ഉപ്പുമാങ്ങാക്കൊതിയുണ്ടോ? എങ്കിൽ ഈ പ്രശ്നം നിങ്ങൾക്കുണ്ട് | What is the reason behind Salt Mango craving, and how does it affect health Malayalam news - Malayalam Tv9

Salt Mango Cravings: ഉപ്പുമാങ്ങാക്കൊതിയുണ്ടോ? എങ്കിൽ ഈ പ്രശ്നം നിങ്ങൾക്കുണ്ട്

Updated On: 

22 Apr 2026 | 02:36 PM

Reason behind Salt Mango craving: ആരോഗ്യപ്രശ്നങ്ങളില്ലാത്ത ഒരു മുതിർന്ന വ്യക്തി ഒരു ദിവസം പരമാവധി 2,300 മില്ലിഗ്രാം സോഡിയം മാത്രമേ കഴിക്കാവൂ എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നു. എന്നാൽ ഓരോരുത്തരുടെയും ശാരീരിക അധ്വാനവും ആരോഗ്യ ചരിത്രവും അനുസരിച്ച് ഇതിൽ മാറ്റം വരാം.

1 / 5
ഉപ്പിലിട്ട മാങ്ങയോ നെല്ലിക്കയോ കണ്ടാൽ വായിൽ വെള്ളമൂറാത്തവർ ചുരുക്കമാണ്. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സോഡിയം അത്യാവശ്യമാണെങ്കിലും, ഉപ്പിനോടുള്ള അമിതമായ ആസക്തി ചിലപ്പോൾ ശരീരത്തിന്റെ അപായ സൂചനകളാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. (Image Credit Source: Getty Images)

2 / 5
അമിതമായ വിയർപ്പ്, ഛർദ്ദി എന്നിവയിലൂടെ ശരീരത്തിൽ നിന്ന് ജലത്തോടൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. ഇത് പരിഹരിക്കാൻ കൂടുതൽ ഉപ്പ് കഴിക്കാനുള്ള സിഗ്നലുകൾ തലച്ചോർ നൽകുന്നു. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവപ്പെടുമ്പോൾ ശരീരം സെറോടോണിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ഉപ്പിട്ട ഭക്ഷണങ്ങളെ ആശ്രയിക്കാറുണ്ട്. ഇത് ഒരുതരം ഇമോഷണൽ ഈറ്റിങ് ആണ്.

3 / 5
കൃത്യമായ ഉറക്കം ലഭിക്കാത്തത് ഭക്ഷണക്രമത്തെ ബാധിക്കുകയും ഉപ്പിനോടുള്ള താൽപ്പര്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. അഡ്രീനൽ ഗ്രന്ഥികളെ ബാധിക്കുന്ന അഡിസൺസ് രോഗം, സിസ്റ്റിക് ഫൈബ്രോസിസ്, ബാർട്ടർ സിൻഡ്രോം തുടങ്ങിയ അവസ്ഥകൾ സോഡിയത്തിന്റെ അളവിനെ ബാധിക്കുകയും ഉപ്പിനോടുള്ള ആസക്തിക്ക് കാരണമാവുകയും ചെയ്യും.

4 / 5
രുചിക്ക് വേണ്ടി അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകും. ഇത് ഹൃദയം, വൃക്കകൾ, തലച്ചോറ് എന്നിവയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ശരീരത്തിൽ അമിതമായി ജലം കെട്ടിനിൽക്കാനും ഇത് ഇടയാക്കും.

5 / 5
ആരോഗ്യപ്രശ്നങ്ങളില്ലാത്ത ഒരു മുതിർന്ന വ്യക്തി ഒരു ദിവസം പരമാവധി 2,300 മില്ലിഗ്രാം സോഡിയം (ഏകദേശം ഒരു ടീസ്പൂൺ ഉപ്പ്) മാത്രമേ കഴിക്കാവൂ എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നു. എന്നാൽ ഓരോരുത്തരുടെയും ശാരീരിക അധ്വാനവും ആരോഗ്യ ചരിത്രവും അനുസരിച്ച് ഇതിൽ മാറ്റം വരാം.

Follow Us
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം