കേരളത്തിൽ പെട്രോൾ വില കൂടിയോ? നിരക്ക് ഇങ്ങനെ | Petrol and Diesel Prices in Kerala, Will Rates Go Up, Check Current Rates Malayalam news - Malayalam Tv9

Petrol Price: കേരളത്തിൽ പെട്രോൾ വില കൂടിയോ? നിരക്ക് ഇങ്ങനെ

Published: 

27 Mar 2026 | 09:48 PM

Petrol and Diesel Prices in Kerala: പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ രാജ്യത്ത് എൽപിജി, ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പ്രീമിയം പെട്രോളിനും വ്യാവസായിക ഡീസലിനും വില കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ കുറച്ചിട്ടുണ്ട്. ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്.

1 / 5
പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ രാജ്യത്ത് എൽപിജി, ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വില ഉയരുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. പ്രീമിയെ പെട്രോളിനും വ്യാവസായിക ഡീസലിനും വില കൂട്ടിയിരുന്നു.

2 / 5
അതേസമയം പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ കുറച്ചിട്ടുണ്ട്. ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ എക്‌സൈസ് തീരുവ പെട്രോളിന് 3 രൂപയും ഡീസലിന് പൂജ്യവുമായി താഴ്ന്നു. പെട്രോളിന് 13 ഉം ഡീസലിന് പത്തുമായിരുന്നു തീരുവ.

3 / 5
എക്സൈസ് തീരുവ കുറച്ചത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. നയാര എനര്‍ജി കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു.  പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. വിവിധ ജില്ലകളിലെ നിരക്കിന് മാറ്റമുണ്ട്.

4 / 5
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് നിലവിൽ 107.48 രൂപയാണ് വില. ആലപ്പുഴ, എറണാകുളത്ത് 105.65 രൂപയാണ് നൽകേണ്ടത്. കൊല്ലം 106.88, കോട്ടയം 106.18, കോഴിക്കോട് 106.03, തൃശ്ശൂർ 106.15, വയനാട് 107.25 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ വില.

5 / 5
ഡീസൽ വിലയിലും മാറ്റമുണ്ട്. തിരുവനന്തപുരത്ത് 96.48 രൂപ നിരക്കിലാണ് വ്യാപാരം. ആലപ്പുഴ, എറണാകുളം 94.64, ഇടുക്കി 96.13, കൊല്ലം 95.79, കോട്ടയം 95.14, പാലക്കാട് 95.50, പത്തനംതിട്ട 95.49, തൃശ്ശൂർ 95.11 രൂപ എന്നിങ്ങനെയാണ് വില. (Image Credit: PTI)

Loading...
Unable to load recommendations.
Follow Us
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?