Entry Level Cars: മാരുതി ഓൾട്ടോ മുതൽ, ടാറ്റ ടിയാഗോ വരെ; തുടക്കക്കാർക്ക് പരിഗണിക്കാവുന്ന കാർ മോഡലുകൾ
Top Entry-Level Cars for Beginners, Budget Hatchbacks From Maruti Alto to Tata Tiago : ഫോർ വീലർ വാഹന ഉപയോഗിച്ച് തുടങ്ങുന്നവർക്കും കുറഞ്ഞ ചെലവിൽ ഒരു ഫോർവീലർ വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ പറ്റുന്ന നിലവിലെ ഇന്ത്യൻ വിപണിയിൽ ഉള്ള വാഹന മോഡലുകളിൽ നാലെണ്ണത്തെ പരിചയപ്പെടാം.

ഫോർ വീലർ വാഹന ഉപയോഗിച്ച് തുടങ്ങുന്നവർക്കും കുറഞ്ഞ ചെലവിൽ ഒരു ഫോർവീലർ വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാൻ പറ്റുന്ന നിലവിലെ ഇന്ത്യൻ വിപണിയിൽ ഉള്ള വാഹന മോഡലുകളിൽ നാലെണ്ണത്തെ പരിചയപ്പെടാം.

ആദ്യത്തേത് മാരുതിയുടെ ഓൾട്ടോ കെ 10 എന്ന മോഡൽ ആണ്. വാഹനം ഓടിച്ചു പഠിച്ചു തുടങ്ങുന്നവർക്ക് വലിപ്പം കുറഞ്ഞ മോഡൽ മതി എന്നാണെങ്കിൽ തീർച്ചയായും ഈ മോഡലിനെ പരിഗണിക്കാവുന്നതാണ്. ഏകദേശം നാലുലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

അടുത്തത് മാരുതിയുടെ തന്നെ എസ് പ്രെസ്സോ ആണ്. ഓൾട്ടോയെക്കാൾ അല്പം വലിപ്പമുണ്ട് വാഹനത്തിന്. എന്നാൽ വില ഓൾട്ടോയെക്കാൾ കുറവുമാണ്. തുടക്കക്കാർക്ക് എന്തുകൊണ്ടും പരിഗണിക്കാൻ പറ്റുന്ന വാഹനമാണ് ഇത്.

അടുത്തത് റെനോയുടെ ക്വിഡ് ആണ്. ഏകദേശം 5 ലക്ഷത്തിൽ താഴെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. വലിപ്പം കുറവായതുകൊണ്ടു തന്നെ വാഹനം ഓടിച്ച് പഠിക്കുന്നവർക്ക് ഉൾപ്പെടെ പരിഗണിക്കാം.

ടാറ്റ ടിയാഗോ - ഏകദേശം 5 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. മുൻപ് പറഞ്ഞ മറ്റു മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വലുപ്പത്തിലും മറ്റു ഫീച്ചറുകളുടെ കാര്യത്തിലും ഈ വാഹനം കുറച്ച് മുന്നിൽ നിൽക്കുന്നു. അത്യാവശ്യം വാഹനം ഓടിക്കാൻ അറിയാവുന്നവർക്കും പഠിച്ചു തുടങ്ങുന്ന വർക്കും പരിഗണിക്കാം. ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഏതു വാഹനം മോഡൽ തെരഞ്ഞെടുക്കണം എന്നുള്ളത് ഉപഭോക്താവിന്റെ വ്യക്തിഗത തീരുമാനമാണ്. വാഹനത്തിന്റെ വില അതാത് പ്രദേശങ്ങളിലെ ഷോറൂമുകളിൽ എത്തി നേരിട്ട് അറിയുന്നതാകും നല്ലത്.