ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പ്ലാനിങ്! 200MP ക്യാമറ സഹിതം പോക്കോ F9 പ്രോ ലോഞ്ച് ചെയ്തു | Poco F9 Pro launched with 200MP camera; key features, price and more Malayalam news - Malayalam Tv9

ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പ്ലാനിങ്! 200MP ക്യാമറ സഹിതം പോക്കോ F9 പ്രോ ലോഞ്ച് ചെയ്തു

Published: 

01 Sep 2026 | 10:42 PM

Poco F9 Pro launched globally: പോക്കോ തങ്ങളുടെ എഫ്9 സീരീസിൽ പോക്കോ F9 പ്രോ എന്ന മോഡൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. പോക്കോ F9 പ്രോയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് USD 699 (ഏകദേശം 66,350 രൂപ), 12GB + 512GB ടോപ് വേരിയന്റിന് USD 769 (ഏകദേശം 72,700 രൂപ) എന്നിങ്ങനെയാണ് വില.

1 / 8
പോക്കോ തങ്ങളുടെ എഫ്9 സീരീസിൽ പോക്കോ  F9 പ്രോ (POCO F9 Pro) ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. ഇതോടൊപ്പം ഒരു അ‌ൾട്ര മോഡലും (POCO F9 Ultra) പോക്കോ അ‌വതരിപ്പിച്ചിട്ടുണ്ട്. രണ്ട് കരുത്തൻ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുമ്പോൾ ഏറെ സൂക്ഷ്മത ഇവിടെ പോക്കോ പുലർത്തിയിരിക്കുന്നു. (Image credit: Poco Global website)

2 / 8
അ‌ൾട്ര മോഡൽ സ്വാഭാവികമായും ഏറ്റവും മികച്ച ഫീച്ചറുകൾ അ‌വതരിപ്പിക്കും. എന്നാൽ അ‌ൾട്രയും പ്രോ മോഡലും ഒന്നിച്ച് അ‌വതരിപ്പിക്കുമ്പോൾ ഒന്ന് മറ്റതിന്റെ വിൽപ്പനയെ ബാധിക്കുന്ന വിധത്തിൽ മോശമാകാൻ പാടില്ല. ഇവിടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ പ്രശ്നം പോക്കോ പക്കാ പ്ലാനിങ്ങോടെ പരിഹരിച്ചിട്ടുണ്ട്. കൂടുതൽ പണം മുടക്കാൻ തയാറുള്ളവർക്ക് അ‌ൾട്ര മോഡൽ തെരഞ്ഞെടുക്കാം, മികച്ച ബാറ്ററി ശേഷി ഉൾപ്പെടെ ഏറ്റവും മികച്ച ഫീച്ചറുകൾ അ‌ൾട്രയിലുണ്ട്.

3 / 8
ബാറ്ററിയുടെ കാര്യത്തിൽ അ‌ൾട്രയുടെ അ‌ത്രയും എത്തില്ലെങ്കിലും 200MP ക്യാമറ, ഡ്യുവൽ-ചിപ്പ് പ്രോസസ്സിംഗ് ആർക്കിടെക്ചറുകൾ, ഉയർന്ന റിഫ്രഷ്-റേറ്റ് AMOLED ഡിസ്‌പ്ലേകൾ എന്നിവ അ‌ൾട്രയിലേത് പോലെ തന്നെ പ്രോ മോഡലിലും ഇടംപിടിച്ചിട്ടുണ്ട്. ഇവിടെ ഉപയോക്താവിന് ​കൈയിലെ കാശിന്റെ അ‌ടിസ്ഥാനത്തിൽ ഇഷ്ടമുള്ള മികച്ച മോഡൽ തെരഞ്ഞെടുക്കാനാകും. രണ്ടിലും മികച്ച് ഫീച്ചറുകൾ ഉള്ളതിനാൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല എന്നാണ് ഫീച്ചറുകളുടെ ആദ്യ കാഴ്ചയിൽ വിലയിരുത്തപ്പെടുന്നത്.

4 / 8
 പോക്കോ F9 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.59-ഇഞ്ച് (2608 x 1200 പിക്സലുകൾ) 1.5K 12-ബിറ്റ് AMOLED 20:9 ഡിസ്പ്ലേ, 185Hz റിഫ്രഷ് റേറ്റ്, 4800Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, DC ഡിമ്മിംഗ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്രധാന ഫീച്ചറുകൾ.

5 / 8
കരുത്ത്: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 V സീരീസ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് f9 പ്രോയുടെ കരുത്ത്. അഡ്രിനോ GPU, 12GB LPDDR5X അൾട്രാ റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 3 -ൽ ആണ് പ്രവർത്തനം.

6 / 8
ക്യാമറ: 1/1.56″ S5KHP5 സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS + EIS) ഈ പ്രോ മോഡലിലും പോക്കോ നൽകിയിട്ടുണ്ട്. 8MP 112° അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP 2.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, 10cm ടെലിമാക്രോ, OIS), 8K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (4K വീഡിയോ റെക്കോർഡിംഗ്) പോക്കോ f9 പ്രോയിലുണ്ട്.

7 / 8
മറ്റ് ഫീച്ചറുകൾ: 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 100W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 22.5W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 6,330 ബാറ്ററി എന്നിവയും ഇതിലുണ്ട്. ബ്ലാക്ക്, ​വൈറ്റ്, അ‌റോറ ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

8 / 8
വില: പോക്കോ F9 പ്രോയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് USD 699 (ഏകദേശം 66,350 രൂപ), 12GB + 512GB ടോപ് വേരിയന്റിന് USD 769 (ഏകദേശം 72,700 രൂപ) എന്നിങ്ങനെയാണ് വില. തെരഞ്ഞെടുത്ത വിപണികളിൽ ഇത് ഇന്ന് മുതൽ വാങ്ങാൻ ലഭ്യമാണ്. പോക്കോ F9 പ്രോ അ‌ധികം ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Sri Krishna Jayanthi 2026:10 ദിവസം കഴിഞ്ഞാലും ചീത്തയാകില്ല! ശ്രീകൃഷ്ണ ജയന്തിക്ക് കണ്ണന് നേദിക്കാൻ സ്പെഷ്യൽ അവൽ ലഡ്ഡു, ഇങ്ങനെ ഉണ്ടാക്കൂ
Soulmates – Oru Saathukkudi Pranayam : ഡയറക്ടർ ബ്രില്യൻസിന്റെ സാത്തുക്കുടി പ്രണയം, ഷോർട്ട് ഫിലിമിന് പിന്നിലെ റിയൽ ക്രൂ ദേ ഇവരാ
Morning Walk vs Evening Walk: നടക്കാൻ ഏറ്റവും മികച്ച സമയം ഏതാണെന്ന് അറിയാമോ?
Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ റെക്കോഡ് വര്‍ധനവ്; എന്നാലും ഇങ്ങനെ കൂട്ടരുത്‌
Gardening: ചെടികൾ ഉണങ്ങിപ്പോകുമോ എന്ന പേടി വേണ്ട! പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇതൊന്ന് ഉണ്ടാക്കി നോക്കൂ…
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
വല്ലാത്ത സർപ്രൈസ്! ഐക്യൂ Z11x 5G വില കൂട്ടി
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ