വേനൽക്കാലത്ത് എന്ത് കഴിക്കണം? എന്ത് ഒഴിവാക്കണം; വേനലിൽ വാടാതിരിക്കാൻ പോഷകാഹാരം ഇങ്ങനെ | Summer Health Tips 2026, What To Eat And Avoid, Here Is The Best Nutrition Plan Malayalam news - Malayalam Tv9

Summer Health: വേനൽക്കാലത്ത് എന്ത് കഴിക്കണം? എന്ത് ഒഴിവാക്കണം; വേനലിൽ വാടാതിരിക്കാൻ പോഷകാഹാരം ഇങ്ങനെ

Published: 

19 Feb 2026 | 07:11 PM

Summer Health Tips 2026: ഓരോ തവണ വിയർക്കുമ്പോഴും നഷ്ടപ്പെടുന്ന ലവണങ്ങൾ തിരിച്ചുപിടിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണക്രമം കൂടിയെതീരു. ഈ വേനൽക്കാലത്ത് നിങ്ങളുടെ ആരോ​ഗ്യം കാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തെല്ലാമെന്ന് നെക്കാം.

1 / 5
വേനൽ അടുത്തതോടെ ചൂടിൽ വാടിതളർന്നിരിക്കുകയാണ് എല്ലാവരും. ചൂട് കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ താപനില ക്രമീകരിക്കാനും ജലാംശം നിലനിർത്താനുമാണ് ആദ്യം മുൻഗണന നൽകേണ്ടത്. ഓരോ തവണ വിയർക്കുമ്പോഴും നഷ്ടപ്പെടുന്ന ലവണങ്ങൾ തിരിച്ചുപിടിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണക്രമം കൂടിയെതീരു. ഈ വേനൽക്കാലത്ത് നിങ്ങളുടെ ആരോ​ഗ്യം കാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തെല്ലാമെന്ന് നെക്കാം. (Image Credits: Getty Images)

2 / 5
തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച്, സ്ട്രോബെറി എന്നിവയിൽ 90 ശതമാനത്തിലധികവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇവ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് ഇളനീർ. ക്ഷീണമകറ്റാൻ ഇതിലും നല്ലൊരു പാനീയം വേറെയില്ല എന്നതാണ് സത്യം. അതുപോലെ തന്നെ ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്കുകൾ തൈരിൽ ധാരാളമുണ്ട്. ഇത് ശരീരതാപം കുറയ്ക്കാൻ സഹായിക്കുന്നു.

3 / 5
വിറ്റാമിനുകളും നാരുകളും അടങ്ങിയ ഇലക്കറികൾ വേനൽക്കാലത്ത് ദഹനം സുഗമമാക്കും. അതുപോലെ സവാള, ഉള്ളി എന്നിവയും കഴിക്കാം. ഉള്ളിയിൽ ക്വെർസെറ്റിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്, ഇത് സൂര്യതാപത്തിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. അതിനാൽ സാലഡുകളിലും മറ്റ് വിഭവങ്ങളിലും ഉള്ളിയുടെ അളവ് നന്നായി വർദ്ധിപ്പിക്കുക.

4 / 5
എരിവുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ താപനില വർദ്ധിപ്പിക്കുകയും വിയർപ്പ് കൂട്ടുകയും ചെയ്യും. അതിനാൽ വേനലിൽ ഇവ ഒഴിവാക്കുക. എണ്ണമയമുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമാണ്. ഇവ ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും. ചായയും കാപ്പിയും നിർജ്ജലീകരണത്തിന് കാരണമാകുന്നതിനാൽ അവ പൂർണമായും ഒഴിവാക്കുക. സോഡയും കൃത്രിമ മധുരവുമുള്ള പാനീയങ്ങൾ ദാഹം മാറ്റില്ല. പകരം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിച്ച് വീണ്ടും ദാഹമുണ്ടാക്കുന്നു.

5 / 5
ദാഹം തോന്നുന്നില്ലെങ്കിലും വേനലിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കണം. ഒറ്റയടിക്ക് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു നാരങ്ങാവെള്ളം ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് കുടിക്കുന്നത് ഊർജ്ജം ലഭിക്കാൻ സഹായിക്കും. വേനൽക്കാലം രോഗങ്ങളുടെ കൂടി കാലമായതിനാൽ ഭക്ഷണത്തിലെ വൃത്തിയും പ്രധാനമാണ്. അതിനാൽ വൃത്തിഹീനമായ ചുറ്റുപാടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

Follow Us
Related Photo Gallery
Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം
Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന
Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്