8000mAh ബാറ്ററി, 50MP ക്യാമറ, 6.8 ഇഞ്ച് ഡിസ്പ്ലേ...! റിയൽമി സി100x ഇന്ത്യയിൽ എത്തി | Realme C100x launched in India with 8000mAh battery; key features, price and more Malayalam news - Malayalam Tv9

8000mAh ബാറ്ററി, 50MP ക്യാമറ, 6.8 ഇഞ്ച് ഡിസ്പ്ലേ…! റിയൽമി സി100x ഇന്ത്യയിൽ എത്തി

Published: 

16 Jul 2026 | 04:25 PM

Realme C100x launched in India: റിയൽമി സി100x ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പരിഗണിക്കാമെങ്കിലും ഒരു കാര്യം അ‌റിഞ്ഞിരിക്കണം, ഇത് ഒരു 4ജി സ്മാർട്ട്ഫോണാണ് എന്നതാണ് അ‌ത്. ലോഞ്ച് ഓഫർ സഹിതം റിയൽമി സി100x ന്റെ 4GB + 64GB സിംഗിൾ മോഡൽ തുടക്കത്തിൽ 14,499 രൂപ വിലയിലാണ് എത്തിയിരിക്കുന്നത്.

1 / 6
 റിയൽമി തങ്ങളുടെ സി സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമി സി100x (realme C100x) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പരിഗണിക്കാമെങ്കിലും ഒരു കാര്യം അ‌റിഞ്ഞിരിക്കണം, ഇത് ഒരു 4ജി സ്മാർട്ട്ഫോണാണ് എന്നതാണ് അ‌ത്. ഇതിലെ പ്രധാന ഫീച്ചറുകളും വിലയും കൂടി ഇവിടെ പരിചയപ്പെടാം.

2 / 6
കരുത്ത്: 1.8 GHz ഒക്ട-കോർ ​​UNISOC T7250 12nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. Mali-G57 MP1 GPU, 4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

3 / 6
 ക്യാമറകൾ: 50MP മെയിൻ ക്യാമറ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. ഇത് LED ഫ്ലാഷ് സഹിതം എത്തുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0-ൽ ആണ് പ്രവർത്തനം. 3.5mm ഓഡിയോ ജാക്ക്, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ എന്നിവയും ഇതിലുണ്ട്.

4 / 6
ഡിസ്പ്ലേ, ബാറ്ററി: 6.8-ഇഞ്ച് (720×1570 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 700nit (ടൈപ്പ്) / 900nit (HBM), Panda@MN228 ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 45W SuperVOOC ഫാസ്റ്റ് ചാർജിംഗ് റിവേഴ്സ് വയർഡ് ചാർജിംഗുള്ള 8000mAh ബാറ്ററിയാണ് ഈ റിയൽമി ഫോണിന്റെ ​ഹൈ​ലൈറ്റ്.

5 / 6
 മറ്റ് ഫീച്ചറുകൾ: സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ,  IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C.

6 / 6
വിലയും ലഭ്യതയും: ലോഞ്ച് ഓഫർ സഹിതം റിയൽമി സി100x ന്റെ 4GB + 64GB സിംഗിൾ മോഡൽ തുടക്കത്തിൽ 14,499 രൂപ വിലയിലാണ് എത്തിയിരിക്കുന്നത്. ഡീപ് ബ്ലൂ ടൈഡ്‌സ്, ഗോൾഡൻ കോസ്റ്റ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. റിയൽമി വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇപ്പോൾ ഇത് വാങ്ങാൻ ലഭ്യമാണ്.

Follow Us
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ