This Week OTT Releases: ഉന്മാദം മുതൽ DC വരെ; ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
This Week (September 2 to September 4) New OTT Releases : ഉന്മാദത്തിന് പുറമെ മറ്റൊരു മലയാളം ചിത്രം കൂടി ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിട്ടുണ്ട്. കൂടാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒട്ടനവധി ചിത്രങ്ങളും ഒടിടി റിലീസായ ഈ ആഴ്ചയിൽ എത്തിട്ടുണ്ട്.

ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങളും പട്ടികയിൽ ശ്രദ്ധേയമായ ചിത്രം കുഞ്ചാക്കോ ബോബനും ലിജോ മോൾ ജോസും പ്രധാനകഥാപാത്രങ്ങളായി എത്തി ഉന്മാദം. പോലീസ് സ്റ്റോറി ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സോണി ലിവാണ്. ചിത്രം സെപ്റ്റംബർ 4 തീയതി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങി. (Image Credits : Social Media)

അനന്തൻ കാട് എന്ന ചിത്രമാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ മറ്റൊരു മലയാളം ചിത്രം. സെപ്റ്റംബർ രണ്ടാം തീയതി മുതൽ മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ എന്നീ തുടങ്ങി നാലിൽ അധികം പ്ലാറ്റ്ഫോമുകളിലൂടെയാണ് അനന്തൻ കാട് ഒടിടിയിൽ എത്തിയിരിക്കുന്നത്.

ഈ ആഴ്ചയിലെ ഒടിടി റിലീസിൽ തമിഴകത്തിൽ നിന്നും ശ്രദ്ധയമായ ചിത്രമാണ് ഡിസി. സംവിധായകൻ ലോകേഷ് കനകരാജും വാമിഖ ഗാബിയും പ്രധാനവേഷത്തിലെത്തിയ ചിത്രം സെപ്റ്റംബർ നാലാം തീയതി മുതലാണ് സംപ്രേഷണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് സൺ നെക്സ്റ്റാണ്.

ഈ ആഴ്ചയിൽ ഒടിടി എത്തിയ മറ്റൊരു ചിത്രമാണ് ആർ മാധവിൻ്റെ ജിഡിഎൻ. നെറ്റ്ഫ്ലിക്സിലൂടെയാണ് ഇന്ന് രാത്രി മുതലാണ് ജിഡിഎൻ സംപ്രേഷണം ചെയ്യുന്നത്.

തപ്സി പന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ഗാന്ധാരിയും ഒടിടിയിൽ എത്തി. സെപ്റ്റംബർ മൂന്നാം തീയതി മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്.