ഇന്ത്യന്‍ വനിതാ ടീമില്‍ ഇനി പുതുയുഗം; ക്യാപ്റ്റന്‍ പദവിയെക്കുറിച്ച് മനസ് തുറന്ന് സ്മൃതി മന്ദാന | Smriti Mandhana opens up on becoming India's new women cricket captain Malayalam news - Malayalam Tv9

Smriti Mandhana: ഇന്ത്യന്‍ വനിതാ ടീമില്‍ ഇനി പുതുയുഗം; ക്യാപ്റ്റന്‍ പദവിയെക്കുറിച്ച് മനസ് തുറന്ന് സ്മൃതി മന്ദാന

Published: 

16 Oct 2026 | 03:21 PM

Smriti Mandhana Captaincy: ഹർമൻപ്രീത് കൗറിന്റെ അനുഭവസമ്പത്തും നേതൃപാടവവും യുവതാരങ്ങളെ നയിക്കുന്നതിൽ നിർണായകമാകുമെന്ന് സ്മൃതി മന്ദാന പറഞ്ഞു. റായ്പൂരിൽ ടി20 പരമ്പരയുടെ തുടക്കത്തിന് മുന്നോടിയായി ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു സ്മൃതി. ഹർമൻപ്രീതിന്റെ അനുഭവസമ്പത്തും മത്സരത്തെ സമീപിക്കുന്ന രീതിയും യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് മന്ദാന.

1 / 5
പുതിയ നായിക സ്മൃതി മന്ദാനയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. സിബാംബ്‌വെയാണ് എതിരാളികള്‍. ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് ഏഴിന് റായ്പുരില്‍ നടക്കും. ക്യാപ്റ്റന്‍സിയെക്കുറിച്ചും, മുന്‍ നായിക ഹര്‍മന്‍പ്രീത് കൗറിനെക്കുറിച്ചും മത്സരത്തിന് മുമ്പ് സ്മൃതി മനസ് തുറന്നു (Image Credit Source: PTI).

2 / 5
ഹർമൻപ്രീത് കൗറിന്റെ അനുഭവസമ്പത്തും നേതൃപാടവവും യുവതാരങ്ങളെ നയിക്കുന്നതിൽ നിർണായകമാകുമെന്ന് സ്മൃതി മന്ദാന പറഞ്ഞു. റായ്പൂരിൽ ടി20 പരമ്പരയുടെ തുടക്കത്തിന് മുന്നോടിയായി ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു സ്മൃതി. ഹർമൻപ്രീതിന്റെ അനുഭവസമ്പത്തും മത്സരത്തെ സമീപിക്കുന്ന രീതിയും യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് മന്ദാന പറഞ്ഞു. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അവരെ കാര്യങ്ങൾ പഠിപ്പിക്കുന്നതിലും ഹർമൻപ്രീതിന്റെ സാന്നിധ്യം വളരെ പ്രധാനമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

3 / 5
"ഹര്‍മന്‍പ്രീത്‌ കൂടുതൽ കാലം ക്യാപ്റ്റനായിരുന്ന താരമാണ്‌. ഒപ്പം മികച്ചൊരു നേതാവുമാണ്. അതുകൊണ്ട് തന്നെ ടീമിലേക്ക് ധാരാളം യുവതാരങ്ങൾ കടന്നുവരുന്ന ഈ സമയത്ത് ഹര്‍മന്‍പ്രീതിന്റെ അനുഭവസമ്പത്ത് വളരെ ഗുണം ചെയ്യും. മത്സരത്തിനായി അവര്‍ തയാറെടുക്കുന്ന രീതിയും ഗെയിമിനോടുള്ള സമീപനവും നിരവധി പേർക്ക് പ്രചോദനമാകും"-സ്മൃതി അഭിപ്രായപ്പെട്ടു.

4 / 5
ഹര്‍മന്‍പ്രീതില്‍ നിന്ന്‌ പലതും പഠിക്കാനും ഉൾക്കൊള്ളാനും യുവതാരങ്ങൾ ശ്രമിക്കുമെന്ന് താന്‍ കരുതുന്നു. പുതിയ താരങ്ങള്‍ക്ക്‌ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിച്ചെടുക്കാൻ ഹര്‍മന്‍പ്രീതിനെപോലെ  ഒരാൾ ചുറ്റുമുണ്ടാകുന്നത് വളരെ പ്രധാനമാണ്. ഇന്ത്യയ്ക്കായി കളിക്കാനും വിജയിക്കാനും വേണ്ടിയാണ്  ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്‌.എന്നാൽ ടീമിനെ നയിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സ്മൃതി വ്യക്തമാക്കി.

5 / 5
ഈ സ്ഥാനത്തേക്ക് വരുമ്പോൾ വലിയ ഉത്തരവാദിത്തമുണ്ട്. താൻ കുറച്ചുകാലമായി നേതൃനിരയിലുണ്ടെങ്കിലും ഭാവിയിലേക്കുള്ള ഒരു റോഡ്മാപ്പ് താൻ എപ്പോഴും മനസ്സിൽ കുറിച്ചിട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. മനസ്സിലേക്ക് വരുന്ന ആദ്യത്തെ കാര്യം  പ്രൊഫഷണലിസമാണ്. കാര്യങ്ങളെ വളരെ കൃത്യതയോടെയും പ്രൊഫഷണലായിട്ടും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമെന്നും സ്മൃതി മന്ദാന വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?