കണ്ണുവെച്ച പത്തിരി മൊരിയുന്നില്ലേ? മലബാർ സ്റ്റൈലിൽ ഇങ്ങനെ ഉണ്ടാക്കൂ | Ramadan 2026: How to Make Malabar special Kannu Vecha Pathiri recipe in malayalam easily for beginners Malayalam news - Malayalam Tv9

Ramadan 2026: കണ്ണുവെച്ച പത്തിരി മൊരിയുന്നില്ലേ? മലബാർ സ്റ്റൈലിൽ ഇങ്ങനെ ഉണ്ടാക്കൂ

Updated On: 

19 Feb 2026 | 01:00 PM

Ramadan 2026 Recipies Kannu Vecha Pathiri: കണ്ണൂർ തലശ്ശേരി ഭാഗങ്ങളിൽ പ്രശസ്തമായ ഒരു പലഹാരമാണ് കണ്ണുവെച്ച പത്തിരി. ചിലയിടങ്ങളിൽ ഇതിനെ പൊരിച്ച പത്തിരി എന്നും പറയാറുണ്ട് മൈദയും മുട്ടയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പ്രത്യേക വിഭവമാണിത്...

1 / 5
മലബാറുകാരുടെ പ്രത്യേകിച്ച് കണ്ണൂർ തലശ്ശേരി ഭാഗങ്ങളിൽ പ്രശസ്തമായ ഒരു പലഹാരമാണ് കണ്ണുവെച്ച പത്തിരി. ചിലയിടങ്ങളിൽ ഇതിനെ പൊരിച്ച പത്തിരി എന്നും പറയാറുണ്ട് മൈദയും മുട്ടയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പ്രത്യേക വിഭവമാണിത്.(PHOTO: YOUTUBE SCREEN GRAB)

2 / 5
ചേരുവകൾ: മൈദ രണ്ട് കപ്പ്, മുട്ട 1 എണ്ണം, കറുത്ത ജീരകം അല്ലെങ്കിൽ എള്ള് ഒരു ടീസ്പൂൺ, ഉപ്പ് പാകത്തിന് വെളിച്ചെണ്ണ വറുക്കാൻ ആവശ്യമായത്, വെള്ളം മാവ് കുഴക്കാൻ പാകത്തിന്.(PHOTO: YOUTUBE SCREEN GRAB)

3 / 5
 മാവ് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ മൈദ മുട്ട കറുത്ത ജീരകം പാകത്തിന് ഉപ്പ് എന്നിവ ചേർക്കുക. ശേഷം ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പോലെയല്ലാതെ അല്പം കൂടി മൃദുവായ രീതിയിൽ കുഴച്ചെടുക്കുക.. ശേഷം ഈ മാവ് ഒരു 15 അല്ലെങ്കിൽ 20 മിനിറ്റ് മൂടി മാറ്റിവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് പത്തിരി നല്ല സോഫ്റ്റും ക്രിസ്പിയും ആവാൻ സഹായിക്കും.(PHOTO: YOUTUBE SCREEN GRAB)

4 / 5
ഇതിനുശേഷം മാവ് ചെറിയ ഒരു ഉരുളകളാക്കി എടുക്കുക. അല്പം മൈദ പൊടി തൂവിയിട്ട് വേണം പരത്തുവാൻ. ചപ്പാത്തിയുടെ കനത്തിൽ വേണം പരത്തി എടുക്കേണ്ടത്. പരത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് നാലുഭാഗവും ഉള്ളോട്ടേക്ക് വലിച്ച് മടക്കിയിട്ട് വേണം പരത്താൻ. അതായത് മാവു ഉരുളകളാക്കി എടുത്തതിനുശേഷം വട്ടത്തിൽ പരത്തി എടുക്കുക. അതിന്റെ നാലുഭാഗവും ഉള്ളിലേക്ക് മടക്കി വച്ചതിനുശേഷം വീണ്ടും പരത്തിയെടുക്കുക. (PHOTO: YOUTUBE SCREEN GRAB)

5 / 5
ശേഷം ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ചേർത്ത് പത്തിരി ഇട്ടു കൊടുക്കുക. ഒരു സ്വർണ്ണ നിറമാകുന്ന വരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക. നല്ല മൊരിഞ്ഞ കണ്ണുവെച്ച പത്തിരി തയ്യാർ.(PHOTO: YOUTUBE SCREEN GRAB)

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്