Mutta Choru Recipe: ബാക്കി വന്ന ചോറ് കളയല്ലേ! മുട്ടയിട്ടൊരു റെസിപ്പി; ഇത് പൊളിക്കും മക്കളേ
Kerala Style Egg Rice Recipe: വീട്ടിലുള്ള ലളിതമായ ചേരുവകളും കുറച്ച് മുട്ടയും ഉണ്ടെങ്കിൽ പത്ത് മിനിറ്റിൽ നാവിൽ കപ്പലോടിക്കുന്ന അടിപൊളി സ്പൈസി എഗ്ഗ് റൈസ് അഥവ നമ്മുടെ സ്വന്തം മുട്ട ചോറ് തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എളുപത്തിൽ തയ്യാറാക്കാം. ദിവസവും ചോറ് കഴിച്ച് മടുത്തവർക്കും എന്ത് കറിയുണ്ടാകുമെന്ന് ഓർത്ത് പേടിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. കൂടാതെ കറിയായി സാലഡോ അച്ചാറോ മാത്രം മതിയാകും.

ഉച്ചയ്ക്കോ തലേന്നോ വെച്ച ചോറ് ബാക്കി വന്നാൽ പിറ്റേന്ന് മനസ്സില്ലാതെ എടുത്തു കളയുന്നതാണ് നമ്മുടെ ശീലം. അല്ലെങ്കിൽ വെച്ചൂറ്റി കഴിക്കും. ഇനി അത് കളയണമെല്ലോ എന്ന പേടി വേണ്ട. വീട്ടിലുള്ള ലളിതമായ ചേരുവകളും കുറച്ച് മുട്ടയും ഉണ്ടെങ്കിൽ പത്ത് മിനിറ്റിൽ നാവിൽ കപ്പലോടിക്കുന്ന അടിപൊളി സ്പൈസി എഗ്ഗ് റൈസ് അഥവ നമ്മുടെ സ്വന്തം മുട്ട ചോറ് തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എളുപത്തിൽ തയ്യാറാക്കാം. (Image Credit Source: Getty Images)

ആവശ്യമായ ചേരുവകൾ: ചോറ് - 2 കപ്പ്, മുട്ട - 3 എണ്ണം, സവാള - 1 പൊടിയായി അരിഞ്ഞത്, പച്ചമുളക് - 2 വട്ടത്തിൽ അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്‌പൂൺ, തക്കാളി - 1 ചെറുതായി അരിഞ്ഞത്, മഞ്ഞൾപ്പൊടി - 1/4 ടീസ്‌പൂൺ, മുളകുപൊടി - 1 ടീസ്‌പൂൺ, കുരുമുളകുപൊടി - 1/2 ടീസ്‌പൂൺ, ഗരം മസാല - 1/2 ടീസ്‌പൂൺ, കടുക്, കറിവേപ്പില, മല്ലിയില - ആവശ്യത്തിന്, വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ, ഉപ്പ് - ആവശ്യത്തിന് എന്നിവയാണ് ആവശ്യമായ ചേരുവകൾ.

തയ്യാറാക്കുന്ന വിധം: ഒരു ചീനച്ചട്ടിയിൽ അല്ലെങ്കിൽ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും കറിവേപ്പിലയും പച്ചമുളകും ഇട്ട് താളിക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റുക. സവാള ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക. തീ കുറച്ചുവെച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

വഴറ്റിയ മസാല പാനിന്റെ ഒരു വശത്തേക്ക് മാറ്റി വെച്ച്, ഒഴിവുള്ള ഭാഗത്തേക്ക് മുട്ട ഉടച്ചു ഒഴിക്കുക. ഇതിലേക്ക് അല്പം കുരുമുളകുപൊടിയും ഉപ്പും വിതറി സ്ക്രാംബിൾ ചെയ്ത് മുട്ട ചിക്കിയത് പോലെ എടുക്കുക. മുട്ട പാകമായി കഴിയുമ്പോൾ മസാലയുമായി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ബാക്കി വന്ന ചോറ് ചേർത്ത് നല്ല ഉയർന്ന തീയിൽ 2-3 മിനിറ്റ് ഇളക്കി യോജിപ്പിക്കുക. മുകളിലേക്ക് മല്ലിയില വിതറി തീ അണയ്ക്കാം. രുചികരമായ സ്പൈസി എഗ്ഗ് റൈസ് റെഡി.

ബാക്കി വന്ന ചോറ് ഉപയോഗിച്ച് വെറൈറ്റിയായി പരീക്ഷിക്കാവുന്ന ഒരു ഐറ്റമാണിത്. ദിവസവും ചോറ് കഴിച്ച് മടുത്തവർക്കും എന്ത് കറിയുണ്ടാകുമെന്ന് ഓർത്ത് പേടിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. കൂടാതെ കറിയായി സാലഡോ അച്ചാറോ മാത്രം മതിയാകും. അതിനാൽ ഇന്ന് തന്നെ നിങ്ങളുടെ വീട്ടിൽ ഇത് പരീക്ഷിച്ച് നോക്കൂ.