കണ്ടാൽ ബ്ലേഡ് പോലെ ഉണ്ടോ! IP69K റേറ്റിങ്, 6000mAh ബാറ്ററി; ടെക്നോ കാമൺ സ്ലിം 5ജി ലോഞ്ച് ചെയ്തു
Tecno Camon Slim 5G launched: ടെക്നോ കാമൺ സീരീസിന്റെ ഭാഗമായി ടെക്നോ കാമൺ സ്ലിം 5ജി ലോഞ്ച് ചെയ്തു. പേരിലുള്ളത് പോലെ തന്നെ സ്ലിം ഡിസൈൻ ആണ് ഈ ഫോണിന്റെ ഹൈലൈറ്റ്. 6.39 mm കനം ആണ് ഈ ഫോണിനുള്ളത്. സ്ലിം മോഡൽ ആയിട്ടും 6,000 mAh ബാറ്ററി ശേഷി ടെക്നോ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ടെക്നോ കാമൺ സീരീസിന്റെ ഭാഗമായി ടെക്നോ കാമൺ സ്ലിം 5ജി (TECNO CAMON Slim 5G) ലോഞ്ച് ചെയ്തു. പേരിലുള്ളത് പോലെ തന്നെ സ്ലിം ഡിസൈൻ ആണ് ഈ ഫോണിന്റെ ഹൈലൈറ്റ്. 6.39 mm കനം ആണ് ഈ ഫോണിനുള്ളത്. സ്ലിം മോഡൽ ആയിട്ടും 6,000 mAh ബാറ്ററി ശേഷി ടെക്നോ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. (Image credit: Techno website)

ബർഗണ്ടി റെഡ്, നിയോ മോണ്ട്രിയൻ, മാറ്റിസ് ബ്ലാക്ക്, വാൻ ഗോഗ് ബ്ലൂ, റെബൽ പിങ്ക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിൽ കിടിലൻ ലുക്കിലാണ് ടെക്നോ കാമൺ സ്ലിം 5ജി ലഭ്യമാകുക. IP66, IP68, IP69, IP69K റേറ്റിങ്ങും ഡ്രോപ്പ്, ഷോക്ക് ടോളറൻസിനുള്ള MIL-STD-810 സർട്ടിഫിക്കേഷനും ഇതിലുണ്ട്. അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയും സാധ്യമാണ്.

പ്രധാന ഫീച്ചറുകൾ- ഡിസ്പ്ലേ: 6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

കരുത്ത്: 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300e 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G610 MC2 GPU, 8GB റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HiOS 16-ൽ ആണ് പ്രവർത്തനം.

ക്യാമറ: 50MP മെയിൻ ക്യാമറ (1/1.56″ LYT-700C സെൻസർ), 8MP അൾട്രാ-വൈഡ് ക്യാമറ ( (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ മൈക്രോഫോണുകൾ എന്നീ ഫീച്ചറുകളും ഈ ടെക്നോ ഫോണിലുണ്ട്.

ബാറ്ററി/ മറ്റ് ഫീച്ചറുകൾ: 5W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഇതിലുള്ളത്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഈ ഫോണിന്റെ വില നിലവിൽ പുറത്തുവിട്ടിട്ടില്ല. ഓരോ വിപണികൾക്കും പ്രത്യേകം വിലയാണ്. അത് അതത് വിപണികളിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ പുറത്തുവിടും.