റമദാൻ നോമ്പുകാലത്ത് ശരീരം തളരില്ല; ഇഫ്താറിലും അത്താഴത്തിലും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ | Ramadan 2026, Best Hydrating Foods for Iftar To Maintain Hydration During Fasting Malayalam news - Malayalam Tv9

Ramadan Fast-Breaking: റമദാൻ നോമ്പുകാലത്ത് ശരീരം തളരില്ല; ഇഫ്താറിലും അത്താഴത്തിലും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

Published: 

23 Feb 2026 | 07:29 AM

Ramadan Fast-Breaking Tips: തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച്, ലെറ്റൂസ്, സെലറി തുടങ്ങിയ ശരീരത്ത് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും എന്തായാലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പരിപ്പ് കറി, തരി കഞ്ഞി, പച്ചക്കറികൾ ഉപയോ​ഗിച്ചുള്ള കറികൾ എന്നിവ നിർബന്ധമാണ്.

1 / 5
കേരളത്തിലെ വേനൽക്കാലവും വിശുദ്ധ റമദാൻ നോമ്പുകാലവും ഒരുമിച്ചാണ്. അതിനാൽ നോമ്പുനോക്കുന്ന വിശ്വാസികൾ പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ജലാംശം നിലനിർത്തുന്നവയും കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ക്ഷീണം, ദഹനപ്രശ്നങ്ങൾ, എല്ലാറ്റിനുമുപരി, നിർജ്ജലീകരണം എന്നിവ ഒഴിവാക്കുന്നതിന് അല്പം ആരോ​ഗ്യ ശ്രദ്ധയും ഇക്കൂട്ടത്തിൽ ആവശ്യമാണ്. (Image Credits: Pexels)

2 / 5
നോമ്പ് മുറിക്കുന്ന സമയത്ത് ഒരിക്കലും ഒറ്റയടിക്ക് അമിതമായി ആഹാരം കഴിക്കരുത്. മറിച്ച് ശരിയായ രീതിയിൽ ഭക്ഷണങ്ങൾ കഴിക്കണം. നീണ്ട നേരത്തെ ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കുമ്പോൾ അമിതമായ ഉപ്പ്, പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കുക. അത്തരത്തിൽ ഇഫ്താർ വിരുന്നിന് ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് ഒന്ന് നോക്കാം.

3 / 5
തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച്, ലെറ്റൂസ്, സെലറി തുടങ്ങിയ ശരീരത്ത് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും എന്തായാലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പരിപ്പ് കറി, തരി കഞ്ഞി, പച്ചക്കറികൾ ഉപയോ​ഗിച്ചുള്ള കറികൾ എന്നിവ നിർബന്ധമാണ്. ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും തൈര് വളരെയധികം സഹായിക്കുന്നു. അതിനാൽ ഇവ ഒഴിവാക്കരുത്.

4 / 5
അമിതമായ ഉപ്പു ചേർത്ത ചിപ്സുകളഅ‍, അച്ചാറുകൾ, സംസ്കരിച്ച മാംസം തുടങ്ങിയ ഭക്ഷണങ്ങൾ ഇഫ്താർ വിരുന്നൽ കഴിവതും ഒഴിവാക്കുക. നിർജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്ന മസാലകൾ അടങ്ങിയ ഭക്ഷണം, അതുപോലെ തന്നെ വയറു വീർക്കുകയും ദഹനക്കേട് ഉണ്ടാക്കുകയും ചെയ്യുന്ന വറുത്ത ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി വേണം നോമ്പ് മുറിക്കാൻ.

5 / 5
നോമ്പ് തുറക്കുമ്പോൾ ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകും.  90 ശതമാനവും വെള്ളം അടങ്ങിയ തണ്ണിമത്തൻ ശരീരത്തിലെ ജലാംശം വീണ്ടെടുക്കാൻ ഏറ്റവും മികച്ചതാണ്. നോമ്പ് തുറന്ന ശേഷം ഒരു ഗ്ലാസ്സ് മോര് കുടിക്കുന്നത് വയറിന് തണുപ്പ് നൽകുകയും ദഹനം സുഗമമാക്കാനും സഹായിക്കും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?