എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിലും മലയാളത്തിലും ഫുൾ മാർക്ക് വേണോ?; ഇതാ സിമ്പിൾ ഗ്രാമർ ടിപ്‌സ് | SSLC Exam 2026, How to Score A Plus in Malayalam And English Language, Important Grammar Tips Malayalam news - Malayalam Tv9

SSLC Exam: എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിലും മലയാളത്തിലും ഫുൾ മാർക്ക് വേണോ?; ഇതാ സിമ്പിൾ ഗ്രാമർ ടിപ്‌സ്

Published: 

07 Feb 2026 | 01:49 PM

SSLC Exam Study Tips: ഭാഷാ വിഷയങ്ങളിൽ ഫുൾ മാർക്ക് നേടുക എന്നത് അസാധ്യമായ ഒന്നല്ല. കൃത്യമായ പ്ലാനിംഗും ചെറിയ ചില വ്യാകരണ നിയമങ്ങളും അറിഞ്ഞിരുന്നാൽ 'എ പ്ലസ്' നിങ്ങൾക്കും സ്വന്തമാക്കാം. ഇംഗ്ലീഷിൽ ഗ്രാമർ സെക്ഷനിൽ വരുന്ന ചോദ്യങ്ങൾ ശരിയാക്കിയാൽ തന്നെ വലിയൊരു ശതമാനം മാർക്ക് നേടാനാകും.

1 / 6
എസ്എസ്എൽസി പരീക്ഷാ ചൂടിലേക്ക് കടക്കുന്ന പത്താം ക്ലാസ്സുകാർക്ക് ഏറ്റവും വലിയ വെല്ലുവിളി പലപ്പോഴും ഭാഷാ വിഷയങ്ങളിലെ വ്യാകരണമാണ് (Grammar). ആശയങ്ങൾ അറിയാമെങ്കിലും ഗ്രാമർ തെറ്റിയാൽ മാർക്ക് ചോർന്നുപോകാൻ സാധ്യത ഏറെയാണ്. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച സ്കോർ നേടാൻ സഹായിക്കുന്ന ലളിതമായ ചില വഴികൾ നോക്കാം. (Image Credits: Pexels)

2 / 6
ഭാഷാ വിഷയങ്ങളിൽ ഫുൾ മാർക്ക് നേടുക എന്നത് അസാധ്യമായ ഒന്നല്ല. കൃത്യമായ പ്ലാനിംഗും ചെറിയ ചില വ്യാകരണ നിയമങ്ങളും അറിഞ്ഞിരുന്നാൽ 'എ പ്ലസ്' നിങ്ങൾക്കും സ്വന്തമാക്കാം. ഇംഗ്ലീഷിൽ ഗ്രാമർ സെക്ഷനിൽ വരുന്ന ചോദ്യങ്ങൾ ശരിയാക്കിയാൽ തന്നെ വലിയൊരു ശതമാനം മാർക്ക് നേടാനാകും.

3 / 6
വാക്യങ്ങൾ എഴുതുമ്പോൾ ശരിയായ ടെൻസ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. റിപ്പോർട്ടുകൾ എഴുതുമ്പോൾ പാസ്റ്റ് ടെൻസിനാണ് പ്രാധാന്യം നൽകേണ്ടത്. നൽകിയിരിക്കുന്ന പാരഗ്രാഫിലെ തെറ്റുകൾ തിരുത്താൻ (Editing) ചോദിക്കാറുണ്ട്. ഇതിൽ Prepositions (in, on, at), Articles (a, an, the) എന്നിവയിലെ തെറ്റുകൾ കണ്ടെത്താൻ നിങ്ങൾ അറിഞ്ഞിരിക്കണം.

4 / 6
അതുപോലെ നിസാരമെന്ന് കരുതുന്ന ഫുൾസ്റ്റോപ്പ്, കോമ, ക്യാപിറ്റൽ ലെറ്റർ എന്നിവയുടെ കൃത്യമായ ഉപയോഗം നിങ്ങളുടെ ഉത്തരങ്ങളുടെ നിലവാരം വർദ്ധിപ്പിക്കും. ഇനി നമ്മുടെ മാതൃഭാഷയെടുത്താൽ, മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നഷ്ടപ്പെടുന്നത് അക്ഷരത്തെറ്റുകൾ വരുമ്പോഴാണ്. ബുദ്ധിമുട്ടുള്ള വാക്കുകൾ എഴുതിത്തന്നെ പഠിക്കണം.

5 / 6
തെറ്റായ പദപ്രയോഗങ്ങൾ ഒഴിവാക്കുക. ഉദാഹരണത്തിന് 'ആശംസകൾ നേരുന്നു' എന്നതിന് പകരം 'ആശംസിക്കുന്നു' എന്ന് ഉപയോഗിക്കാം. ഉപന്യാസങ്ങളിലും മറ്റും അനുയോജ്യമായ ശൈലികൾ ചേർക്കുന്നത് മാർക്ക് നേടാൻ സഹായിക്കും. പാഠഭാഗങ്ങളിലെ പ്രധാന ശൈലികൾ അർത്ഥം സഹിതം പഠിക്കുക. ലളിതമായ വാക്യങ്ങളിൽ ഉത്തരം എഴുതാൻ ശ്രമിക്കുക. നീണ്ട വാക്യങ്ങൾ എഴുതുമ്പോൾ തെറ്റുകൾ വരാൻ സാധ്യത കൂടുതലാണ്.

6 / 6
ഇരുവിഷയങ്ങളിലും ചോദ്യം കൃത്യമായി വായിക്കുക. കാരണം ഗ്രാമർ ചോദ്യങ്ങളിൽ ചെറിയൊരു മാറ്റം പോലും ഉത്തരത്തെ ബാധിക്കാം. ഗ്രാമർ ചോദ്യങ്ങൾക്ക് അധികം സമയം കളയാതെ ഡിസ്കോഴ്സുകൾക്ക് (Discourses) ആവശ്യമായ സമയം കണ്ടെത്തുക. കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വർക്ക് ഔട്ട് ചെയ്യുന്നത് കൂടുതൽ നല്ലതാണ്.

അണ്ടര്‍ 19 ജേതാക്കള്‍ക്ക് ബിസിസിഐ നല്‍കുന്നത് എത്ര കോടി?
ഉള്ളി അച്ചാർ കഴിച്ചിട്ടുണ്ടോ? 10 മിനിറ്റ് മതി
നാരങ്ങാനീര് ഇനി ഒട്ടും കൈയ്ക്കില്ല! സൂക്ഷിക്കേണ്ട രീതി ഇതാ
എന്നും വയറിന് അസുഖമാണോ? കാരണമിതാകാം
പടയപ്പയ്ക്ക് മദപ്പാട്, മൂന്നാറിൽ ജാഗ്രത നിർദേശം നൽകി
കോഴിക്കോട് വിമാനത്താവളത്തിന് സമീപം തീപിടുത്തം; നാല് ബസുകൾ കത്തി നശിച്ചു
വാൽപ്പാറയിൽ കിണറിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റുന്ന അമ്മയാന
ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തേക്ക് വരുന്നു