Ram Navami 2026 Horoscope: ഈ രാശിക്കാർക്ക് ബമ്പർ അടിക്കും! രാമനവമി ദിനത്തിൽ അപൂർവ്വ ഗ്രഹസംയോജനം
Ram Navami 2026 Lucky Zodiac Signs: അപൂർവമായ പല ഗ്രഹ സംയോജനങ്ങളും ഈ ശുഭദിനത്തിൽ രൂപം കൊള്ളുന്നു എന്നാണ് വിശ്വാസം. ഇത് ചില രാശിക്കാർക്ക് സൗഭാഗ്യങ്ങളും നേട്ടങ്ങളും സന്തോഷവും സമാധാനവും കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. രാമനവമി ദിനത്തിൽ ശുക്രൻ മേടം രാശിയിലേക്ക് സംക്രമിക്കുന്നു....

ഹിന്ദുമത വിശ്വാസത്തിൽ ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് രാമ നവമി. ഭഗവാൻ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജന്മദിനമാണ് രാമ നവമിയായി ആഘോഷിക്കുന്നത്. അതായത് അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും പുത്രനായി ശ്രീരാമൻ ജനിച്ച ദിവസം. വ്രതം അനുഷ്ഠിക്കുന്നതും വളരെ നല്ലതായി കണക്കാക്കുന്നു.ഹിന്ദു കലണ്ടർ അനുസരിച്ച് ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയിലാണ് രാമനവമി വരുന്നത്. ഇത്തവണ രണ്ടുദിവസങ്ങളിലായി വരുന്നതിനാൽ തന്നെ ഏത് ദിവസമാണ് രാമന ആഘോഷിക്കേണ്ടത് എന്ന കാര്യത്തിൽ ചെറിയ സംശയം ഉണ്ട്. (PHOTO: TV9 NETWORK)

എന്നിരുന്നാലും മാർച്ച് 26ന് ആഘോഷിക്കുന്നത് കൂടുതൽ ശുഭകരമായി കണക്കാക്കുന്നു. ചിലയിടങ്ങളിൽ മാർച്ച് 27 ലും ആഘോഷിക്കുന്നുണ്ട്. അപൂർവമായ പല ഗ്രഹ സംയോജനങ്ങളും ഈ ശുഭദിനത്തിൽ രൂപം കൊള്ളുന്നു എന്നാണ് വിശ്വാസം. ഇത് ചില രാശിക്കാർക്ക് സൗഭാഗ്യങ്ങളും നേട്ടങ്ങളും സന്തോഷവും സമാധാനവും കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. രാമനവമി ദിനത്തിൽ ശുക്രൻ മേടം രാശിയിലേക്ക് സംക്രമിക്കുന്നു. (PHOTO: TV9 NETWORK)

കൂടാതെ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ശുഭകരമായ ഗജകേസരി യോഗത്തിന് കാരണമാകും. വ്യാഴത്തിന്റെയും ചൊവ്വയുടെയും സംഗമം നവപഞ്ചമ രാജയോഗത്തിനും ചില രാശിചിഹ്നങ്ങളിൽ ത്രിഗ്രഹി യോഗവും രൂപം കൊള്ളുന്നു. ഈ യോഗങ്ങളുടെയെല്ലാം ഫലങ്ങൾ വ്യത്യസ്ത രാശിചിഹ്നങ്ങളിൽ ശുഭകരമായ ഫലങ്ങൾ അനുഭവപ്പെടും. അതിനാൽ, രാമനവമി ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമായി തോന്നുന്നതെന്ന് നമുക്ക് നോക്കാം. (PHOTO: TV9 NETWORK)

പ്രധാനമായും മേടം, ഇടവം, കന്നി എന്നീ രാശികളിൽ ജനിച്ചവർക്ക് രാമനവമി ഗുണകരമായിരിക്കും. ഇവർ ദീർഘകാലങ്ങളായി ജീവിതത്തിൽ നേരിടുന്ന പല പ്രശ്നങ്ങൾക്കും ആശ്വാസം ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തിലും ബന്ധങ്ങളിലും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറുകയും ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയും ചെയ്യും. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രവർത്തികൾ വിലമതിക്കപ്പെടും. ഇത് സ്ഥാന കയറ്റത്തിനും പുതിയ ഉത്തരവാദിത്വങ്ങൾക്കും കാരണമായേക്കാം. കൂടാതെ ബിസിനസ്സിൽ ലാഭം ഉണ്ടാകാനും സാധ്യത. (PHOTO: TV9 NETWORK)

സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. നിങ്ങളുടെ കടങ്ങളിൽ നിന്നും മോചനം ലഭിക്കുവാനും സാധ്യത. കൂടാതെ മിഥുനം, കുംഭം, തുലാം, മകരം, ചിങ്ങം എന്നീ രാശിക്കാർക്കും ഈ ദിവസം പ്രത്യേക ഫലങ്ങൾ അനുഭവിക്കാൻ സാധ്യതയുണ്ട്. അതേസമയം വൃശ്ചികം, മീനം എന്നീ രാശിക്കാർ ആരോഗ്യത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നിരുന്നാലും ഇത് ഇവരുടെ ജോലിയിൽ കാര്യമായ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാക്കില്ല. ജീവിതത്തിൽ നന്മയ്ക്ക് വേണ്ടി രാമനാമി ദിനത്തിൽ ശ്രീരാമന് തുളസിയില മാല സമർപ്പിക്കുക. ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതും നല്ല ഫലങ്ങൾ നൽകും. (PHOTO: TV9 NETWORK)