പഴം കഴിക്കുന്നത് എപ്പോൾ?, ഒരിക്കലും ഈ സമയത്ത് അരുത്! | Time to Eat Bananas, Avoid These Common Mistakes For Your Health Malayalam news - Malayalam Tv9

Banana: പഴം കഴിക്കുന്നത് എപ്പോൾ?, ഒരിക്കലും ഈ സമയത്ത് അരുത്!

Published: 

11 Feb 2026 | 03:37 PM

Right Time to Eat Bananas: വാഴപ്പഴത്തിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ആവശ്യമായ ഊർജ്ജം നൽകുന്നുണ്ട്. എന്നാൽ ഇവ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് അറിയാമോ?

1 / 5
പോഷക​ഗുണങ്ങളാൽ സമ്പന്നമായ വാഴപ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം മാത്രമാണ്. എന്നാൽ പ്രകൃതിദത്തമായ കാർബോഹൈഡ്രേറ്റുകളുടെ കലവറയായ വാഴപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് അറിയാമോ?

2 / 5
രാവിലെ വ്യായാമത്തിനുശേഷം, വൈകുന്നേരം സ്നാക്സായും വാഴപ്പഴം കഴിക്കാവുന്നതാണ്. വ്യായാമത്തിന് ഏകദേശം 30-60 മിനിറ്റ് മുൻപ് പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കും.

3 / 5
ഇവയിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ വ്യായാമത്തിനാവശ്യമായ ഊർജ്ജം നൽകുകയും പൊട്ടാസ്യം വ്യായാമത്തിനിടയിൽ പേശികൾ വലിയുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ ദഹിക്കുന്നതിനാൽ വ്യായാമത്തിനിടയിൽ വയറിന് അസ്വസ്ഥതകൾ ഉണ്ടാകില്ല.

4 / 5
അതുപോലെ വ്യായാമം കഴിഞ്ഞ് 30 മിനിറ്റിനുള്ളിൽ പഴം കഴിക്കുന്നത് പേശികളുടെ വീണ്ടെടുപ്പിന് സഹായിക്കുമെന്നും പറയപ്പെടുന്നു. വ്യായാമത്തിലൂടെ നഷ്ടപ്പെട്ട ഊർജ്ജം തിരികെ ലഭിക്കാൻ ഇത് സഹായിക്കുന്നു.

5 / 5
അതേസമയം, രാത്രി ഏറെ വൈകി വാഴപ്പഴം കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതുപോലെ രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ വാഴപ്പഴം മാത്രം കഴിക്കുന്നത് അത്ര നല്ലതല്ല. (Image Credit: Getty Images)

ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
ബീറ്റ്റൂട്ട് ഉണ്ടോ? ജാം ഇനി വീട്ടിൽ തയ്യാറാക്കാം
അച്ചാറുകൾ എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
തേങ്ങ ഒരിക്കലും കേടാകില്ല; വര്‍ഷങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പിതാ
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍
മഥുരയിലെ വൃന്ദാവനിൽ ഉദ്ഘാടനത്തിന് പിന്നാലെ ഹോട്ടലിന് തീ പിടിച്ചപ്പോള്‍
യാത്ര ഇനി സംഗീതസാന്ദ്രം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍
ആരോഗ്യമേഖലയ്ക്ക് പൊന്‍തൂവല്‍; കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു