Shani Vakri 2026: 4 രാശിക്കാരുടെ തലവര മാറുന്നു!ജൂലൈ 27 മുതൽ ശനി മീന രാശിയിലേക്ക്
Shani Vakri 2026 Lucky Zodiac Signs:ഇത് ഡിസംബർ 11 വരെ നീണ്ടുനിൽക്കും. ശനിയുടെ ഈ പിന്നോക്കാവസ്ഥയിലുള്ള ചലനം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.ശനിയുടെ പിന്നോക്കാവസ്ഥയിലുള്ള ചലനം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും സാധ്യത. ശുഭകരമായ പല വാർത്തകളും നിങ്ങളെ തേടിയെത്തിയേക്കാം............

ജ്യോതിഷത്തിൽ ശനിയുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. അത്തരത്തിൽ ജൂലൈ 27ന് ശനി മീന രാശിയിൽ നിന്നും പിന്നോട്ട് ചലിക്കുന്നു. ഇത് ഡിസംബർ 11 വരെ നീണ്ടുനിൽക്കും. ശനിയുടെ ഈ പിന്നോക്കാവസ്ഥയിലുള്ള ചലനം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

മേടം: ശനിയുടെ പിന്നോക്കാവസ്ഥയിലുള്ള ചലനം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും സാധ്യത. ശുഭകരമായ പല വാർത്തകളും നിങ്ങളെ തേടിയെത്തിയേക്കാം.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സമയത്ത് എല്ലാവിധ ഭൗതിക സുഖങ്ങളും ലഭിക്കാൻ സാധ്യത. പുതിയ വാഹനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണം ചെയ്യും. എന്തെങ്കിലും തരത്തിലുള്ള രോഗത്താൽ ബുദ്ധിമുട്ടുന്നവർക്കും ഈ കാലയളവിൽ സുഖം ലഭിക്കും.

വൃശ്ചികം: സാമ്പത്തികമായി വൃശ്ചികം രാശിക്കാർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും ഉള്ള വഴി തുറക്കും. മികച്ച സമയം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആത്മവിശ്വാസവും വർദ്ധിക്കും.

ധനു: നാളെ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദത്തിൽ നിന്നും സമാധാനം ലഭിക്കും. സന്തോഷം ഉണ്ടാകും. വീട്ടിൽ പോസിറ്റീവായ ഒരു അന്തരീക്ഷം നിലനിൽക്കും. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.