വൈഭവ് സൂര്യവംശി കാത്തിരിക്കണം; ഇപ്പോള്‍ സ്ഥാനമില്ല; കാരണം വ്യക്തമാക്കി ശ്രേയസ് അയ്യര്‍ | Shreyas Iyer opens up on Vaibhav Sooryavanshi’s playing XI chances in New Zealand Malayalam news - Malayalam Tv9

വൈഭവ് സൂര്യവംശി കാത്തിരിക്കണം; ഇപ്പോള്‍ സ്ഥാനമില്ല; കാരണം വ്യക്തമാക്കി ശ്രേയസ് അയ്യര്‍

Published: 

21 Oct 2026 | 05:30 PM

Shreyas Iyer on why Vaibhav Sooryavanshi is benched: വൈഭവ് സൂര്യവംശിക്ക് ഉടന്‍ പ്ലേയിങ് ഇലവനിലെത്താനാകില്ലെന്ന് ശ്രേയസ് അയ്യര്‍. സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ സമയത്ത് വൈഭവിന്‌ അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സൂര്യവംശിയെപ്പോലൊരു പ്രതിഭ ഡ്രെസ്സിംഗ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കേണ്ടത് പ്രധാനമാണെന്നും അയ്യര്‍.

1 / 5
വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വൈഭവ്  സൂര്യവംശിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വൈഭവ് ക്ഷമയോടെ കാത്തിരിക്കണമെന്നായിരുന്നു ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും വൈഭവിന് അവസരം ലഭിക്കുമോയെന്നാണ് ചോദ്യം (Image Credit Source: PTI).

2 / 5
എന്നാല്‍ വൈഭവിന് ഉടന്‍ പ്ലേയിങ് ഇലവനിലെത്താനാകില്ലെന്ന് ശ്രേയസ് വ്യക്തമാക്കി. സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ സമയത്ത് വൈഭവിന്‌ അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സൂര്യവംശിയെപ്പോലൊരു പ്രതിഭ ഡ്രെസ്സിംഗ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കേണ്ടത് പ്രധാനമാണെന്നും അയ്യര്‍ പറഞ്ഞു.

3 / 5
"അവൻ വളരെ ചെറുപ്പമാണ്. അവന് അവസരങ്ങൾ ലഭിക്കാൻ ഇനിയും വർഷങ്ങളുണ്ട്. നമ്മുടെ ഓപ്പണർമാർ സ്ഥിരതയോടെ റണ്‍സ് നേടുന്നുണ്ട്‌. കൂടാതെ അവര്‍ നമുക്ക് ലോകകപ്പ് നേടിത്തന്നവരാണ്. അതുകൊണ്ട്‌ അവന് ഇപ്പോൾ തന്നെ പ്ലേയിങ് ഇലവനിലെത്താനാകില്ല"-ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.

4 / 5
വിദേശ സാഹചര്യങ്ങളിൽ കളിക്കുന്നത് വൈഭവിന്‌ ഭാവിയിലെ മത്സരങ്ങൾക്കായി കൂടുതൽ നന്നായി തയ്യാറെടുക്കാൻ സഹായിക്കുമെന്ന് അയ്യര്‍ ചൂണ്ടിക്കാട്ടി. വിദേശ പര്യടനങ്ങളിൽ കളിക്കുമ്പോൾ, ഇവിടുത്തെ പിച്ചുകളിൽ എങ്ങനെ ബാറ്റ് ചെയ്യണം എന്നതിനെക്കുറിച്ച് അവന് വ്യക്തമായ ധാരണ ലഭിക്കും. അടുത്ത തവണ, സമാനമായ സാഹചര്യങ്ങളിൽ കളിക്കാൻ വരുമ്പോൾ, അവന് കൂടുതല്‍ നന്നായി തയ്യാറെടുക്കാനാകും. മാത്രമല്ല, ആദ്യമായി ഇവിടെ വരുന്ന മറ്റ് ടീം അംഗങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും അവന് സാധിക്കുമെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.

5 / 5
ഈ വര്‍ഷം നടന്ന യുകെ പര്യടനത്തിലാണ് വൈഭവ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ ഇന്ത്യയ്ക്കായി എട്ട് മത്സരങ്ങളില്‍ കളിച്ചു. സിംബാബ്‌വെ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഏഷ്യന്‍ ഗെയിംസിലാണ് അവസാനമായി കളിച്ചത്.

Loading...
Unable to load recommendations.
Follow Us
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്