New Car Launch :ബലെനോ മുതൽ ഥാർ വരെ! സെപ്തംബറിലെത്തുന്ന പുത്തൻ മോഡലുകൾ
New Car Launches in September : വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബർ മാസം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളുടെ പ്രധാനപ്പെട്ട പല മോഡലുകളും ഈ മാസം വിപണിയിൽ അവതരിപ്പിക്കപ്പെടും. മാരുതി മുതൽ സ്കോഡ വരെയുള്ള ബ്രാൻഡുകളുടെ പുതിയ മോഡലുകളാണ് വിപണിയിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്.

ഇനി അവതരിപ്പിക്കപ്പെടുന്ന പ്രധാന നാലു മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം. മാരുതിയുടെ ബലെനൊ ഫെയ്സ് ലിഫ്റ്റ്, മഹീന്ദ്രയുടെ ഥാർ ഫെയ്സ് ലിസ്റ്റ്, റെനോൾട്ടിന്റെ ട്രൈബർ ടർബോ, സ്കോഡയുടെ ലാബിയ എന്നീ മോഡലുകളാണ് സെപ്റ്റംബറിൽ അവതരിപ്പിക്കപ്പെടുന്നത്. ഓരോ മോഡലുകളിലും പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ( Image Credit Source Maruti, Mahindra, Skoda, Reanault Websites )

Mahindra Thar : മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നാണ് ഥാർ. ഓഫ് റോഡ് പ്രേമികളുടെ ഇഷ്ട വാഹനം കൂടിയാണ് ഇത്. ഥാറിന്റെ 3 ഡോർ മോഡലിന്റെ ഫെയ്സ് ലിഫ്റ്റ് വേർഷൻ ആണ് പുതിയതായി പുറത്തിറങ്ങാൻ പോകുന്നത്. മുൻവശത്തും അലോയ് വീലുകളിലും പ്രധാനമായും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ എൻജിനിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല.

Maruti Baleno : മാരുതിയുടെ ബലെനോ ഫെയ്സ് ലിഫ്റ്റ് മോഡൽ സെപ്റ്റംബർ 5 നാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നത്. ഇന്റീരിയറിലും എക്സ്പീരിയറിലും കാര്യമായ മാറ്റങ്ങൾ ഈ വാഹനത്തിൽ പ്രതീക്ഷിക്കുന്നു. രൂപത്തിലും ഫീച്ചേഴ്സുലുമാണ് പ്രധാനമായി മാറ്റങ്ങൾ വരിക. നിലവിൽ വാഹനത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 1.2 ലിക്കർ പെട്രോൾ സിൻജി എൻജിൻ തന്നെയാകും പുതിയ മോഡലിൽ ഉണ്ടാകുക.

Skoda Slavia : സ്കോഡയുടെ ഏറ്റവും ജനപ്രീതിയുള്ള സെഡാൻ മോഡലാണ് സ്ലാവിയ. വാഹനത്തിന്റെ വൺ ലിറ്റർ ടി എസ് ഐ പെട്രോൾ എൻജിൻ ഒപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ആണ് വരാനിരിക്കുന്ന മോഡലിലെ പ്രധാന മാറ്റം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുള്ള പുതിയ ഇൻഫോർടേ സിസ്റ്റവും വാഹനത്തിൽ ഉൾപ്പെടുത്തും. എക്സ്റ്റീരിയറിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

Reanault Triber : റെനോൾട്ടിന്റെ ലൈനപ്പിലെ ശ്രദ്ധേയമായ മോഡലുകളിൽ ഒന്നാണ് ട്രൈബർ. ഈ വാഹനത്തിന്റെ സ്ത്രീ സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. രൂപത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഫൈവ് സ്പീഡ് മാനുവൽ, സി വി ടി ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഓപ്ഷനുകൾ തന്നെയാകും ഈ മോഡലിലും തുടരുക.