വേനൽച്ചൂടിൽ തളരേണ്ട, നിർജ്ജലീകരണം തടയാൻ ഇവ സഹായിക്കും | Summer Drinks You Must Try, Easy Recipes to Fight Dehydration Malayalam news - Malayalam Tv9

Summer Drinks: വേനൽച്ചൂടിൽ തളരേണ്ട, നിർജ്ജലീകരണം തടയാൻ ഇവ സഹായിക്കും

Updated On: 

25 Mar 2026 | 02:58 PM

Summer Drinks Recipe: വേനൽച്ചൂട് കടക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഈ സമയത്ത് വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. വെറും വെള്ളത്തിന് പകരം ചില വെറൈറ്റികളും കുടിക്കാവുന്നതാണ്. കൃത്രിമ പാനീയങ്ങൾക്ക് പകരം നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്തമായ പാനീയങ്ങൾ പരിചയപ്പെട്ടാലോ...

1 / 5
കേരളത്തിന്റെ സ്വന്തം വേനൽക്കാല പാനീയമായ സംഭാരമാണ് പട്ടികയിൽ ഒന്നാമത്. മോരിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അതിൽ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്താണ് സംഭാരം തയ്യാറാക്കുന്നത്. ഇത് ​ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.

2 / 5
പ്രകൃതി നൽകുന്ന കരിക്കിൻ വെള്ളത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. ഇതിൽ ധാരാളം ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം പെട്ടെന്ന് വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.

3 / 5
നന്നാറി സർബത്തും കുടിക്കാവുന്നതാണ്. നന്നാറി വേരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സിറപ്പും നാരങ്ങാനീരും തണുത്ത വെള്ളവും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. രക്തം ശുദ്ധീകരിക്കാനും ശരീരത്തെ തണുപ്പിക്കാനും ഇവയ്ക്ക് കഴിയും.

4 / 5
നാരങ്ങ, പഞ്ചസാര, ഐസ്, കസ്‌കസ് എന്നിവ ചേർത്തുള്ള കുലുക്കി സർബത്തും കുടിക്കാവുന്നതാണ്. ഇതിൽ ചേർക്കുന്ന കസ്‌കസ് ശരീരത്തിലെ ചൂട് കുറയ്ക്കാൻ മികച്ചതാണെന്ന് പറയപ്പെടുന്നു.

നാരങ്ങ, പഞ്ചസാര, ഐസ്, കസ്‌കസ് എന്നിവ ചേർത്തുള്ള കുലുക്കി സർബത്തും കുടിക്കാവുന്നതാണ്. ഇതിൽ ചേർക്കുന്ന കസ്‌കസ് ശരീരത്തിലെ ചൂട് കുറയ്ക്കാൻ മികച്ചതാണെന്ന് പറയപ്പെടുന്നു.

5 / 5
പതിമുഖം കഷ്ണങ്ങൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇവ ദാഹം ശമിപ്പിക്കാൻ മികച്ചതാണ്. ശരീരത്തിന് തണുപ്പ് നൽകുന്നതിനൊപ്പം ചർമ്മത്തിന്റെ ആരോഗ്യത്തിനും ​ഗുണം ചെയ്യും. (Image Credit: Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
kitchen Tips: എണ്ണ തറയിൽ വീണോ? തുണിയെടുക്കാൻ വരട്ടെ, വൃത്തിയാക്കേണ്ടത് ഇങ്ങനെ…
Navratri 2026 Recipe: ഒരു കപ്പ് നിലക്കടലയും കുറച്ചു ശർക്കരയും ഉണ്ടോ? പ്രോട്ടീൻ റിച്ച് നിലക്കട ലഡു വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
Smriti Mandhana: ഇന്ത്യന്‍ വനിതാ ടീമില്‍ ഇനി പുതുയുഗം; ക്യാപ്റ്റന്‍ പദവിയെക്കുറിച്ച് മനസ് തുറന്ന് സ്മൃതി മന്ദാന
ദുരന്തമല്ല, ഇത് ‘5ജി കാ ദുരന്തർ’! താങ്ങാനാകുന്ന വിലയിൽ വാങ്ങാം; ടെക്നോ സ്പാർക്ക് 50s 5G ലോഞ്ച് ചെയ്തു
First Currency Note: ലോകത്ത് ആദ്യമായി കറൻസി നോട്ട് പുറത്തിറക്കിയ രാജ്യം ഏത്? അറിയാം ചരിത്രം
സ്മാർട്ട്ഫോൺ ക്യാമറ പ്രേമികളുടെ ‘കണ്ണിലുണ്ണിക്ക്’ വില കുറഞ്ഞേയ്! വിവോ X300 പ്രോ ഫ്ലിപ്പ്കാർട്ട് BBD ഡീൽ
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?