Shukra Gochar 2026: ഈ അഞ്ചു രാശിക്കാർക്ക് ചെലവുകളും മാനസിക സമ്മർദ്ദവും വർദ്ധിക്കും! ശുക്രൻ്റെ സംക്രമണം ബുദ്ധിമുട്ട് സൃഷ്ടിക്കും
Shukra Gochar 2026 Unlucky Zodiac Signs: ഈ സമയത്ത് നിങ്ങൾക്ക് ഗണ്യമായ തുക സമ്പാദിക്കാൻ സാധിക്കുമെങ്കിലും അത് ലാഭത്തിൽ കൊണ്ടുവരാൻ കഴിയില്ല. കാരണം നിങ്ങൾക്ക് ചെലവുകൾ വർദ്ധിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടതായി വന്നേക്കാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം വഷളാകാൻ സാധ്യത. നിങ്ങൾക്ക് ജോലിഭാരം വർദ്ധിക്കുന്നതായി തോന്നാം. ആഗ്രഹിച്ച കാര്യങ്ങൾ നേടുന്നതിന് ഒരുപാട് ബുദ്ധിമുട്ടു ഉള്ളതായി അനുഭവപ്പെടും...

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നു. അത്തരത്തിൽ ഇന്നലെ പുലർച്ചെ 4:50ന് ശുക്രൻ മേടം രാശിയിൽ പ്രവേശിച്ചു. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ശുക്രനെ പൊതുവിൽ കണക്കാക്കുന്നത്. ചൊവ്വയുടെ രാശിയായ മേടം രാശിയിലേക്കാണ് ശുക്രൻ്റെ സംക്രമണം നടന്നത്. ധൈര്യം, അഭിനിവേശം, പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയുടെ പ്രതീകമായി ചൊവ്വയെയും കണക്കാക്കുന്നു. ഈ സംയോജനം ചില രാശിക്കാർക്ക് ഗുണകരമായ ഫലങ്ങളാണ് നൽകുന്നത് എങ്കിൽ മറ്റു ചില രാശിക്കാർക്ക് പ്രതികൂലമായാണ് ബാധിക്കുന്നത്. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.(photo: tv9 network)

മേടം: മേടം രാശിയുടെ ലഗ്ന ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ഗണ്യമായ തുക സമ്പാദിക്കാൻ സാധിക്കുമെങ്കിലും അത് ലാഭത്തിൽ കൊണ്ടുവരാൻ കഴിയില്ല. കാരണം നിങ്ങൾക്ക് ചെലവുകൾ വർദ്ധിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടതായി വന്നേക്കാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം വഷളാകാൻ സാധ്യത. നിങ്ങൾക്ക് ജോലിഭാരം വർദ്ധിക്കുന്നതായി തോന്നാം. ആഗ്രഹിച്ച കാര്യങ്ങൾ നേടുന്നതിന് ഒരുപാട് ബുദ്ധിമുട്ടു ഉള്ളതായി അനുഭവപ്പെടും. ആത്മവിശ്വാസം നഷ്ടപ്പെടും.(photo: getty images)

കർക്കിടകം: ശുക്രൻ കർക്കിടകത്തിന്റെ പത്താം ഭാവത്തിലേക്കാണ് നീങ്ങുന്നത്.. ഇത് ജോലിസ്ഥലത്ത് പല പ്രശ്നങ്ങൾക്കും കാരണമാകും. ജോലിസ്ഥലത്തെ സമ്മർദ്ദം വർദ്ധിച്ചേക്കാം ജോലി മാറ്റം സാധ്യമായിരിക്കും പക്ഷേ ജാഗ്രതയോടെ മാത്രം മുന്നോട്ടു പോകുക. അമിത ജോലിഭാരം മാനസിക സമ്മർദ്ദത്തിന് കാരണമാകും. ബിസിനസുകാർക്ക് ലാഭം ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. പണം സമ്പാദിക്കാൻ സാധിക്കുമെങ്കിലും അനാവശ്യമായ ചെലവുകളും പ്രശ്നങ്ങളും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും പൊരുത്തക്കേടുകൾ ഉണ്ടായേക്കാം. നിങ്ങളുടെ രക്തസമ്മർദ്ദം ഉയരാൻ സാധ്യത.(photo: getty images)

കന്നി: കന്നി രാശിയുടെ എട്ടാം ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം ഇത് നിങ്ങൾക്ക് ഉത്കണ്ഠ, നിരാശ എന്നിവ ഉണ്ടാകാൻ സാധ്യത. ബിസിനസിലെ അശ്രദ്ധ നിങ്ങൾക്ക് നഷ്ടങ്ങൾക്ക് കാരണമാകും. അഹങ്കാരം സംഘർഷങ്ങൾക്ക് കാരണമായേക്കാം. നിങ്ങളുടെ ആരോഗ്യത്തിൽ നിങ്ങൾ വളരെയധികം ശ്രദ്ധ പാലിക്കേണ്ടതായി ഉണ്ട്.(photo: getty images)

മകരം: മകരം രാശിയുടെ നാലാം ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. നിങ്ങൾക്ക് പൊതുവിൽ അലച്ചിലും വിഷമതകളും നേരിട്ടേക്കാം. കുടുംബത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടതായി വരും. ശത്രുക്കളിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടതായി വരാം. അത് നിങ്ങളുടെ പ്രധാനപ്പെട്ട പല കാര്യങ്ങളെയും ബാധിക്കാൻ സാധ്യത.(photo: getty images)

മീനം: മീനം രാശിയുടെ രണ്ടാം ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. ഈ സമയത്ത് നിങ്ങളുടെ പുരാവതിയുടെ പാതയിൽ തടസ്സങ്ങൾ നേരിട്ടേക്കാം. ആത്മവിശ്വാസക്കുറവ് നേരിടും നിങ്ങൾക്ക് ആവശ്യമുള്ള നേട്ടങ്ങൾ എളുപ്പത്തിൽ കൈവരിക്കാൻ സാധിക്കില്ല. ജോലി മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ ബുദ്ധിപൂർവമായി മാത്രം തീരുമാനമെടുക്കുക ബിസിനസ്സിൽ നഷ്ടങ്ങൾ നേരിടേണ്ടതായി വന്നേക്കാം.