തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? വിസാ നിയമത്തിലെ ഈ മാറ്റം നിർബന്ധമായും അറിഞ്ഞിരിക്കണം! Malayalam news - Malayalam Tv9

തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? വിസാ നിയമത്തിലെ ഈ മാറ്റം നിർബന്ധമായും അറിഞ്ഞിരിക്കണം!

Published: 

02 Sep 2026 | 03:18 PM

Planning a Trip to Thailand? Visa-Free Entry Reduced to 30 Days: വിസാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനായ തായ്‌ലൻഡ്. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്ത് തങ്ങാൻ കഴിയുന്ന കാലാവധി തായ്‌ലൻഡ് വെട്ടിക്കുറച്ചു. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ തായ്‌ലൻഡിൽ തങ്ങാവുന്ന കാലാവധൊ ഇനി മുതൽ 30 ദിവസം മാത്രമായിരിക്കും. നേരത്തെ ഇത് 60 ദിവസമായിരുന്നു. സെപ്റ്റംബർ 15 മുതലാണ് തായ്‌ലൻഡ് സർക്കാരിൻ്റെ ഈ പുതിയ വിസാ നിയമം പ്രാബല്യത്തിൽ വരിക.

1 / 5
പുതിയ വിസാ നിയമം ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെയും നേരിട്ട് ബാധിക്കും. പുതിയ നിയമം വന്നാലും ഇന്ത്യക്കാർക്ക് വിനോദസഞ്ചാരത്തിനായി പഴയതുപോലെ വിസയില്ലാതെ തന്നെ തായ്‌ലൻഡിലേക്ക് പോകാൻ കഴിയും. എന്നാൽ ഇങ്ങനെ വിസയില്ലാതെ അവിടെ നിൽക്കാൻ കഴിയുന്ന കാലയളവ് 30 ദിവസമായി ചുരുങ്ങും എന്നത് ഇന്ത്യക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുൻപ് ഇത് രണ്ടുമാസം വരെ ആയിരുന്നു.(Image Credit source: Getty Images)

2 / 5
സെപ്റ്റംബർ പതിനഞ്ചിന് ശേഷം യാത്ര പ്ലാൻ ചെയ്യുന്നവർ മുപ്പത് ദിവസത്തിൽ കൂടുതൽ തായ്‌ലൻഡിൽ നിൽക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ പുതിയ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കണം. ഒരു മാസത്തിൽ കൂടുതൽ തായ്‌ലൻഡിൽ തുടരണമെങ്കിൽ നിർബന്ധമായും മുൻകൂട്ടി വിസ എടുക്കേണ്ടി വരും. അതിനാൽ നീണ്ട അവധിക്കാലം പ്ലാൻ ചെയ്യുന്ന സഞ്ചാരികൾ യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ആവശ്യമായ എല്ലാ രേഖകളും വിസയും തയ്യാറാക്കി വെക്കാൻ ശ്രദ്ധിക്കണം.

3 / 5
വിമാനമാർഗം എത്തുന്ന യാത്രക്കാർക്ക് മാത്രമല്ല റോഡ് മാർഗ്ഗം കര അതിർത്തികളിലെ ചെക്ക്പോസ്റ്റുകൾ വഴി തായ്‌ലൻഡിലേക്ക് എത്തുന്ന എല്ലാ വിനോദസഞ്ചാരികൾക്കും പുതിയ നിയമം ഒരുപോലെ ബാധകമാണ്. കര അതിർത്തി വഴി എത്തുന്ന സഞ്ചാരികൾക്ക് ഒരു വർഷത്തിൽ രണ്ട് തവണ മാത്രമേ വിസയില്ലാതെ പ്രവേശിക്കാൻ അനുമതി നൽകാറുള്ളൂ എന്ന കാര്യവും പ്രത്യേകം ഓർക്കേണ്ടതാണ്.

4 / 5
യാത്രക്കാർ വിസ നിയമങ്ങളും സമയപരിധിയും കർശനമായി പാലിക്കണം. വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നു എന്നത് ആരും ദുരുപയോഗം ചെയ്യാൻ പാടില്ല എന്നും. കൂടുതൽ കാലം നിൽക്കുന്നതിനായി അടുത്തടുത്ത ദിവസങ്ങളിൽ രാജ്യത്തിന് പുറത്തു പോവുകയും ഉടൻ തന്നെ തിരികെ പ്രവേശിക്കുകയും ചെയ്യുന്ന രീതികൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

5 / 5
ഇന്ത്യയെക്കൂടാതെ മറ്റ് പല പ്രമുഖ രാജ്യങ്ങൾക്കും ഈ മുപ്പത് ദിവസത്തെ വിസ നിയമം ബാധകമാകും. ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.എ.ഇ, യു.കെ, അമേരിക്ക, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും തായ്‌ലൻഡിലേക്കുള്ള തങ്ങളുടെ യാത്രകളിൽ ഈ പുതിയ മാറ്റങ്ങൾ നിർബന്ധമായും പാലിക്കേണ്ടതായി വരും

Loading...
Unable to load recommendations.
Follow Us
Related Photo Gallery
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ