പ്രണയം ചാലിച്ച ഏഴ് ദിവസങ്ങൾ, വസ്ത്രം പറയും നിങ്ങളുടെ മനസും; ഒരുങ്ങുന്നതിന് മുമ്പ് ഇത് ഓർത്തോണേ.... | Valentine's Week 2026 Color Guide, What Colors to Wear on Each Day from Rose Day to Valentine’s Day Malayalam news - Malayalam Tv9

Valentine’s Day 2026: പ്രണയം ചാലിച്ച ഏഴ് ദിവസങ്ങൾ, വസ്ത്രം പറയും നിങ്ങളുടെ മനസും; ഒരുങ്ങുന്നതിന് മുമ്പ് ഇത് ഓർത്തോണേ….

Published: 

06 Feb 2026 | 12:30 PM

Valentine’s week colour guide: റോസ് ഡേ മുതൽ വാലന്റൈൻസ് ഡേ വരെ നീളുന്ന ഓരോ ദിവസങ്ങളും നിങ്ങളുടെ വസ്ത്രധാരണത്തിലൂടെ നിങ്ങളുടെ മനസിനെയും വികാരങ്ങളെയും പ്രകടിപ്പിക്കാൻ സാധിക്കും. വാലന്റൈൻസ് വീക്കിലെ ഓരോ ദിവസവും അണിയാൻ അനുയോജ്യമായ നിറങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.....

1 / 9
പ്രണയിതാക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് വാലന്റൈൻസ് വീക്ക് എത്തിക്കഴിഞ്ഞു. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഏഴ് ദിവസങ്ങൾക്കും ഓരോ പ്രത്യേകതകളുണ്ട്. റോസ് ഡേ മുതൽ വാലന്റൈൻസ് ഡേ വരെ നീളുന്ന ഓരോ ദിവസങ്ങളും നിങ്ങളുടെ വസ്ത്രധാരണത്തിലൂടെ നിങ്ങളുടെ മനസിനെയും വികാരങ്ങളെയും പ്രകടിപ്പിക്കാൻ സാധിക്കും. വാലന്റൈൻസ് വീക്കിലെ ഓരോ ദിവസവും അണിയാൻ അനുയോജ്യമായ നിറങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.....

2 / 9
ഫെബ്രുവരി 7, റോസ് ഡേയിൽ അണിയാൻ
പ്രണയത്തിന്റെ പ്രതീകമായ ചുവപ്പ് തന്നെയാണ്  ഏറ്റവും അനുയോജ്യം. നിങ്ങളുടെ പ്രണയത്തിന്റെ തീവ്രതയും ആത്മവിശ്വാസവും പ്രകടിപ്പിക്കാൻ ബോൾഡ് ആയ ചുവപ്പ് വസ്ത്രങ്ങൾ സഹായിക്കുന്നതാണ്.

ഫെബ്രുവരി 7, റോസ് ഡേയിൽ അണിയാൻ പ്രണയത്തിന്റെ പ്രതീകമായ ചുവപ്പ് തന്നെയാണ് ഏറ്റവും അനുയോജ്യം. നിങ്ങളുടെ പ്രണയത്തിന്റെ തീവ്രതയും ആത്മവിശ്വാസവും പ്രകടിപ്പിക്കാൻ ബോൾഡ് ആയ ചുവപ്പ് വസ്ത്രങ്ങൾ സഹായിക്കുന്നതാണ്.

3 / 9
ഫെബ്രുവരി 8 പ്രൊപ്പോസ് ഡേയിൽ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിയാവുന്നതാണ്. പിങ്ക് നിറം മൃദുലമായ പ്രണയത്തെയും സ്നേഹത്തെയുമാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഇഷ്ടം തുറന്നുപറയാൻ ആഗ്രഹിക്കുന്ന ദിവസമായതിനാൽ, ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ പിങ്ക് വസ്ത്രങ്ങൾ സഹായിക്കും.

4 / 9
ഫെബ്രുവരി 9, ചോക്ലേറ്റ് ഡേയ്ക്ക് ഏറ്റവും അനുയോജ്യം ബ്രൗൺ, കൊക്കോ, അല്ലെങ്കിൽ കാരാമൽ നിറങ്ങളാണ്. ഈ നിറങ്ങൾ ആശ്വാസം നൽകുകയും ആ ദിവസത്തെ കൂടുതൽ മനോഹരമാക്കുകയും ചെയ്യും.

5 / 9
ഫെബ്രുവരി 10 ടെഡി ഡേയിൽ മഞ്ഞ അല്ലെങ്കിൽ പാസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. കുട്ടിത്തവും കുസൃതിയും നിറഞ്ഞ ദിവസമാണ് ടെഡി ഡേ. മഞ്ഞ പോലെയുള്ള സന്തോഷം നൽകുന്ന നിറങ്ങളോ അല്ലെങ്കിൽ ഇളം പാസ്റ്റൽ നിറങ്ങളോ ഈ ദിവസത്തിന് കൂടുതൽ ഭംഗി നൽകും.

6 / 9
ഫെബ്രുവരി 11, പ്രോമിസ് ഡേയിൽ നീല കളറാണ് അനുയോജ്യം. വിശ്വാസത്തെയും സത്യസന്ധതയെയും സൂചിപ്പിക്കുന്ന നിറമാണ് നീല. നിങ്ങളുടെ പ്രിയപ്പെട്ട ആളിന് നൽകുന്ന വാഗ്ദാനങ്ങളുടെ ആഴവും സത്യവും വെളിപ്പെടുത്താൻ നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിയുന്നത് നല്ലതായിരിക്കും.

7 / 9
ഫെബ്രുവരി 12, ഹഗ് ഡേയിൽ സന്തോഷത്തെ പ്രതിനിധീകരിക്കുന്ന ഓറഞ്ച് അല്ലെങ്കിൽ അംബർ നിറങ്ങളാണ് ഹഗ് ഡേയ്ക്ക് നല്ലത്. സ്നേഹവും സുരക്ഷിതത്വവും ചേരുന്ന ഒരു ആലിംഗനം പോലെ തന്നെ മനസ്സിന് സന്തോഷം നൽകാൻ ഈ നിറങ്ങൾക്കാകും.

8 / 9
ഫെബ്രുവരി 13, കിസ് ഡേയിൽ പർപ്പിൾ/ലാവെൻഡർ നിറങ്ങളാണ് നല്ലത്. പർപ്പിൾ നിറം പ്രണയത്തോടൊപ്പം തന്നെ ഒരു പ്രൗഢിയും നൽകുന്നു. കിസ് ഡേയുടെ പശ്ചാത്തലത്തിൽ ലാവെൻഡർ പോലുള്ള ഇളം പർപ്പിൾ നിറങ്ങൾ കൂടുതൽ റൊമാന്റിക് അനുഭവം നൽകും.

9 / 9
ഫെബ്രുവരി 14, പ്രണയദിനത്തിൽ നിങ്ങൾക്ക് ചുവപ്പോ പിങ്കോ അല്ലെങ്കിൽ രണ്ടും കൂടി ചേർന്ന കോമ്പിനേഷനുകളോ തിരഞ്ഞെടുക്കാവുന്നതാണ്. പ്രണയത്തിന്റെ പൂർണ്ണത ആഘോഷിക്കാൻ ഈ നിറങ്ങൾ തന്നെയാണ് മികച്ചത്. (Image Credit: Getty Images)

പാല്‍ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
വൈറലായ ഓറഞ്ച് മസാലയും മസാല പൈനാപ്പിളും ഉണ്ടാക്കാം
അടുക്കളയിൽ നിന്ന് പാറ്റയെ തുരത്തണോ?
അച്ചാറും തക്കാളിയും ഫ്രിഡ്ജിൽ വയ്ക്കല്ലേ... ലിസ്റ്റ് ഇനിയും നീളും
മണിയൻപിള്ള രാജുവിൻ്റെ കാറിൽ ബൈക്കിടിച്ച ദൃശ്യം
ആ കളയുന്നത് പെട്രോളല്ലേ, ഇവന് വട്ടാണോ
പാര്‍ലമെന്റ് കവാടത്തില്‍ വീണു; ശശി തരൂരിന്റെ കാലിന്റെ എല്ലിന് പൊട്ടല്‍
തണ്ണിമത്തന്‍ ലോറിയില്‍ മുഴുവന്‍ സ്‌ഫോടകവസ്തുക്കള്‍; പാലക്കാട് സംഭവിച്ചത്‌