Tovino Thomas: "അത് ഞാനല്ല, ചതിയിൽപ്പെടരുത്"; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ് | Tovino Thomas Warns Fans Against Fake Email Scam Malayalam news - Malayalam Tv9

Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്

Updated On: 

31 Aug 2026 | 10:07 PM

"Do Not Respond or Make Payments": Tovino Thomas Flags Fraudulent Email ID: തൻ്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയച്ച് തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകർക്ക് കർശന മുന്നറിയിപ്പുമായി പ്രിയതാരം ടൊവിനോ തോമസ് രംഗത്ത്. താനാണെന്ന വ്യാജേന പലർക്കും ഇമെയിലുകൾ അയക്കുന്ന വ്യാജ അക്കൗണ്ടിൻ്റെ വിവരങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇത്തരം ഓൺലൈൻ ചതിക്കുഴികളിൽ ആരും വീഴരുതെന്നും മറ്റുള്ളവർക്ക് കൂടി ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും താരം അഭ്യർത്ഥിച്ചു.

1 / 5
തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെ ടൊവിനോ ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. ചിലർ തൻ്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് നിരവധി ആളുകൾക്ക് ഇമെയിലുകൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ടൊവിനോ വ്യക്തമാക്കി. tovinothomas79@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് പ്രധാനമായും സന്ദേശങ്ങൾ വരുന്നതെന്നും ടൊവിനോ ചൂണ്ടിക്കാട്ടുന്നു. (Image Credit source: Facebook Tovino Thomas)

2 / 5
പ്രസ്തുത ഇമെയിൽ വിലാസവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഇമെയിൽ ഉപയോഗിച്ച് തൻ്റെ പേരിൽ സന്ദേശങ്ങൾ അയക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതിനാൽ ഈ മെയിൽ ഐഡിയിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, യാതൊരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും നടൻ ആരാധകരോട് ആവശ്യപ്പെട്ടു.

3 / 5
ഇത്തരം വ്യാജ ഇമെയിലുകളിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, പണമിടപാടുകൾ നടത്തുകയോ, അതിലെ നിർദ്ദേശങ്ങൾ അനുസരിക്കുകയോ ചെയ്യരുതെന്ന് ടൊവിനോ ഓർമ്മിപ്പിച്ചു. ഈ ഇമെയിൽ വിലാസത്തിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ അത് സ്പാം അല്ലെങ്കിൽ ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്യാനും ഇൻബോക്സിൽ നിന്ന് ഡിലീറ്റ് ചെയ്യാനും ടൊവിനോ നിർദ്ദേശിച്ചു.

4 / 5
മറ്റുള്ളവരിലേക്ക് കൂടി ഈ വിവരം പങ്കുവെക്കണമെന്ന് ടൊവിനോ അഭ്യർത്ഥിച്ചു. ആരും ഇത്തരം ആൾമാറാട്ട തട്ടിപ്പുകളിൽ പെട്ടുപോകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണം. തൻ്റേതെന്ന തരത്തിൽ വരുന്ന ഏത് സന്ദേശങ്ങളോടും പ്രതികരിക്കുന്നതിന് മുൻപ് തന്നെ അതിൻ്റെ സത്യാവസ്ഥയും സോഴ്സും കൃത്യമായി പരിശോധിക്കണമെന്നും താരം ഓർമ്മിപ്പിക്കുന്നു.

5 / 5
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് ജാഗ്രത മാത്രമാണ് ഏക പോംവഴി. ആരാധകരുടെയും പൊതുജനങ്ങളുടെയും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ടൊവിനോ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. മുൻപും സിനിമാ താരങ്ങളുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് പണവും വിവരങ്ങളും തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ആവർത്തിക്കാതിരിക്കാനാണ് താരം മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?