Soulmates – Oru Saathukkudi Pranayam : ഡയറക്ടർ ബ്രില്യൻസിന്റെ സാത്തുക്കുടി പ്രണയം, ഷോർട്ട് ഫിലിമിന് പിന്നിലെ റിയൽ ക്രൂ ദേ ഇവരാ
Real Crew of Soulmates - Oru Saathukkudi Pranayam from Bethlehem Kudumba Unit : കുടുംബയൂണിറ്റ് എന്ന സിനിമ വലിയ പ്രേക്ഷകമായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഈ സിനിമയുടെ ഭാഗമായ ഷോർട്ട് ഫിലിം സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയം കഴിഞ്ഞ ദിവസമാണ് ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നത്.

സിനിമയോളം തന്നെ ഹൈപ്പ് ആണ് ഷോർട്ട് ഫിലിമിന് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് എഴ് മില്യണിലധികം കാഴ്ചക്കാരാണ് സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയത്തിന് ലഭിച്ചത്. പതിനഞ്ച് മിനിട്ടോളം ദൈർഘ്യമുള്ള ഷോർട്ട് ഫിലീമിൽ നിവിൻ പോളിയുമുണ്ട്. ( Image Credit Source Social Media )

ഷോർട്ട് ഫിലിമിലെ ഡയറക്ടർ ബ്രില്ല്യൻസിനെ കുറിച്ചും ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയുമായി ഷോർട്ട് ഫിലിമിനെ കോർത്തിണക്കിയതിനെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും ക്രിഞ്ച് ഡയലോഗുകളെ കുറിച്ചുമെല്ലാം സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായം ആണ് പങ്കുവയ്ക്കപ്പെടുന്നത്.

ഷോർട്ട് ഫിലിമിന്റെ ടൈറ്റിലിലും ക്യാപ്ഷനിലുമെല്ലാം സംവിധാനം ജോയൽ ഡേവിസ് നിർമ്മാണം ജസ്റ്റിൻ ഡേവിസ് എന്നാണ് നൽകിയിരിക്കുന്നത്. എന്നാൽ ശെരിക്കും ഈ ഷോട്ട് ഫിലിം ഒരുക്കിയിരിക്കുന്നത് ആരാണ്. അതിനുള്ള ഉത്തരം അണിയറ പ്രവർത്തകർ തന്നെ നൽകിയിട്ടുണ്ട്.

ഷോർട്ട് ഫിലീമിന്റെ ഒറിജിനൽ ഡയറക്ടർ ഗിരീഷ് എ.ഡി തന്നെയാണ്. രചനയും ഗിരീഷ് തന്നെ. ക്യാമറ ചെയ്തിരിക്കുന്നത് അഹമ്മദ് സാഹിദ് ആണ്. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസും നിർവിച്ചിരിക്കുന്നു. ഷോർട്ട് ഫിലീമിലെ ഏറ്റവും രസകരമായ സംഗീതം ഒരുക്കിയിരിക്കുന്നതാകട്ടെ ജെമിനിയും.

സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാകും കഥയിൽ പരാമർശിക്കപ്പെട്ട് പോകുന്ന ഒരു ഷോർട്ട് ഫിലിം പടം റിലീസ് ആയതിന് ശേഷം അതേ വൈബിൽ തന്നെ പുറത്തിറങ്ങുന്നത്. സംവിധായകൻ്റെയും അണിയറ പ്രവർത്തകരുടെയും ക്രിയേറ്റീവ് സെൻസിന്റെ പീക്ക് ലെവലാണ് ഇതെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.