ബാലിയിലേക്ക് യാത്ര പോകുന്നോ? പുതിയ പാക്കേജുമായി ഐ.ആർ.സി.ടി.സി | Planning a Bali Holiday? Check Out IRCTC's 4-Night 5-Day Package From Hyderabad Malayalam news - Malayalam Tv9

ബാലിയിലേക്ക് യാത്ര പോകുന്നോ? പുതിയ പാക്കേജുമായി ഐ.ആർ.സി.ടി.സി

Published: 

10 Sep 2026 | 12:54 PM

Explore Bali With IRCTC: Flights, Hotel, and Sightseeing Included: ബാലിയിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കി ഐ.ആർ.സി.ടി.സി. നാല് രാത്രികളും അഞ്ച് പകലുകളും നീളുന്ന ടൂർ പാക്കേജാണ് ഐ.ആർ.സി.ടി.സി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഹൈദരാബദിൽ നിന്നും ആരംഭിച്ച് ഹൈദരാബാദിൽ തന്നെ അവസാനിപ്പിക്കുന്ന രീതിയിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.

1 / 5
വിമാന ടിക്കറ്റ് ഹോട്ടലുകളിലെ താമസം, ഭക്ഷണം മറ്റു യത്രാ സൗകര്യങ്ങൾ എന്നിവയെല്ലാം പുർണനമായും ഉൾപ്പെടുന്നതാണ് പുതിയ പാക്കേജ്. 2026 സെപ്റ്റംബർ 24-നാണ് ‘ബാലി പാരഡൈസ് എക്സ് ഹൈദരാബാദ്’ എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ വിനോദ യാത്ര ആരംഭിക്കുന്നത്. ബുക്കിംഗുകളുടെ ടെൻഷൻ ഏതുമില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. (Image Credit source: Getty Images)

2 / 5
മൂന്ന് പേർ ഒരു മുറി പങ്കിടുന്ന രീതിയിലാണെങ്കിൽ ഒരാൾക്ക് 95,500 രൂപയാണ് യാത്രാ നിരക്ക്. രണ്ട് പേർ പങ്കിടുന്ന രീതിയിലാണെങ്കിൽ നിരക്ക് 95,900 രൂപയാകും. ഇനി ഒരു മുറി തനിച്ച് ഉപയോഗിക്കണം എങ്കിൽ യാത്രാ നിരക്ക് 10,1600 രൂപയായി വർധിക്കും.  2 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേകം ബെഡ് ആവശ്യമെങ്കിൽ പാക്കേജ് തുക 89,050 രൂപയാണ്. ഇനി ബെഡ് ആവശ്യമില്ല എങ്കിൽ ഇത് 85,500 രൂപയായി കുറയും

3 / 5
സെപ്റ്റംബർ 24ന് രാത്രി എട്ട് മണിക്ക് ഹൈദെരബാദ് വിമാനത്താവളത്തിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. അടുത്ത ദിവസം ബാലിയിൽ എത്തി ഉച്ച ഭക്ഷണത്തിന് ശേഷമാണ് കാഴ്ചകളിലേക്ക് കടക്കുക. ജിംബാരൻ ബീച്ച് സന്ദർശനത്തോടെയാണ് ആദ്യ ദിനത്തെ കാഴ്ചകൾ ആരംഭിക്കുക. ത്രീ സ്റ്റാർ ഹോട്ടലുകളിലാണ് സഞ്ചാരികൾകായി താമസം സജ്ജീകരിച്ചിരിക്കുന്നത്

4 / 5
കിൻ്റാമണി, ഉബൂദ് എന്നീ സ്ഥലങ്ങളാണ് രണ്ടാം ദിവസം പ്രധാനമായും സന്ദർശിക്കുക. മരപ്പണികൾക്കും വെള്ളി ആഭരണങ്ങൾക്കും പേരുകേട്ട ഗ്രാമങ്ങൾ ഇവിടെ കാണാനാകും. പ്രശസ്തമായ ബാരോങ് നൃത്തവും ആസ്വദിക്കാം. കൂടാതെ മൗണ്ട് ബത്തൂർ, ബത്തൂർ തടാകം, സേക്രഡ് മങ്കി സാങ്ച്വറി, ടിർട്ട എംപുൽ ക്ഷേത്രം എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ കൊണ്ടുപോകും.

5 / 5
മൂന്നാം ദിവസം ടാൻജംഗ് ബെനോവ ബീച്ചിലെ വാട്ടർ റൈഡുകളും ടർട്ടിൽ ഐലൻഡ് സന്ദർശനവും ഉലുവാട്ടു ക്ഷേത്രത്തിലെ പരമ്പരാഗത കെക്കാക് നൃത്തവും ആസ്വദിക്കാം. നാലാം ദിവസം തമൻ അയുൻ ക്ഷേത്രം, ഉലുൻ ഡാനു ബ്രതാൻ ക്ഷേത്രം, താന ലോട്ട് ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്രികരെ കൊണ്ടുപോവുക. എസി ഡീലക്സ് ബസുകളിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡിൻ്റെ സേവനവും ലഭ്യമാണ്. യാത്രികർക്ക് ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ