സെഗ്മെന്റിലെ ഏറ്റവും ബെസ്റ്റ് ഡിസ്പ്ലേയുള്ള ഫോൺ! വിവോ T5 5G 4000 രൂപ ഡിസ്കൗണ്ടിൽ കിട്ടും
Vivo T5 5G goes on sale in India from September 9: വിവോ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ T5 5ജി (vivo T5 5G) സെപ്റ്റംബർ 9 മുതൽ വിൽപ്പന ആരംഭിക്കുന്നു. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് വിവോ T5 5ജിയുടെ അടിസ്ഥാന മോഡലിന് 3500 രൂപയുടെയും മറ്റ് വേരിയന്റുകൾക്ക് 4000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

വിവോ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ T5 5ജി (vivo T5 5G) സെപ്റ്റംബർ 9 മുതൽ വിൽപ്പന ആരംഭിക്കുന്നു. ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, പാർട്നർ ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇത് വാങ്ങാനാകും. (Image credit: Vivo India)

വില: റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ T5 ലഭ്യമാകുക. ഇതിന്റെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 34,999 രൂപയും 8GB + 128GB വേരിയന്റിന് 39,99 രൂപയും 8GB + 256GB വേരിയന്റിന് 44,999 രൂപയും, 12GB + 256GB ടോപ് വേരിയന്റിന് 49,999 രൂപയുമാണ് വില.

ലോഞ്ച് ഓഫർ: വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് വിവോ T5 5ജിയുടെ അടിസ്ഥാന മോഡലിന് 3500 രൂപയുടെയും മറ്റ് വേരിയന്റുകൾക്ക് 4000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ വിവോ T5 5G വേരിയന്റുകൾ യഥാക്രമം 31,499 രൂപ, 35,999 രൂപ, 40,999 രൂപ, 45,999 രൂപ വിലകളിൽ വാങ്ങാനാകും.

ഡിസ്പ്ലേ, പ്രോസസർ: 144Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2800 × 1260 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. ഇത് 20:9 ആസ്പക്ട് റേഷ്യോ, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ എന്നിവ സഹിതം എത്തുന്നു. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ 4nm പ്രൊസസർ ആണ് ഈ വിവോ T5 5ജിയുടെ കരുത്ത്.

ക്യാമറ, സ്റ്റോറേജ്: ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. അതിൽ 1/1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും ഉണ്ട്. 128GB / 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

ബാറ്ററിയും മറ്റ് ഫീച്ചറുകളും: 44W ഫാസ്റ്റ് ചാർജിംഗുള്ള 7050mAh ബാറ്ററി ഇതിലുണ്ട്. മാലി-G615 MC2 GPU, 6GB / 8GB / 12GB LPDDR4X റാം, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.