അറിയാലോ, ഹിറ്റ്മാനാണ് ! ഓപ്പണര്‍മാര്‍ കൊതിക്കുന്ന ആ റെക്കോഡ് ഇനി രോഹിതിന് സ്വന്തം | Rohit Sharma becomes the highest six-hitter among openers in ODI cricket, surpasses Chris Gayle Malayalam news - Malayalam Tv9

Rohit Sharma: അറിയാലോ, ഹിറ്റ്മാനാണ് ! ഓപ്പണര്‍മാര്‍ കൊതിക്കുന്ന ആ റെക്കോഡ് ഇനി രോഹിതിന് സ്വന്തം

Published: 

12 Jan 2026 | 05:15 PM

Rohit Sharma Record: വമ്പന്‍ റെക്കോഡ് സൃഷ്ടിച്ച് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓപ്പണിങ് ബാറ്ററെന്ന നേട്ടം രോഹിത് സ്വന്തമാക്കി

1 / 5
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ റെക്കോഡ് സൃഷ്ടിച്ച് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓപ്പണിങ് ബാറ്ററെന്ന നേട്ടം രോഹിത് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയിലിന്റെ റെക്കോഡാണ് രോഹിത് മറികടന്നത് (Image Credits: PTI)

2 / 5
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രോഹിത് 29 പന്തില്‍ 26 റണ്‍സാണ് നേടിയത്. ഈ മത്സരത്തിന് മുമ്പ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓപ്പണിങ് ബാറ്ററെന്ന നേട്ടം ക്രിസ് ഗെയിലിന്റെ പേരിലായിരുന്നു. ആറാം ഓവറില്‍ തന്റെ ആദ്യ സിക്‌സടിച്ച് രോഹിത് ക്രിസ് ഗെയിലിന്റെ റെക്കോഡിന് ഒപ്പമെത്തി  (Image Credits: PTI)

3 / 5
തൊട്ടടുത്ത ഓവറിലും രോഹിത് സിക്‌സ് പായിച്ചു. ഇതോടെ ഗെയിലിന്റെ റെക്കോഡ് പഴങ്കഥയാക്കി. മത്സരത്തില്‍ ആകെ രണ്ട് സിക്‌സുകളാണ് താരം നേടിയത്  (Image Credits: PTI)

തൊട്ടടുത്ത ഓവറിലും രോഹിത് സിക്‌സ് പായിച്ചു. ഇതോടെ ഗെയിലിന്റെ റെക്കോഡ് പഴങ്കഥയാക്കി. മത്സരത്തില്‍ ആകെ രണ്ട് സിക്‌സുകളാണ് താരം നേടിയത് (Image Credits: PTI)

4 / 5
ഈ മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഒരു നാഴികക്കലും രോഹിത് പിന്നിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ 650 സിക്‌സുകളാണ് രോഹിത് പൂര്‍ത്തിയാക്കിയത്. ഇതാദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്  (Image Credits: PTI)

5 / 5
8.4 ഓവറിലാണ് രോഹിത് പുറത്തായത്. കൈല്‍ ജാമിസണ്‍ എറിഞ്ഞ പന്തില്‍ താരം മൈക്കല്‍ ബ്രേസ്‌വെല്ലിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. മൂന്ന് ഫോറും രോഹിത് നേടി  (Image Credits: PTI)

8.4 ഓവറിലാണ് രോഹിത് പുറത്തായത്. കൈല്‍ ജാമിസണ്‍ എറിഞ്ഞ പന്തില്‍ താരം മൈക്കല്‍ ബ്രേസ്‌വെല്ലിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. മൂന്ന് ഫോറും രോഹിത് നേടി (Image Credits: PTI)

Follow Us
Related Photo Gallery
Asha Bhosle Songs: ലതയുടെ നിഴലിൽ നിന്ന് സംഗീത സാമ്രാജ്യത്തിന്റെ അധിപതിയിലേക്ക്, ആശയുടെ ഈ ​ഗാനങ്ങൾ കേട്ടിട്ടുണ്ടോ?
Skincare Hacks: ഗ്ലോയിങ് സ്കിൻ ഇനി സ്വപ്നമല്ല; ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
Vishu phalam 2026: ചതിക്കപ്പെടാൻ സാധ്യത! കണ്ണടച്ച് ആരെയും വിശ്വസിക്കരുത്, പണം സൂക്ഷിച്ച് ഉപയോഗിക്കുക ; 27 നക്ഷത്രങ്ങളുടെ വിഷു ഫലം
Purple Halcyon: പര്‍പ്പിള്‍ ഹാല്‍സിയോണിന് ഇതെന്തുപറ്റി; കോടികള്‍ വരുമാനമുള്ള അക്കൗണ്ട് പൂട്ടിച്ചോ?
Surya Gochar 2026: രണ്ട് ദിവസം കൂടി! 4 രാശിക്ക് രാജയോ​ഗം; സൂര്യൻ കേതുവിലേക്ക് സംക്രമിക്കുന്നു
Rosemary For Hairgrowth: ഫ്രഷ് റോസ്‌മേരി വേണോ അതോ ഡ്രൈഡ് മതിയോ? മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ
ഈ പച്ചക്കറികൾ വേവിച്ചു കഴിക്കല്ലേ...
ആഴ്ചയിൽ എത്ര തവണ മുടി കഴുകണം?
ചക്ക ചിപ്‌സ് ക്രിസ്പി ആക്കണോ? ഇതാ ടിപ്‌സ്‌
മുഖം തിളങ്ങാൻ പപ്പായ മാത്രം മതി; ഇങ്ങനെ വേണം ഉപയോഗിക്കാൻ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം