10 ദിവസം കഴിഞ്ഞാലും ചീത്തയാകില്ല! ശ്രീകൃഷ്ണ ജയന്തിക്ക് കണ്ണന് നേദിക്കാൻ സ്പെഷ്യൽ അവൽ ലഡ്ഡു, ഇങ്ങനെ ഉണ്ടാക്കൂ | Sri Krishna Jayanthi 2026 Special Aval Ladoo easy recipe which won't go bad even after 10 days Malayalam news - Malayalam Tv9

Sri Krishna Jayanthi 2026:10 ദിവസം കഴിഞ്ഞാലും ചീത്തയാകില്ല! ശ്രീകൃഷ്ണ ജയന്തിക്ക് കണ്ണന് നേദിക്കാൻ സ്പെഷ്യൽ അവൽ ലഡ്ഡു, ഇങ്ങനെ ഉണ്ടാക്കൂ

Published: 

01 Sep 2026 | 06:08 PM

Sri Krishna Jayanthi Recipe:ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു നിവേദ്യം ആണിത്. ഇത് പൂജ വേളകളിൽ ഭഗവാൻ കൃഷ്ണനെ നിവേദ്യമായി സമർപ്പിക്കാവുന്നതാണ്.വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര മൃദുവായ ഈ പലഹാരം ഉണ്ടാക്കാൻ വളരെ കുറച്ച് സമയം മാത്രം മതി. മാത്രമല്ല വായു കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ 10 ദിവസത്തോളം ഇതിന്റെ രുചിയും ഗുണവും കേടുകൂടാതെ രുചികരമായി നിലനിൽക്കുകയും ചെയ്യും.ലഡു തയ്യാറാക്കുന്നതിനായി പ്രധാനമായും.............

1 / 7
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭഗവാൻ ഉണ്ണിക്കണ്ണന് നിവേദിക്കാൻ തയ്യാറാക്കുന്ന രുചികരമായ ഒരു പലഹാരമാണ് അവൽ ലഡു. വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര മൃദുവായ ഈ പലഹാരം ഉണ്ടാക്കാൻ വളരെ കുറച്ച് സമയം മാത്രം മതി. മാത്രമല്ല വായു കടക്കാത്ത ഒരു പാത്രത്തിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ 10 ദിവസത്തോളം ഇതിന്റെ രുചിയും ഗുണവും കേടുകൂടാതെ രുചികരമായി നിലനിൽക്കുകയും ചെയ്യും.(IMAGE CREDIT SOURCE: YOUTUBE SCREENGRAB)

2 / 7
ലഡു തയ്യാറാക്കുന്നതിനായി പ്രധാനമായും അവൽ, കശുവണ്ടി പരിപ്പ്, നിലക്കടല, ഏലയ്ക്ക, ശർക്കര ഉണക്ക തേങ്ങാപ്പൊടി, നെയ്യ് എന്നിവയാണ് ആവശ്യം ഉള്ളത്. ശർക്കരയുടെ മധുരവും നെയ്യിന്റെ സുഗന്ധവുമാണ് ഈ പലഹാരത്തിന്റെ രുചിയും മണവും വർദ്ധിപ്പിക്കുന്നത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന പോഷകഗുണമുള്ള ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

3 / 7
 അതിന് ആദ്യം തന്നെ ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പ് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ശേഷം നിലക്കടലയും അവലും വേറെ വേറെ വറുത്ത് തണുക്കാനായി വയ്ക്കുക. വറുത്ത കശുവണ്ടിയും ഏലക്കയും മിക്സിയിലെ ജാറിലിട്ട് നന്നായിട്ട് പൊടിച്ചെടുക്കണം.

4 / 7
അതിനുശേഷം തൊലികളഞ്ഞ് നിലക്കടലയും അവലും ഇതുപോലെ പൊടിച്ചെടുത്ത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കി യോജിപ്പിക്കുക.അടുത്തതായി ലഡുവിന് ആവശ്യമായ ശർക്കര ലായനി തയ്യാറാക്കാം. ശർക്കര പൊടിച്ചതും കാൽ കപ്പ് വെള്ളവും ഒരു പാത്രത്തിലേക്ക് ഒഴിച്ച് നന്നായി അലിയിച്ച് എടുക്കുക.

5 / 7
ശർക്കര പൂർണ്ണമായും അലിഞ്ഞു കഴിഞ്ഞാൽ തീ അണച്ച് ഇത് ചെറുതായി തണുക്കാനായി മാറ്റിവയ്ക്കാം ശേഷം ശർക്കരപ്പാനി അരിച്ചെടുക്കുന്നത് അതിലെ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും.തുടർന്ന് മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കുറച്ചു കശുവണ്ടി പരിപ്പ് വറുത്ത ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കുക.

6 / 7
 ഇതേ നെയ്യിൽ തന്നെ തേങ്ങാപ്പാൽ ചേർത്ത് ചെറുതായി വഴറ്റിയ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര ലായനി അതിലേക്കു ഒഴിച്ചുകൊടുക്കുക ഇതിലേക്ക് മുൻപ് പൊടിച്ചുവെച്ച അവൽ, കശുവണ്ടി, നിലക്കടല മിശ്രിതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.മിശ്രിതം പാകത്തിന് ചൂടായി വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് ഇതിലേക്ക് ചേർത്ത് കൈകൊണ്ട് ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.

7 / 7
ഇതോടെ വായിൽ അലിഞ്ഞു പോകുന്ന സ്വാദിഷ്ടമായ അവൽ ലഡു തയ്യാറായി. ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു നിവേദ്യം ആണിത്. ഇത് പൂജ വേളകളിൽ ഭഗവാൻ കൃഷ്ണനെ നിവേദ്യമായി സമർപ്പിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ