ടീമിൽ നിന്ന് പുറത്തേക്കോ? സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും മാസ് മറുപടിയുമായി രോഹിത് ശർമ്മ | Rohit Sharma dismisses selection noise surrounding India future after scoring ODI ton at Lord's Malayalam news - Malayalam Tv9

Rohit Sharma: ടീമിൽ നിന്ന് പുറത്തേക്കോ? സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും മാസ് മറുപടിയുമായി രോഹിത് ശർമ്മ

Updated On: 

20 Jul 2026 | 06:11 PM

Rohit Sharma breaks silence: ഇംഗ്ലണ്ടിനെതിരായ 50 ഓവര്‍ ക്രിക്കറ്റിലെ അവസാന മത്സരത്തിനു ശേഷം രോഹിത് ശര്‍മയെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. മോശം ഫോം മൂലം താരത്തെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഭ്യൂഹങ്ങളെക്കുറിച്ചും രോഹിത് പ്രതികരിച്ചു.

1 / 5
ഇംഗ്ലണ്ടിനെതിരായ 50 ഓവര്‍ ക്രിക്കറ്റിലെ അവസാന മത്സരത്തിനു ശേഷം രോഹിത് ശര്‍മയെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. മോശം ഫോം മൂലം താരത്തെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോര്‍ഡ്‌സിലെ നിര്‍ണായക മത്സരത്തില്‍ സെഞ്ചുറിയുമായി രോഹിത് ഫോമിലേക്ക് തിരികെയെത്തി. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും രോഹിത് പ്രതികരിച്ചു (Image Credit Source: PTI).

2 / 5
"നോക്കൂ, എന്റെ ജോലി ബാറ്റ് കൊണ്ടുള്ളതാണ്. വരിക, കളിക്കുക, എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക, ടീമിനെ പ്രതിനിധീകരിക്കുക. അരങ്ങേറ്റം കുറിച്ചത് മുതൽ എന്നോട് പറഞ്ഞിട്ടുള്ളത് ഇതാണ്, അതുകൊണ്ട് അത് തന്നെയാണ് ഞാൻ ചെയ്യാൻ പോകുന്നതും," സെഞ്ച്വറി നേടിയ ശേഷം ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ രോഹിത് പറഞ്ഞു.

3 / 5
താന്‍ അരങ്ങേറ്റം കുറിച്ചത് മുതൽ ഈ ബഹളങ്ങൾ ഇവിടെയുണ്ട്. താന്‍ ഇവിടെ തുടരുന്നിടത്തോളം കാലം അത് ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് അതിന് വലിയ പ്രാധാന്യമൊന്നുമില്ല. താന്‍ മൈതാനത്ത് എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും താരം വ്യക്തമാക്കി.

4 / 5
ടീമിന്റെ വിജയത്തിലേക്ക് സംഭാവന നൽകാൻ ശ്രമിക്കുക. അക്കാര്യത്തില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നത്‌. പുറത്തുള്ള ശബ്ദങ്ങൾ അവിടെത്തന്നെ നിൽക്കട്ടെ. ശബ്ദങ്ങളൊന്നും ഇല്ലെങ്കിൽ പിന്നെ ഒരു രസവുമില്ലല്ലോ. തന്റെ ജോലി ഉള്ളിലാണ്; അവരുടെ ജോലി പുറത്താണ്. താന്‍ അതിനെ അങ്ങനെയാണ് കാണുന്നതെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

5 / 5
മത്സരഫലത്തിൽ ചെറിയൊരു നിരാശയുണ്ട്. കാരണം നമ്മൾ നല്ല ക്രിക്കറ്റാണ് കളിച്ചിരുന്നത് എന്നാണ്  കരുതിയത്. ഇതൊരു പാഠമായി ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ കഴിയുമെന്ന് കരുതുന്നു. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുമ്പോൾ കൂടുതൽ മെച്ചപ്പെടാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.

Follow Us
രാവിലെയുള്ള മൂക്കടപ്പ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങള്‍?
വാഴപ്പഴം വളഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? പിന്നിലെ രഹസ്യമിതാ
ദാരിദ്ര്യം ഒഴിയുന്നില്ലേ? വീട്ടിൽ അരി സൂക്ഷിക്കുന്നത് ഇവിടെയാണോ?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ