Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Pooja veppu 2026 Today: അത്തരത്തിൽ ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏഴ് മണി വരെ പൂജ വയ്ക്കാം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജവെപ്പിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ക്ഷേത്രങ്ങളിൽ അല്ലെങ്കിൽ വീടുകളിലും പൂജ വയ്ക്കാവുന്നതാണ്. ആയുധങ്ങൾ പൂജ വയ്ക്കേണ്ടത് ഇന്നല്ല നാളെയാണ്, അതായത് ഒക്ടോബർ 19ന് വൈകിട്ട്. നാളെ ആറുമണി മുതൽ ഏഴര വരെയാണ് ആയുധ പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം.ദശമി തീയതി മുതൽ ആറ് നാഴിക വരുന്ന ദിവസമാണ് പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കുന്നത്. ഈ വർഷം ഒക്ടോബർ 21നാണ് പൂജയിലെ വിദ്യാരംഭം വരുന്നത്...........

ഇന്ന് പൂജവെപ്പ്. അസ്തമയത്തിൽ അഷ്ടമി തീയതി വരുന്ന ദിവസമാണ് പൂജ വയ്ക്കുന്നത്. അത്തരത്തിൽ ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏഴ് മണി വരെ പൂജ വയ്ക്കാം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജവെപ്പിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ക്ഷേത്രങ്ങളിൽ അല്ലെങ്കിൽ വീടുകളിലും പൂജ വയ്ക്കാവുന്നതാണ്. ആയുധങ്ങൾ പൂജ വയ്ക്കേണ്ടത് ഇന്നല്ല നാളെയാണ്, അതായത് ഒക്ടോബർ 19ന് വൈകിട്ട്. നാളെ ആറുമണി മുതൽ ഏഴര വരെയാണ് ആയുധ പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം.(IMAGE CREDIT SOURCE: TV9 NETWORK,PTI)

ദശമി തീയതി മുതൽ ആറ് നാഴിക വരുന്ന ദിവസമാണ് പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കുന്നത്. ഈ വർഷം ഒക്ടോബർ 21നാണ് പൂജയിലെ വിദ്യാരംഭം വരുന്നത്. 21ന് രാവിലെ 6:15 മുതൽ 8:12 വരെ വിദ്യാരംഭത്തിന് അത്യുത്തമമാണ് എന്നാണ് ജ്യോതിഷികൾ പ്രവചിക്കുന്നത്. എന്നിരുന്നാലും വിജയദശമി ദിവസം ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് പ്രത്യേകിച്ച് മുഹൂർത്തം നോക്കേണ്ടതില്ല. എപ്പോൾ വിദ്യാരംഭം കുറിച്ചാലും അത്യുത്തമം തന്നെ.

അതായത് ഒക്ടോബർ 18ന് വൈകിട്ട് ആറുമണി മുതൽ ഏഴു മണി വരെ പൂജ വയ്ക്കാം. ശേഷം ഒക്ടോബർ 21ന് രാവിലെ 6:15 മുതൽ 8:12 വരെ പൂജ എടുപ്പും വിദ്യാരംഭവും നടത്താവുന്നതാണ്. ശരദ് നവരാത്രിയിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ പൂജവെപ്പിലൂടെ ഗ്രന്ഥങ്ങളും പഠനോപകരണങ്ങളും ദേവിക്ക് മുന്നിൽ സമർപ്പിച്ച് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സരസ്വതി സങ്കല്പത്തിൽ പൂജ നടത്താൻ സാധിക്കും. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ ശരീരം മനസ്സും ശുദ്ധിയോടെ ഈ ചടങ്ങുകൾ അനുഷ്ഠിക്കാവുന്നതാണ്.

നവമി ദിവസം അടച്ചുപൂജയാണ് ആചരിക്കുന്നത്. ഇന്ദ്രിയങ്ങളെ പുറത്തുനിന്നും അകത്തേക്ക് പിൻവലിച്ച് എല്ലാ ഇന്ദ്രിയങ്ങളും ഒന്നിൽ കേന്ദ്രീകരിച്ച് വയ്ക്കുവാൻ ശ്രമിക്കുന്നതാണ് ഈ അടച്ചുപൂജയുടെ അർത്ഥം.ഈ സമയത്ത് മാനസികമായിട്ടും നാം ഒരുപാട് ഒരുങ്ങേണ്ടതുണ്ട്. അതായത് ദുഷിച്ച ചിന്തകൾ കാണുകയോ ചിന്തിക്കുകയോ ചെയ്യരുത്. മോശമായതൊന്നും പറയുവാനോ കേൾക്കുവാനോ പാടില്ല എന്നാണ് വിശ്വാസം. മറ്റുള്ളവരെ വേദനിപ്പിക്കരുത്. രൂക്ഷമായ ആഹാരങ്ങൾ ഒഴിവാക്കുക. ആഹാരം പാഴാക്കാതെ ഇരിക്കുക.

മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് തുറക്കുന്ന ദിനമാണ് വിജയദശമി. ഒമ്പത് രാത്രിയിലെ കഠിന വ്രതത്തിൽ ശുദ്ധീകരിക്കപ്പെട്ട മനസ്സും ശരീരവുമായി സമുദ്രത്തിലേക്ക് പ്രവേശിക്കുന്ന പുറപ്പെടലാണ് വിജയലക്ഷ്മി എന്ന് വിശ്വസിക്കപ്പെടുന്നു. നവരാത്രി ആഘോഷങ്ങളുടെ സമാപനത്തിലുള്ള വിദ്യയുടെ ആരംഭം സകല വിദ്യകൾക്കും തുടക്കം കുറിക്കാൻ വളരെ അനുയോജ്യമാണ് എന്നാണ് വിശ്വാസം.