Sri Krishna Jayanthi Special Unniyappam Recipe: 10 മിനിറ്റ് മതി! ജന്മാഷ്ടമിയിൽ കണ്ണന് നേദിക്കാൻ സ്പെഷ്യൽ ഉണ്ണിയപ്പം, ഇങ്ങനെ തയ്യാറാക്കു
Sri Krishna Jayanthi Special Unniyappam Recipe: കൃഷ്ണൻ ഏറ്റവും ഇഷ്ടമുള്ളതായി കരുതപ്പെടുന്ന ഒരു പലഹാരമാണ് ഉണ്ണിയപ്പം. എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഇതിനായി ഒരു കപ്പ് പച്ചരി 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം വെള്ളം നന്നായി ഊറ്റി കളയുക. ശേഷം 200 ഗ്രാം ശർക്കര അല്പം വെള്ളം ഒഴിച്ച് ചൂടാക്കി അരിച്ചെടുത്ത് തണുക്കാൻ വയ്ക്കുക.കുതിർത്തുവെച്ച പച്ചരിയിലേക്ക് ശർക്കരപ്പാനി, ഒരു ചെറിയ പഴം അത് ഞാലിപ്പൂവനോ അല്ലെങ്കിൽ പാളയംകോടനോ ആകാം..........

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭഗവാൻ കൃഷ്ണന് ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങൾ നിവേദ്യമായി നൽകുന്നത് വളരെ നല്ലതാണ്. അതിലൊന്നാണ് ഉണ്ണിയപ്പം. കൃഷ്ണൻ ഏറ്റവും ഇഷ്ടമുള്ളതായി കരുതപ്പെടുന്ന ഒരു പലഹാരമാണ് ഉണ്ണിയപ്പം. എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA)

ഇതിനായി ഒരു കപ്പ് പച്ചരി 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം വെള്ളം നന്നായി ഊറ്റി കളയുക. ശേഷം 200 ഗ്രാം ശർക്കര അല്പം വെള്ളം ഒഴിച്ച് ചൂടാക്കി അരിച്ചെടുത്ത് തണുക്കാൻ വയ്ക്കുക.

കുതിർത്തുവെച്ച പച്ചരിയിലേക്ക് ശർക്കരപ്പാനി, ഒരു ചെറിയ പഴം അത് ഞാലിപ്പൂവനോ അല്ലെങ്കിൽ പാളയംകോടനോ ആകാം. കൂടാതെ രണ്ട് ഏലക്ക എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.

ഈ മാവിലേക്ക് ചെറിയ കഷണങ്ങളാക്കി നെയ്യിൽ മൂപ്പിച്ച തേങ്ങ കൊത്തും, കാൽ ടീസ്പൂൺ എള്ളും, ചേർത്ത് ഇളക്കി രണ്ടുമൂന്നു മണിക്കൂർ വയ്ക്കുക. മാവ് പാകമാകാനാണ് ഇങ്ങനെ വയ്ക്കുന്നത്.

ശേഷം ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് ചൂടാകുമ്പോൾ മാവ് ഓരോ കുഴിയിലും ഒഴിച്ച് ചെറിയ തീയിൽ ഇരുവശവും നല്ല സ്വർണ നിറമാകുന്നതുവരെ വറുത്തെടുക്കുക രുചികരമായ ഉണ്ണിയപ്പം തയ്യാർ.