Marriage Astrology: ഒന്നല്ല, രണ്ടുതവണ വിവാഹം കഴിക്കാൻ യോഗമുള്ള 3 രാശിക്കാർ
ല വിധ കാര്യങ്ങളാൽ വിവാഹ ബന്ധങ്ങളിൽ വിള്ളൽ സംഭവിക്കാറുണ്ട്. വിവാഹ ബന്ധം പരാജയപ്പെടുന്ന എല്ലാവരും മറ്റൊരു വിവാഹം കഴിക്കുന്നതിനെ പറ്റി ആലോചിക്കാറില്ലെങ്കിലും ചില രാശിക്കാർക്ക് ഇത്തരത്തിൽ രണ്ട് വിവാഹം കഴിക്കാൻ ജീവിതത്തിൽ യോഗമുണ്ട്. ശുക്രൻ, രാഹു, വ്യാഴം, ശനി, കേതു എന്നീ ഗ്രഹങ്ങളുടെ സ്വാധീനമാണിതിന് കാരണമായി ജ്യോതിഷത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഒന്നിലധികം വിവാഹങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിവിധ ഗ്രഹങ്ങളുടെ സ്വീധീനമാണ്.

വിവാഹം പവിത്രമാണെന്നാണ് വിശ്വാസം. എന്നാൽ പല വിധ കാര്യങ്ങളാൽ വിവാഹ ബന്ധങ്ങളിൽ വിള്ളൽ സംഭവിക്കാറുണ്ട്. വിവാഹ ബന്ധം പരാജയപ്പെടുന്ന എല്ലാവരും മറ്റൊരു വിവാഹം കഴിക്കുന്നതിനെ പറ്റി ആലോചിക്കാറില്ലെങ്കിലും ചില രാശിക്കാർക്ക് ഇത്തരത്തിൽ രണ്ട് വിവാഹം കഴിക്കാൻ ജീവിതത്തിൽ യോഗമുണ്ട്. അവരെ പറ്റിയാണ് പരിശോധിക്കുന്നത്. ഏഴാം ഭാവമായ ശുക്രൻ, രാഹു, വ്യാഴം, ശനി, കേതു എന്നീ ഗ്രഹങ്ങളുടെ സ്വാധീനമാണിതിന് കാരണം.

ശുക്രനാണ് തുലാം രാശിക്കാരുടെ ആധിപത്യം ഗ്രഹം. ഈ രാശിക്കാർ പൊതുവേ വളരെ സ്നേഹമുള്ളവരാണ്, സൗന്ദര്യത്തിനും വലിയ പ്രാധാന്യം നൽകുന്നവരാണിവർ. പ്രത്യേകിച്ച് അവർ പങ്കാളിയിൽ നിന്ന് സ്നേഹം പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട് ഇവർ. എന്നാൽ പ്രതീക്ഷകൾ പലപ്പോഴും ഇവർക്ക് പരാജയമാകാറുണ്ട്, ഇങ്ങനെ മാനസികമായി സമ്മർദ്ദത്തിലാകുന്ന തുലാം രാശിക്കാർ ആദ്യ വിവാഹത്തിനുശേഷം, വീണ്ടും വിവാഹം കഴിക്കുന്നുവെന്ന് ജ്യോതിഷം പറയുന്നു.

വിവാഹശേഷം, ധനു രാശിക്കാർക്ക് മാനസിക സമ്മർദ്ദവും നിരവധി ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത കൂടുതലാണെന്ന് ജ്യോതിഷം പറയുന്നു. ഇവർക്ക് അതു കൊണ്ട് തന്നെ ജീവിതത്തിൽ രണ്ടുതവണ വിവാഹ യോഗമുണ്ട്. നിരവധി വെല്ലുവിളികളും നേരിടുന്നവരായിരിക്കും ഇവർ അതുകൊണ്ട് തന്നെ ഒരു വിവാഹ ശേഷം മറ്റൊന്നിലേക്ക് ഇവർ സ്വഭാവികമായി ആഗ്രഹിക്കും.

മിഥുനം രാശിക്കാർ പൊതുവേ വളരെ ബുദ്ധിമാന്മാരാണ്. ഇവർ എപ്പോഴും വളരെ സന്തുഷ്ടരായിരിക്കും. അതിനുപുറമെ, ഏത് ബന്ധങ്ങളിലും ഇവർക്ക് ഉയർന്ന പ്രതീക്ഷകളുമുണ്ടാവും. ചിലപ്പോൾ, അവരുടെ പ്രതീക്ഷകൾ സഫലമാകാതിരിക്കുകയും പങ്കാളി അവരുടെ പ്രതീക്ഷകൾ നിറവേറ്റാതിരിക്കുകയും ചെയ്യുമ്പോൾ, അവർ വീണ്ടും വിവാഹിതരാകുന്നു.

ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ ജ്യോതിഷ പ്രവചനങ്ങളാണ്. ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല