍ വഴിയാണ് ഈ സേവനം ലഭിക്കുക എന്ന് പറഞ്ഞല്ലോ, അവ ഏതെല്ലാമാണെന്ന് നോക്കിയാലോ? ദാ പിടിച്ചോളൂ

4 / 5
റാപ്പിഡോ, കണ്‍ഫേം ടിക്കറ്റ്, എസ്മിക്രിപ്പ്, ഇന്‍സിഗോ, റെഡ്ബസ്, വാട്‌സ്ആപ്പ്, ഊബര്‍, മുംബൈ വണ്‍ ആപ്പ് എന്നിവയുള്‍പ്പെടെ 16 ആപ്പുകളിലാണ് മെട്രോ ടിക്കറ്റിങ് സൗകര്യം ലഭ്യമായിട്ടുള്ളത്. കൂടുതല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് സേവനം നീട്ടാനുള്ള ശ്രമത്തിലാണ് മെട്രോ അധികൃതര്‍. ഇതോടെ യാത്രക്കാര്‍ ടിക്കറ്റെടുക്കാനായി വരി നില്‍ക്കേണ്ടതില്ലെന്ന് ചുരുക്കം.

5 / 5
മുംബൈ മെട്രോയില്‍ നാല് ലൈനുകളാണുള്ളത്. ദഹിസര്‍ ഈസ്റ്റ്-അന്ധേരി വെസ്റ്റ് മെട്രോ ലൈന്‍ 2എ, ഡിഎന്‍ നഗര്‍-മണ്ഡലായ് മെട്രോ ലൈന്‍ 2ബി, ദഹിസര്‍ ഈസ്റ്റ്-ഗുണ്ടാവലി (അന്ധേരി ഈസ്റ്റ്) മെട്രോ ലൈന്‍ 7, ദഹിസര്‍ ഈസ്റ്റ്-മിറ-ഭായന്ദര്‍ മെട്രോ ലൈന്‍ 9 എന്നിവയാണത്. ഈ നാല് ലൈനുകളിലും ആപ്പുകള്‍ വഴി ടിക്കറ്റെടുത്ത് സര്‍വീസ് നടത്താവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി