കറുപ്പഴകിൽ വേടൻ, സുന്ദരിയായി നവമിയും; വിവാഹാഘോഷ ചിത്രങ്ങൾ | Rapper Vedan and Navami Latha Wedding Celebration Photos Goes Viral on Social Media Malayalam news - Malayalam Tv9

Vedan Wedding: കറുപ്പഴകിൽ വേടൻ, സുന്ദരിയായി നവമിയും; വിവാഹാഘോഷ ചിത്രങ്ങൾ

Published: 

24 Feb 2026 | 04:18 PM

Rapper Vedan and Navami Latha Wedding: വേടനും എഴുത്തുകാരിയായ നവമി ലതയും ഏറെ നാളായി പ്രണയത്തിലായിരുന്നു. പൊതുപരിപാടികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.

1 / 5
വിവാഹഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് റാപ്പർ വേടനും നവമി ലതയും. ഇന്ന് തൃശൂർ സബ് റജിസ്ട്രാർ‌ ഓഫിസിൽ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കി വളരെ ലളിതമായ ചടങ്ങോടെയാണ് വിവാഹം നടക്കുക.

2 / 5
വിവാഹത്തിന് മുമ്പ് അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. പതിവുപോലെ കറുപ്പ് വേഷത്തിലാണ് വേടൻ എത്തിയത്. ചുവപ്പു സ്ലീവ് ലെസ് ഗൗണാണ് നവമിലതയുടെ വേഷം.

3 / 5
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്. തുടർന്ന് വേടനും സ്ഥിരീകരിച്ചു.

4 / 5
ചെറിയ ചടങ്ങിലായിരിക്കും വിവാഹമെന്ന് വേടൻ പറഞ്ഞിരുന്നു. വേടനും എഴുത്തുകാരിയായ നവമി ലതയും ഏറെ നാളായി പ്രണയത്തിലായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമിലത. പൊതുപരിപാടികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.

5 / 5
2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുൻപ് വേടൻ മുമ്പ് പറഞ്ഞിരുന്നു. ​ഗാനം സമൂഹമാധ്യമങ്ങളിൽ വൻ തരം​ഗമാണ് തീർത്തത്. (Image Credit: Getty Images)

രശ്മിക മന്ദാനയുടെ ആസ്തി എത്രയാണെന്ന് അറിയാമോ?
കടല വെള്ളത്തിലിടാന്‍ മറന്നുപോയോ? പരിഹാരമുണ്ട്‌
വാഴയില എടുത്തോ, രുചിയേറും ഹൽവ തയ്യാറാക്കാം
ചക്കയുടെ ഈ ഭാ​ഗം കളയല്ലേ, അച്ചാറിടാൻ ബെസ്റ്റാ
കേക്ക് മുറിച്ച് വിവാഹം ആഘോഷിച്ച് വേടനും നവമിയും
ആലപ്പുഴ മാവേലിക്കരയിൽ കാട്ടുപോത്തിനെ കണ്ടു
ഭരണഘടനയെ സാക്ഷിയാക്കി വിവാഹിതരാകുന്നു, വീഡിയോ പങ്കുവെച്ച് വേടനും വധുവും
കള്ളു കുടിച്ചതിന് ശേഷമുള്ള 'കൊലാപരിപാടി'; ഇവനെയൊക്കെ എന്തു ചെയ്യണം? തമിഴ്‌നാട്ടില്‍ സംഭവിച്ചത്‌