'മരിക്കുമെന്ന് കരുതി'! കരിയറിലുടനീളം രോഗവുമായി പൊരുതി; ഉസ്മാന്‍ ഖവാജയുടെ വെളിപ്പെടുത്തല്‍ | Usman Khawaja reveals battle with rheumatoid arthritis throughout cricket career Malayalam news - Malayalam Tv9

‘മരിക്കുമെന്ന് കരുതി’! കരിയറിലുടനീളം രോഗവുമായി പൊരുതി; ഉസ്മാന്‍ ഖവാജയുടെ വെളിപ്പെടുത്തല്‍

Published: 

26 Oct 2026 | 11:59 AM

Usman Khawaja reveals health struggle: കരിയറിലുടനീളം 'റൂമറ്റോയ്ഡ് ആർത്രൈറ്റിസ്' എന്ന രോഗത്തോട് പൊരുതിയാണ് ക്രിക്കറ്റ് കളിച്ചതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയുടെ വെളിപ്പെടുത്തല്‍. രോഗം പിടിപെടുമ്പോൾ വെറും 22 വയസ്സായിരുന്നു ഖവാജയുടെ പ്രായം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

1 / 5
കരിയറിലുടനീളം 'റൂമറ്റോയ്ഡ് ആർത്രൈറ്റിസ്' എന്ന രോഗത്തോട് പൊരുതിയാണ് ക്രിക്കറ്റ് കളിച്ചതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയുടെ വെളിപ്പെടുത്തല്‍. രോഗം പിടിപെടുമ്പോൾ വെറും 22 വയസ്സായിരുന്നു ഖവാജയുടെ പ്രായം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ രോഗത്തോട് പടപൊരുതിയാണ് അദ്ദേഹം കരിയര്‍ പടുത്തുയര്‍ത്തിയത്  (Image Credit Source: PTI).

2 / 5
കരിയറിലുടനീളം രോഗവിവരം മറച്ചുവെക്കാന്‍ ഖവാജ ശ്രമിച്ചു. അടുത്ത സുഹൃത്തുക്കളായ ഡേവിഡ് വാർണർക്കും മൈക്കൽ ഹസ്സിക്കും പോലും ഇക്കാര്യം അറിയില്ലായിരുന്നു. മെഡിക്കൽ ടീം, കോച്ചിംഗ് സ്റ്റാഫ്, ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ എന്നിവർക്ക് വിഷയത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് ഖവാജ ഇക്കാര്യം മറച്ചുവെച്ചു.

3 / 5
പ്രത്യേക പരിഗണന ലഭിക്കാനോ, അല്ലെങ്കിൽ ഈ രോഗം തനിക്കെതിരെ ഉപയോഗിക്കപ്പെടുമെന്ന ഭയമോ ആയിരുന്നു ഇക്കാര്യം മറച്ചുവെക്കാന്‍ ഖവാജയെ പ്രേരിപ്പിച്ചത്. രോഗനിർണയം നടത്തിയതിന് പിന്നാലെ തന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ തുടങ്ങും മുൻപേ അവസാനിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി 'ഓസ്ട്രേലിയൻ സ്റ്റോറി'ക്ക് നൽകിയ അഭിമുഖത്തിൽ ഖവാജ പറഞ്ഞു. ഇടത് മുട്ടുവേദനയുടെ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് തുടക്കത്തിൽ കഴിയാതെ വന്നപ്പോൾ, തനിക്ക് ഭേദമാക്കാൻ കഴിയാത്ത എന്തോ മാരകമായ രോഗമാണെന്ന് ഖവാജ കരുതി. താന്‍ മരിക്കുമെന്നാണ് ഖവാജ വിശ്വസിച്ചിരുന്നത്.

4 / 5
പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിരുന്ന ഒരു കായികതാരമായിരുന്ന താന്‍, പിന്നീട് ബാത്ത്റൂമിലേക്ക് വെറും 10 മീറ്റർ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്ന് ഖവാജ പറഞ്ഞതായി എബിസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുമായി ജീവിക്കുന്ന മറ്റുള്ളവർക്ക് പ്രതീക്ഷ നൽകാനാണ് തന്റെ രോഗവിവരം വെളിപ്പെടുത്തുന്നതെന്ന് ഖവാജ പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന 'സബർ' (Sabr) എന്ന തന്റെ ആത്മകഥയിൽ, ഈ രോഗാവസ്ഥയെ അദ്ദേഹം എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ രോഗം ബാധിച്ചിട്ടും തനിക്ക് ഉയര്‍ന്ന തലത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചെങ്കില്‍ മറ്റ് പലർക്കും ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് ഖവാജ പറഞ്ഞു.

5 / 5
പതിവായ കുത്തിവെയ്പുകളിലൂടെയാണ് താൻ രോഗത്തെ നിയന്ത്രിച്ചു നിർത്തിയത്. ആ മരുന്നില്ലായിരുന്നുവെങ്കിൽ തനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാനോ സാധാരണ ജീവിതം നയിക്കാനോ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കായി 88 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. ഓസ്ട്രേലിയയ്ക്കായി 16 സെഞ്ചുറികൾ അടക്കം 6,229 അന്താരാഷ്ട്ര റൺസാണ് ഖവാജ നേടിയത്.

Loading...
Unable to load recommendations.
Follow Us
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ