“ഇനി സമയം കളയരുത്, റിങ്കുവിനെ നായകനാക്കൂ!”: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മുന്‍താരം
KKR Urged to Appoint Rinku Singh as Captain: റിങ്കു സിംഗിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ക്യാപ്റ്റനായി നിയമിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ആവശ്യപ്പെട്ടു. മൂന്ന് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ കെകെആർ ഇനി സമയം പാഴാക്കരുതെന്നാണ് റെയ്ന അഭിപ്രായപ്പെട്ടത്.

യുപി ടി20 ലീഗിലെ തകർപ്പൻ വിജയത്തിന് പിന്നാലെ റിങ്കു സിംഗിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ക്യാപ്റ്റനായി നിയമിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ആവശ്യപ്പെട്ടു. മൂന്ന് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ കെകെആർ ഇനി സമയം പാഴാക്കരുതെന്നാണ് റെയ്ന അഭിപ്രായപ്പെട്ടത്. യുപി ടി20 ലീഗിന്റെ നാലാം സീസണിൽ മീററ്റ് മാവേരിസിനെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് റെയ്നയുടെ ഈ പരാമർശം (Image Credit Source: PTI).

ലഖ്‌നൗവിലെ ഇക്കാന സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഭുവനേശ്വർ കുമാറിന്റെ ലഖ്‌നൗ ഫാൽക്കൺസിനെതിരെ തന്റെ ടീമിനെ 94 റൺസിന്റെ വലിയ വിജയത്തിലേക്ക് നയിക്കാന്‍ റിങ്കുവിന് സാധിച്ചിരുന്നു. കെകെആര്‍ റിങ്കുവില്‍ 'ഇന്‍വെസ്റ്റ്' ചെയ്യണമെന്നും, ക്യാപ്റ്റനായി കളിപ്പിക്കണമെന്നും റെയ്‌ന വ്യക്തമാക്കി.

അജിങ്ക്യ രഹാനെ വിരമിച്ച പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയ്ക്ക് അടുത്ത ഐപിഎല്‍ സീസണില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് റെയ്‌നയുടെ പരാമര്‍ശം. ഫ്രാഞ്ചെസിക്ക് അവരുടെ ക്യാപ്റ്റനെ ലഭിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

"കെകെആർ ഒരു ക്യാപ്റ്റനെ അന്വേഷിക്കുകയാണ്. എന്നാൽ ഫ്രാഞ്ചൈസിക്ക് ഒടുവിൽ അവരുടെ ക്യാപ്റ്റനെ ലഭിച്ചെന്നാണ് ഞാൻ കരുതുന്നത്. അവനിൽ അൽപ്പം നിക്ഷേപം നടത്തൂ. കുറച്ച് മത്സരങ്ങൾ നൽകൂ. എന്തുമാത്രം മാറ്റങ്ങൾ വരുമെന്ന് പറയാനാവില്ല," അദ്ദേഹം പറഞ്ഞു.

ഫൈനലിൽ ബാറ്റിംഗിൽ വലിയ സംഭാവനകൾ നൽകാൻ റിങ്കുവിന് കഴിഞ്ഞില്ലെങ്കിലും, 2026 ലെ യു.പി.ടി.20 ലീഗ് ഫൈനലിൽ മീററ്റ് മാവേരിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 94 റൺസിന്റെ ആധികാരിക വിജയമാണ് നേടിയത്. ടൂർണമെന്റിലുടനീളം ടീമിനെ മുൻപിൽ നിന്ന് നയിച്ച റിങ്കു, അഞ്ചാമനായാണ് ക്രീസിലിറങ്ങിയതെങ്കിലും രണ്ട് പന്തുകൾ മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.