ഇക്കാലത്ത് ഇങ്ങനെ ഒരു വിലക്കുറവോ! മോട്ടറോളയുടെ സിഗ്നേച്ചർ ഫോണിന് 5000 രൂപ ഡിസ്കൗണ്ട് | Smartphone discount: Motorola's Signature is now available at a discount of Rs 5000; details inside Malayalam news - Malayalam Tv9

ഇക്കാലത്ത് ഇങ്ങനെ ഒരു വിലക്കുറവോ! മോട്ടറോളയുടെ സിഗ്നേച്ചർ ഫോണിന് 5000 രൂപ ഡിസ്കൗണ്ട്

Published: 

19 Jul 2026 | 07:30 AM

Motorola's Signature discount: മോട്ടറോള സിഗ്നേച്ചർ ഇപ്പോൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും വാങ്ങാൻ ലഭ്യമാണ്. കൂടാതെ 5000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതി​ന്റെ 12GB + 256GB മോഡലിന് 59,999 രൂപയായിരുന്നു പ്രാരംഭ വില

1 / 6
 പ്രീമിയം ഫോണുകളുടേതിന് സമാനമായ ഫീച്ചറുകളുമായി ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യ​പ്പെട്ട സ്മാർട്ട്ഫോൺ ആണ് മോട്ടറോള സിഗ്നേച്ചർ (Motorola Signature). ഇത് ഇപ്പോൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും വാങ്ങാൻ ലഭ്യമാണ്. കൂടാതെ 5000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായിട്ടുണ്ട്.

2 / 6
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ മോട്ടറോള സിഗ്നേച്ചറിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും, 16GB + 512GB മോഡലിന് 64,999 രൂപയും, 16GB + 1TB മോഡലിന് 69,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാലും 54999 രൂപ പ്രാരംഭ വിലയിലാണ് ഇത് കിട്ടുമായിരുന്നത്.

3 / 6
ഇപ്പോൾ മോട്ടറോള സിഗ്നേച്ചർ 57499 രൂപ, 62499 രൂപ, 67499 രൂപ എന്നീ വിലകളിലാണ് ഫ്ലിപ്പ്കാർട്ടിലും മോട്ടറോള വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 5000 രൂപ ഡിസ്കൗണ്ട് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 52499 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ഇത് ലോഞ്ച് ഓഫറുകൾ സഹിതം ലഭ്യമായതിനെക്കാൾ മികച്ച ഡീൽ ആണ്.

4 / 6
കരുത്ത്: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W ടർബോപവർ വയർലെസ് ചാർജിംഗ്, 10W വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 5200mAh ബാറ്ററി ഇതിലുണ്ട്.

5 / 6
ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. 1/1.28″ സോണി LYT-828 സെൻസറുള്ള 50MP മെയിൻ ക്യാമറ,  50MP 122° അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ, മാക്രോ, 50MP 3x ടെലിഫോട്ടോ ക്യാമറ (1/1.56″ സോണി LYT-600 സെൻസർ) എന്നിവ അ‌തിലടങ്ങുന്നു. സെൽഫിക്കായി 1/2.93″ സോണി LYT-500 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

6 / 6
മറ്റ് പ്രധാന ഫീച്ചറുകൾ: 6.8- ഇഞ്ച് 165Hz LPTO എക്സ്ട്രീം AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, അഡ്രിനോ 840 GPU, 12GB/ 16GB LPDDR5X റാം, UFS 4.1 സ്റ്റോറേജ്, IP68+ IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ സിം), 5G SA/ NSA, ഡ്യുവൽ 4G.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്