മാനസിക സമ്മർദ്ദം ഹൃദയാഘാതത്തിലേക്ക് നയിക്കുമോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ | What happens to your heart after a stressful day, how to help it to recover Malayalam news - Malayalam Tv9

Heart Health: മാനസിക സമ്മർദ്ദം ഹൃദയാഘാതത്തിലേക്ക് നയിക്കുമോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

Published: 

03 Apr 2026 | 01:01 PM

Stressfull Day And Heart Health: മാനസിക സമ്മർദ്ദം കൂടുമ്പോൾ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ ശരീരത്തിൽ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകുന്നു. അതുപോലെ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സമ്മർദ്ദം രക്തധമനികളിൽ വീക്കം ഉണ്ടാക്കുന്നു.

1 / 5
മാനസിക സമ്മർദ്ദത്തെ പലരും നിസാരമായാണ് കാണുന്നത്. അതുപോലെ വെറുമൊരു മാനസികാവസ്ഥ മാത്രമല്ല, അത് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയത്തെ നേരിട്ട് ബാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്താണെങ്കിലും മറ്റെവിടെയാണെങ്കിലും സ്ട്രസ് കൂടിയാൽ അത് ഹൃദയത്തെ കാര്യമായി ബാധിക്കുന്നു. (Image Credits: Getty Images)

2 / 5
അതുകൊണ്ട് തന്നെ സ്ട്രെസ് എങ്ങനെയാണ് ഹൃദയാഘാതത്തിന്  കാരണമാകുന്നതെന്നും ഗൗരവമായി കാണേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. നമ്മൾ കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്പോൾ ഹൃദയം കൂടുതൽ സമ്മർദ്ദത്തിൽ പെടുകയും. ഇത് അവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.

3 / 5
മാനസിക സമ്മർദ്ദം കൂടുമ്പോൾ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ ശരീരത്തിൽ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകുന്നു. അതുപോലെ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സമ്മർദ്ദം രക്തധമനികളിൽ വീക്കം ഉണ്ടാക്കുന്നു. ഇത് രക്തം കട്ടപിടിക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും സാധ്യത കൂടുതലാണ്.

4 / 5
സ്ട്രെസ് അനുഭവിക്കുന്നവർ പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. എന്നാൽ വ്യായാമം ചെയ്യണമെന്നില്ല. അതുപോലെ സ്ട്രെസ് കൂടുതലുള്ള സമയത്ത് ചിലർ പുകവലി/മദ്യപാനം തുടങ്ങിയ ശീലങ്ങളിലേക്ക് മാറാനും സാധ്യതയുണ്ട്. ഇത് ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുകയും ചിലപ്പോൾ ഹൃദയാഘാതം പോലും ഉണ്ടായേക്കാം.

5 / 5
കടുത്ത മാനസിക ആഘാതത്തെത്തുടർന്ന് ഹൃദയപേശികൾ തളരുകയും ഹൃദയാഘാതത്തിന് സമാനമായ സാഹചര്യം ഉണ്ടാവുകയും ചെയ്തേക്കാം. നെഞ്ചിൽ ഭാരം കയറ്റിവെച്ചതുപോലെയോ വരിഞ്ഞുമുറുക്കുന്നതുപോലെയോ തോന്നുന്നതും, സാധാരണ ജോലികൾ ചെയ്യുമ്പോൾ പോലും അമിതമായി കിതയ്ക്കുന്നതടക്കം എല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്.

Follow Us
Related Photo Gallery
Health tips: ബ്രൗൺ ബ്രെഡ് കഴിക്കുന്നവർ ഇതറിയാതെ പോകരുത്! നിങ്ങൾ വാങ്ങുന്നത് വെറും നിറം ചേർത്ത മൈദയാണോ?
MS Dhoni: ഒരു മത്സരത്തില്‍ പോലും കളിച്ചില്ല; ധോണിക്ക് പകരക്കാരനുമില്ല; ചെന്നൈയ്ക്ക് സംഭവിച്ചത് വലിയ പിഴവ്‌
Shampoo: വെറുതെ തേയ്ച്ചിട്ട് കാര്യമില്ല, ഷാംപൂ ഉപയോഗിക്കേണ്ടത് ഇങ്ങനെ…
Kitchen Tips: മഴക്കാലത്ത് ദോശമാവ് പുളിക്കുന്നില്ലേ?; തണുപ്പത്തും മാവ് പെട്ടെന്ന് പുളിച്ചുകിട്ടാൻ ഇതാ ചില എളുപ്പവഴികൾ
Health tips: കടുത്ത ദാഹവും തലവേദനയും സൂചിപ്പിക്കുന്നത് ഉപ്പ് ഉണ്ടാക്കുന്ന രോ​ഗത്തിലേക്കോ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം
Egg Yolks Benefits: കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞ കഴിക്കാമോ? പഠനങ്ങൾ പറയുന്നത് ഇതാണ്
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്