പഠിച്ചില്ലെങ്കില്‍ എങ്ങനെ ജോലി കിട്ടും? വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ എഴുതില്ല | Vaibhav Suryavanshi will not appear for the 10th class board exam this year, here is the reason Malayalam news - Malayalam Tv9

Vaibhav Suryavanshi: പഠിച്ചില്ലെങ്കില്‍ എങ്ങനെ ജോലി കിട്ടും? വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ എഴുതില്ല

Published: 

15 Feb 2026 | 08:22 PM

Vaibhav Suryavanshi To Skip Class 10 Board Examination: വൈഭവ് സൂര്യവംശി ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതില്ല. പരിശീലനം, ക്യാമ്പുകൾ, വിവിധ ടൂർണമെന്റുകൾ എന്നിവയിൽ തിരക്കിലായതിനാൽ പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

1 / 5
യുവതാരം വൈഭവ് സൂര്യവംശി ഇത്തവണ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതില്ല. പരിശീലനം, ക്യാമ്പുകൾ, വിവിധ ടൂർണമെന്റുകൾ എന്നിവയിൽ തിരക്കിലായതിനാൽ പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ബീഹാറിലെ താജ്പൂരിൽ താമസിക്കുന്ന സൂര്യവംശി, താജ്പൂരിലെ മോഡസ്റ്റി സ്‌കൂളിലാണ് പഠിക്കുന്നത് (Image Credits: PTI).

2 / 5
ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടക്കുന്ന പരീക്ഷയ്ക്ക് അദ്ദേഹം ഹാജരാകേണ്ടതായിരുന്നു. തുടര്‍ച്ചയായ ടൂര്‍ണമെന്റുകള്‍ മൂലം അദ്ദേഹത്തിന് സ്‌കൂളില്‍ പോകാന്‍ സാധിച്ചില്ല. ഇത് ബോർഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI).

3 / 5
വൈഭവിന്റെ പരീക്ഷാ ഫോം പൂരിപ്പിച്ചതായും അഡ്മിറ്റ് കാർഡും നൽകിയതായും മോഡസ്റ്റി സ്കൂൾ ഡയറക്ടർ ആദർശ് കുമാർ പിന്റു പറഞ്ഞു. പരീക്ഷാ കേന്ദ്രം പോദ്ദാർ ഇന്റർനാഷണൽ സ്കൂളിലാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വൈഭവിന്റെ പിതാവ്‌ സഞ്ജീവ് സൂര്യവംശിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഈ വര്‍ഷം പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു (Image Credits: PTI).

4 / 5
വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ലെന്ന വാര്‍ത്ത പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വ്യാപകമായി. 'കളിച്ചു നടക്കാതെ പഠിക്കാന്‍ പോകൂ'വെന്ന് ചില ആരാധകര്‍ തമാശയ്ക്ക് കമന്റു ചെയ്തു. പഠിച്ചില്ലെങ്കില്‍ എങ്ങനെ ജോലി കിട്ടുമെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം (Image Credits: PTI).

5 / 5
ഇനി ഒരു ജോലിയും കിട്ടിയില്ലെങ്കിലും ജീവിതകാലം മുഴുവന്‍ കഴിയാനുള്ള വൈഭവ് ഇതിനകം സമ്പാദിച്ചിട്ടുണ്ടെന്നായിരുന്നു ചിലരുടെ മറുപടി. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായപ്പോള്‍ വൈഭവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 62.71 ശരാശരിയിലും 169.49 സ്ട്രൈക്ക് റേറ്റിലും 439 റൺസ് നേടിയ അദ്ദേഹം ടൂര്‍ണമെന്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ വേട്ടക്കാരനായി (Image Credits: PTI).

പച്ചമുളക് കേടാകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി
കറിവേപ്പില ഈ ജന്മം കേടാകില്ല; ടിപ്പൊക്കെ ഇഷ്ടം പോലുണ്ട്
ഈ ഉള്ളി അച്ചാർ മതി ഒരുപറ ചോറുണ്ണാൻ
തണ്ണിമത്തൻ ഉപ്പിലിട്ടത്... ഐവാ സംഗതി വൈറലാണ്!
മാസ് ലുക്കില്‍ മന്ത്രി വി. ശിവന്‍കുട്ടി
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല
വെറും നിലത്ത് ഭക്ഷണം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥ
6 കോടി പിഴ, കേരളത്തിലും നടന്ന അപകടം