Renault Duster Adventure: റെനോള്‍ട്ട് രണ്ടും കല്‍പ്പിച്ച്! ഡസ്റ്ററിൻ്റെ അഡ്വഞ്ചര്‍ എഡിഷനും അവതരിപ്പിച്ചു
Renault Duster Adventure Edition : റെനോൾട്ട് എന്ന ബ്രാൻഡിന് ഇന്ത്യയിൽ ഒരു വിലാസം ഉണ്ടാക്കി കൊടുക്കുന്നതിൽ ഏറ്റവും നിർണായക പങ്കു വഹിച്ച വാഹന മോഡലാണ് ഡസ്റ്റർ. 2012 ലാണ് ഈ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ ഈ വാഹനം മോഡൽ അവതരിപ്പിക്കപ്പെട്ടതിന് ശേഷം ആണ് മിഡ് റേഞ്ച് എസ്‌യുവി സെഗ്മെന്റിന് ചൂട് പിടിക്കുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ തരംഗം തന്നെയായിരുന്നു ഡസ്റ്റർ.

ആദ്യ ജനറേഷൻ ഡസ്റ്ററിന് ശേഷം റെനോൾട്ട് ഒരു ഇടവേള എടുത്തു. റെനോൾട്ട് എന്ന ബ്രാൻഡ് തന്നെ പിന്നിലേക്ക് പോയ അവസ്ഥ ആയിരുന്നു ഉണ്ടായത്. പലവിധ മോഡലുകൾ കമ്പനി അവതരിപ്പിച്ചെങ്കിലും സിസ്റ്ററിന്റെ അത്രയും വിജയിക്കാൻ സാധിച്ചില്ല. അങ്ങനെ ഒടുവിൽ 2026ൽ കമ്പനി തങ്ങളുടെ തുറുപ്പുചീട്ടിനെ രംഗത്തിറക്കി. ( Image Credit - Instagram / Renault)

രണ്ടാം തലമുറ വലിയ സ്വീകാര്യതയാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. വാഹനം അനൗൺസ് ചെയ്തത് മുതൽ പലരും ആകാംക്ഷയിൽ ആയിരുന്നു. ഇപ്പോഴും നീണ്ട ബുക്കിങ് ആണ് വാഹനത്തിന് ലഭിക്കുന്നത്. പഴയ ഡസ്റ്ററിൽ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് പുതിയതിനെ കമ്പനി അവതരിപ്പിച്ചത്.

ഇപ്പോൾ കമ്പനി അഡ്വഞ്ചർ എഡിഷൻ കൂടി നിരത്തിൽ ഇറക്കിയിരിക്കുകയാണ്. 12.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഡ്രൈവിംഗ് കമ്പമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ വേർഷൻ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 17 വലിപ്പമുള്ള ഓഷ്യൻ അലോയ് വീലുകൾ, പനോരമിക് സൺ റൂഫ്, ഡ്യുവൽ ടോൺ ഓട്ടോമാറ്റിക്ക്, ആകർഷകമായ ഗ്രാഫിക്സ്, ഫെൻഡറിൽ കൂടുതൽ എലമെന്റുകൾ തുടങ്ങിയവയാണ് പുതിയ വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനോട് കൂടിയ പവര്‍ഫുള്‍ ആയ ടര്‍ബോ ടിസിഇ 160 എഞ്ചിനാണ് വാഹനത്തില്‍. ഏഴ് വര്‍ഷത്തെ വാറന്റിയാണ് ഡസ്റ്ററിന് കമ്പനി നല്‍കുന്നത്. വേറെ കൂടുതല്‍ മാറ്റങ്ങളൊന്നും തന്നെ അഡ്വഞ്ചര്‍ എഡിഷനില്‍ കമ്പനി വരുത്തിയിട്ടില്ല. എക്സ്റ്റീരിയറില്‍ വന്ന മാറ്റങ്ങള്‍ വണ്ടിയെ കൂടുതല്‍ സ്‌പോര്‍ട്ടി ആക്കുന്നതാണ്.

ഡസ്റ്ററിന്റെ പുതിയ 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലിനെ ആഴ്‍ചകൾക്ക് മുമ്പാണ് കമ്പനി അവതരിപ്പിച്ചത്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് കമ്പനി കുറഞ്ഞ വിലയിൽ ഈ വേരിയന്റ് ഇറക്കിയത്. ഒതന്റിക് എന്ന മോഡലിന് 10.49 ലക്ഷമാണ് എക്‌സ് ഷോറൂം വില. സാധരണക്കാരായ ഡസ്റ്റര്‍ പ്രേമികള്‍ക്ക് ഇത് ഒരു കിടിലന്‍ ഡീല്‍ തന്നെയാണ്.