56 ദിവസവും 84 ദിവസവും വാലിഡിറ്റി; പുതിയ രണ്ട് റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് വൊഡാഫോൺ ഐഡിയ
Vodafone Idea has introduced prepaid plans priced at Rs 599 and Rs 899: വിഐ രണ്ട് പുതിയ റീച്ചാർജ് പ്ലാനുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വിവിധ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭ്യമാണ്. എന്നാൽ ചില സർക്കിളുകളിൽ ഇവയിലെ ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ട്. 899 രൂപയുടെ പ്ലാൻ ചില സർക്കിളുകളിൽ 2ജിബി പ്രതിദിന ഡാറ്റയോടെ എത്തുന്നു. എന്നാൽ കേരളത്തിൽ 1.5ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുക.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ തങ്ങളുടെ വരിക്കാർക്കായി രണ്ട് പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. 599 രൂപ, 899 രൂപ എന്നീ വിലകളിലാണ് ഈ പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നത്. ഇതിൽ 599 രൂപയുടെ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. (Image credit: Getty Images, VI)

ഒരു മാസത്തിലധികം വാലിഡിറ്റിയിൽ ഒരു റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് അനുയോജ്യമായ വിധത്തിലാണ് 599 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ എത്തിയിരിക്കുന്നത്. 899 രൂപയുടെ പുതിയ വിഐ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. സർക്കിളുകൾ മാറുന്നതനുസരിച്ച് 899 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങളിൽ ചെറിയ വ്യത്യാസങ്ങളും ഉണ്ട്.

899 രൂപയുടെ പ്ലാനിൽ ചില സർക്കിളുകളിൽ ദിവസവും 1.5 GB ഡാറ്റയും, മറ്റ് ചില സർക്കിളുകളിൽ ദിവസവും 2 GB ഡാറ്റയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 859 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാൻ വിഐ നേരത്തെ പിൻവലിച്ചിരുന്നു. ഈ പ്ലാനിന് പകരമായി കൊണ്ടുവന്ന, നിരക്ക് വർദ്ധിപ്പിച്ച ഒരു പ്ലാനാണ് 899 രൂപയുടെ പ്ലാൻ എന്ന് ചിലർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ ഈ പുതിയ രണ്ട് പ്ലാനുകളും ലഭ്യമാണ്.

599 രൂപയുടെ വിഐ പ്ലാൻ: 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇതിനുപുറമെ, 'വീക്കെൻഡ് ഡാറ്റ റോൾഓവർ', 'ബിഞ്ച് ഓൾ നൈറ്റ്', 'ഡാറ്റ ഡിലൈറ്റ്‌സ്' തുടങ്ങിയ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

899 രൂപ വിഐ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ കേരള സർക്കിളിൽ ദിവസവും 1.5GB ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 100 SMS എന്നിവ ലഭിക്കും. കൂടാതെ, രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റഡ് ഡാറ്റയും ഇതിൽ ലഭിക്കും.

'വീക്കെൻഡ് ഡാറ്റ റോൾഓവർ' സൗകര്യവും, Vi-യുടെ വകയായി പ്രതിമാസം 2 GB അധിക ഡാറ്റയും 899 രൂപയുടെ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിന്റെ ദൈനംദിന ചെലവ് ഏകദേശം 10.7 രൂപയാണ്. 599 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 10.6 രൂപയാണ്.