Navratri 2026 Recipe: ഒരു കപ്പ് നിലക്കടലയും കുറച്ചു ശർക്കരയും ഉണ്ടോ? പ്രോട്ടീൻ റിച്ച് നിലക്കട ലഡു വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
Navratri 2026 Nilakkadalai Recipe: നിറങ്ങളുടെയും വർണങ്ങളുടെയും മധുരപലഹാരങ്ങളുടെയും കൂടെ ആഘോഷമാണ് നവരാത്രി. ഈ വേളയിൽ മധുരത്തോടൊപ്പം അല്പം ആരോഗ്യവും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രുചികരമായ നിലക്കടല തയ്യാറാക്കി നോക്കൂ.ഇത് തയ്യാറാക്കാൻ പ്രധാനമായും നിലക്കടല ഒരു കപ്പ്, ശർക്കര പൊടിച്ചത് മുക്കാൽ കപ്പ്, ഏലക്കപ്പൊടി അര ടീസ്പൂൺ, നെയ്യ് രണ്ട് സ്പൂൺ, വെള്ളം രണ്ട് അല്ലെങ്കിൽ മൂന്ന് സ്പൂൺ വരെയാണ് ആവശ്യം......

ഭക്തിനിർഭരമായ നവരാത്രി ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. നിറങ്ങളുടെയും വർണങ്ങളുടെയും മധുരപലഹാരങ്ങളുടെയും കൂടെ ആഘോഷമാണ് നവരാത്രി. ഈ വേളയിൽ മധുരത്തോടൊപ്പം അല്പം ആരോഗ്യവും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രുചികരമായ നിലക്കടല തയ്യാറാക്കി നോക്കൂ.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

ഇത് തയ്യാറാക്കാൻ പ്രധാനമായും നിലക്കടല ഒരു കപ്പ്, ശർക്കര പൊടിച്ചത് മുക്കാൽ കപ്പ്, ഏലക്കപ്പൊടി അര ടീസ്പൂൺ, നെയ്യ് രണ്ട് സ്പൂൺ, വെള്ളം രണ്ട് അല്ലെങ്കിൽ മൂന്ന് സ്പൂൺ വരെയാണ് ആവശ്യം.

ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വയ്ക്കുക. മീഡിയം തീയിൽ കരിഞ്ഞു പോകാതെ വറുത്തെടുക്കുക. വറുത്ത നിലക്കടല നന്നായി ചൂടാറിയ ശേഷം കൈകൊണ്ട് തിരുമ്മി തൊലി കളയുക. ഇത് മിക്സിയിലെ ജാറിൽ ഇട്ട് തീരെ നൈസ് ആകാതെ ഒരല്പം തരിതരിപ്പായി പൊളിച്ചടുക്കുക.

മറ്റൊരു പാനിൽ പൊടിച്ച ശർക്കരയും രണ്ടുമൂന്നു സ്പൂൺ വെള്ളവും ഒഴിച്ച് ചൂടാക്കുക ശർക്കര പാനി തയ്യാറാക്കാൻ വേണ്ടിയാണ്. ശർക്കര പൂർണ്ണമായും അലിഞ്ഞു നേരിയ പാനീയായി വരുമ്പോൾ തീ ഓഫ് ചെയ്ത് ഇത് അരിച്ചെടുക്കുക.

അരിച്ചെടുത്ത ശർക്കരപ്പാനി വീണ്ടും പാനിലേക്ക് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിച്ചുവച്ച നിലക്കടലയുടെ പൊടി ചേർത്ത് നൽകുക. കുറഞ്ഞ തീയിൽ ഇവ നന്നായി ഇളക്കുക ഈ മിശ്രിതത്തിലേക്ക് ഒന്നോ രണ്ടോ സ്പൂൺ നെയ്യും അര സ്പൂൺ ഏലക്കാപ്പൊടിയും ചേർക്കുക. കൂട്ടുപാത്രത്തിൽ ഒട്ടുനിൽക്കാതെ വിട്ടു മാറി വരുമ്പോൾ തീ ഓഫ് ചെയ്യുക.

ശേഷം ഈ മിശ്രിതം തണുത്തു കഴിഞ്ഞാൽ നിങ്ങളുടെ കൈകൊണ്ട് തൊടാനുള്ള ഭാഗത്തുള്ള ചൂടായിരിക്കുമ്പോൾ കൈകളിൽ അല്പം നെയ്യോ വെള്ളമോ തടവി ചെറിയ ഉരുളകളാക്കി ലഡു രൂപത്തിൽ ഉരുട്ടിയെടുക്കുക. സ്വാദിഷ്ടമായ നിലക്കടല ലഡു തയ്യാറായി. രുചികരമായ പലഹാരം കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്നതാണ്.