Surya Nakshatra Parivartan 2026: 3 രാശികൾക്ക് സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും! സൂര്യൻ രേവതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു
Surya Nakshatra Parivartan 2026 Lucky Zodiac Signs: മാർച്ച് 31ന് അതായത് ചൊവ്വാഴ്ച രാത്രി 8:16 ന് സൂര്യൻ ബുധൻ അധിപനായ രേവതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഏപ്രിൽ 14 വരെ ഈ നക്ഷത്രത്തിൽ തന്നെ തുടരുന്നതായിരിക്കും. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സ്വാധീനങ്ങൾക്കും കാരണമാകും. ജ്യോതിഷപ്രകാരം സൂര്യന്റെ രേവതി നക്ഷത്രത്തിലേക്കുള്ള ഈ പ്രവേശനം പ്രധാനമായും മൂന്ന് രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കായറ്റം ആത്മവിശ്വാസം നേതൃത്വ ഗുണങ്ങൾ എന്നിവ വർദ്ധിക്കുവാൻ കാരണമാകും. പുതിയ അവസരങ്ങളുടെ സാധ്യത വർദ്ധിക്കുകയും ചെയ്യും....

സൂര്യന്റെ ചലനം വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ മാർച്ച് 31ന് അതായത് ചൊവ്വാഴ്ച രാത്രി 8:16 ന് സൂര്യൻ ബുധൻ അധിപനായ രേവതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഏപ്രിൽ 14 വരെ ഈ നക്ഷത്രത്തിൽ തന്നെ തുടരുന്നതായിരിക്കും. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സ്വാധീനങ്ങൾക്കും കാരണമാകും. (PHOTO: TV9 NETWORK)

ജ്യോതിഷപ്രകാരം സൂര്യന്റെ രേവതി നക്ഷത്രത്തിലേക്കുള്ള ഈ പ്രവേശനം പ്രധാനമായും മൂന്ന് രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കായറ്റം ആത്മവിശ്വാസം നേതൃത്വ ഗുണങ്ങൾ എന്നിവ വർദ്ധിക്കുവാൻ കാരണമാകും. പുതിയ അവസരങ്ങളുടെ സാധ്യത വർദ്ധിക്കുകയും ചെയ്യും. ഇത് ഏതെല്ലാം രാശികൾക്കാണ് കൂടുതൽ ഗുണകരമാകുക എന്ന് നമുക്ക് നോക്കാം. (PHOTO: TV9 NETWORK)

മേടം: മേടം രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. പൂർത്തിയാകാത്ത പല ജോലികളും ഈ കാലയളവിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. കരിയറിൽ വലിയ പുരോഗതിക്കും നേട്ടങ്ങൾക്കും കാരണമാകും. സാമ്പത്തിക കാര്യത്തിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് നല്ല ഫലങ്ങൾ കൊണ്ടുവരും. നിക്ഷേപങ്ങളിലും ലാഭം കൊയ്യാൻ സാധിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. മത്സരപരീക്ഷകളിൽ തയ്യാറാക്കുന്ന വിദ്യാർത്ഥികൾക്കും ഇത് അനുകൂലം സമയം. എന്നിരുന്നാലും തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുക. (PHOTO: TV9 NETWORK)

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ രാശിമാറ്റം വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കാൻ സാധ്യത. സമൂഹത്തിലും കുടുംബത്തിലും നിങ്ങൾക്ക് അംഗീകാരവും ബഹുമാനവും ലഭിക്കും. പുതിയ അവസരങ്ങൾ മുന്നിൽ തുറന്നുവരും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാൻ സാധിക്കും. (PHOTO: TV9 NETWORK)

ധനു: ധനുരാശിക്കാർക്ക് ഈ കാലയളവിൽ പുതിയ സാധ്യതകളും തുറന്നുവരും. ഈ കാലയളവിൽ വിവേകപൂർണമായ തീരുമാനങ്ങൾ എടുത്താൽ നല്ല ഫലങ്ങൾ ഉണ്ടാകും. നിങ്ങളുടെ ജോലിയിലും ബിസിനസിലും നല്ല അവസരങ്ങൾ തുറന്നുവരും. നിക്ഷേപങ്ങളിൽ ലാഭം കൊയ്യാൻ സാധിക്കും. ജോലിയിൽ ഉണ്ടാവുന്ന വിജയം നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും. കുടുംബത്തിൽ നിന്നും പിന്തുണ ലഭിക്കും. ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക. (PHOTO: TV9 NETWORK)