Pineapple Thoran: പൈനാപ്പിൾ തോരൻ കഴിച്ചിട്ടുണ്ടോ! വേറെ ലെവലാണ്; ഒന്ന് പരീക്ഷിച്ച് നോക്കൂ
Pineapple Thoran Special Secret Recipe: പച്ചടി പുളിശേരി തുടങ്ങി സദ്യകളിലെ ചില വിഭവങ്ങളിൽ പൈനാപ്പിളിന് സ്ഥാനമുണ്ട്. എന്നാൽ നിങ്ങൾ ഇതുവരെ പരീക്ഷിക്കാത്ത ഊണിനുമൊപ്പം വിളമ്പാൻ പറ്റിയ, മധുരവും എരിവും പുളിയും പാകത്തിന് ചേർന്ന ഒരു വെറൈറ്റി വിഭവമാണ് പൈനാപ്പിൾ തോരൻ. എന്നും കഴിക്കുന്ന പച്ചക്കറി തോരനുകളിൽ നിന്ന് വ്യത്യസ്തമായ രുചിക്കൂട്ടാണിത്. വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ തയ്യാറാക്കാൻ പറ്റിയ ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചാലോ.

പൈനാപ്പിൾ ജ്യൂസ് അടിച്ച് കുടിക്കുന്നതാണ് നമ്മുടെ ശീലം. പച്ചടി പുളിശേരി തുടങ്ങി സദ്യകളിലെ ചില വിഭവങ്ങളിൽ പൈനാപ്പിളിന് സ്ഥാനമുണ്ട്. എന്നാൽ നിങ്ങൾ ഇതുവരെ പരീക്ഷിക്കാത്ത ഊണിനുമൊപ്പം വിളമ്പാൻ പറ്റിയ, മധുരവും എരിവും പുളിയും പാകത്തിന് ചേർന്ന ഒരു വെറൈറ്റി വിഭവമാണ് പൈനാപ്പിൾ തോരൻ. എന്നും കഴിക്കുന്ന പച്ചക്കറി തോരനുകളിൽ നിന്ന് വ്യത്യസ്തമായ രുചിക്കൂട്ടാണിത്. വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ തയ്യാറാക്കാൻ പറ്റിയ ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചാലോ. (Image Credit Source: Getty Images)

ആവശ്യമായ ചേരുവകൾ: പൈനാപ്പിൾ ചെറുതായി അരിഞ്ഞത്- 2 കപ്പ്, തേങ്ങ ചിരകിയത്- 1 കപ്പ്, പച്ചമുളക്- 2-3 എണ്ണം, മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ, മുളകുപൊടി- 1/2 ടീസ്പൂൺ, കടുക്- 1 ടീസ്പൂൺ, ചെറിയ ഉള്ളി- ഒരു അഞ്ച് ആറ് എണ്ണം, വറ്റൽ മുളക്- 2 എണ്ണം, കറിവേപ്പില- ഒരു തണ്ട്, വെളിച്ചെണ്ണ- ആവശ്യത്തിന്, ഉപ്പ്- ആവശ്യത്തിന് എന്നിവയാണ് പൈനാപ്പിൾ തോരന് ആശ്യമായ ചേരുവകൾ.

തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ ഒരു ഇടത്തരം പൈനിപ്പിൾ വൃത്തിയാക്കി ചെറുതായി അരിഞ്ഞു വയ്ക്കുക. ചിരകിവെച്ച തേങ്ങ, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ ഒന്നു ചതച്ചെടുക്കുക. അരഞ്ഞു പോകാതെ ശ്രദ്ധിക്കണം. ശേഷം ഒരു ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് അതിലേക്ക് ചേർക്കുക. ചെറിയ ഉള്ളി മൃദുവാകുന്നതുവരെ വഴറ്റുക.

വേണമെങ്കിൽ ചെറുതായി അരിഞ്ഞുവെച്ച പൈനാപ്പിൾ കഷണങ്ങൾ ആവശ്യത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് ഒരു ചീനച്ചട്ടിയിലോ പാനിലോ വേവിക്കാം. ശേഷം ഉള്ളി വഴറ്റിയതിലേക്ക് പൈനാപ്പിൾ ചേർത്ത് ചതച്ചുവെച്ച തേങ്ങക്കൂട്ട് ഇതിന്റെ മുകളിലേക്ക് ഇട്ട് കുറച്ച് സമയം അടച്ചുവെച്ച് വേവിക്കുക. ആവി വന്ന ശേഷം മൂടി തുറന്ന് പൈനാപ്പിളും തേങ്ങയും നന്നായി ഇളക്കി യോജിപ്പിച്ച് വെള്ളമയം പൂർണ്ണമായും വറ്റിച്ചെടുക്കുക.

പൈനാപ്പിൾ അധികം വേവിക്കുന്നത് ഒഴിവാക്കുക എങ്കിൽ മാത്രമെ തോരന് രുചിയുണ്ടാകു. വിരുന്നുകാർ വീട്ടിൽ വരുമ്പോൾ ഇത്തരം വെറാറ്റി റെസിപ്പി നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും എൻസൈമുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പോഷകഗുണമുള്ള ഫലമാണ് പൈനാപ്പിൾ. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വേഗത്തിൽ ദഹിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.