രാത്രിയോ പകലോ? വൈറ്റമിൻ സി സെറം എപ്പോൾ ഉപയോഗിക്കണം; ശ്രദ്ധിച്ചില്ലെങ്കിൽ | When and How to Apply Vitamin C Serum in Your For Glowing Skin And Natural Whitening Malayalam news - Malayalam Tv9

Vitamin C Serum: രാത്രിയോ പകലോ? വൈറ്റമിൻ സി സെറം എപ്പോൾ ഉപയോഗിക്കണം; ശ്രദ്ധിച്ചില്ലെങ്കിൽ

Published: 

29 Mar 2026 | 01:28 PM

How to Apply Vitamin C Serum: മുഖത്തെ തിളക്കത്തിനും കറുത്ത പാടുകൾക്കും പലരും വൈറ്റമിൻ സി സെറം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഇത് എപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ പലർക്കും ധാരണയില്ല എന്നതാണ് സത്യം. തെറ്റായ സമയത്തോ രീതിയിലോ ഉപയോഗിച്ചാൽ ​ഗുണത്തിന് പകരം ദോഷമാകാം ഫലം.

1 / 5
ചർമ്മത്തിന് തിളക്കം കൂട്ടാനും കറുത്ത പാടുകൾ മാറ്റാനും വൈറ്റമിൻ സി വളരെ അത്യാവശ്യമായ ഒന്നാണ്. മുഖത്തെ തിളക്കത്തിനും കറുത്ത പാടുകൾക്കും പലരും വൈറ്റമിൻ സി സെറം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഇത് എപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ പലർക്കും ധാരണയില്ല എന്നതാണ് സത്യം. തെറ്റായ സമയത്തോ രീതിയിലോ ഉപയോഗിച്ചാൽ ​ഗുണത്തിന് പകരം ദോഷമാകാം ഫലം. (Image Credits: Getty Images)

2 / 5
വൈറ്റമിൻ സി ശക്തമായ ആന്റി ഓക്‌സിഡൻ്റാണ്. അതിനാൽ പകൽ സമയത്ത് സൂര്യപ്രകാശത്തിൽ നിന്നേൽക്കുന്ന അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം, പൊടിപടലങ്ങൾ എന്നിവയിൽ നിന്ന് ചർമ്മത്തെ അവ സംരക്ഷിക്കുന്നു. അതിനാൽ വൈറ്റമിൻ സി സെറം രാവിലെ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാൽ സെറം പുരട്ടിയ ശേഷം സൺസ്‌ക്രീൻ ഉപയോ​ഗിക്കാൻ മറക്കരുത്.

3 / 5
രാത്രിയിൽ വൈറ്റമിൻ സി ഉപയോഗിക്കുന്നത് ചർമ്മത്തിലെ കോശങ്ങളുടെ പുനരുജ്ജീവനത്തിന് നല്ലതാണ്. എന്നാൽ നിങ്ങൾ രാത്രിയിൽ മറ്റെന്തെങ്കിലും ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ അവയ്ക്കൊപ്പം വൈറ്റമിൻ സി ഉപയോഗിക്കരുത്. ഇത് ചർമ്മത്തിൽ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും ചിലപ്പോൾ മുഖക്കുരുവിനും കാരണമാകും.

4 / 5
അതുപോലെ സെറം വാരി തേക്കരുത്. ഒരു 2-3 തുള്ളി സെറം മാത്രം മുഖത്ത് മൃദുവായി തേച്ചുപിടിപ്പിക്കുക. മുഖം കഴുകി ഉണങ്ങിയ ശേഷം മാത്രം സെറം പുരട്ടാവൂ. സെറത്തിൻ്റെ നിറവ്യത്യാസം ശ്രദ്ധിക്കണം. അതിന് കടുത്ത ഓറഞ്ച് അല്ലെങ്കിൽ ബ്രൗൺ നിറം വന്നാൽ അത് ഓക്സിഡൈസ്ഡായി എന്നാണ് അർത്ഥം. അങ്ങനെയുള്ളവ ഉപയോ​ഗിക്കാതിരിക്കുക.

5 / 5
എങ്ങനെ ഉപയോ​ഗിക്കാം: ആദ്യം മുഖം നന്നായി കഴുകി ആവശ്യമെങ്കിൽ ടോണർ ഉപയോഗിക്കാം. ഇല്ലെങ്കിൽ നന്നായി ഉണക്കുക. ശേഷം വൈറ്റമിൻ സി സെറം പുരട്ടുക. നിങ്ങൾ ആദ്യമായാണ് വൈറ്റമിൻ സി സെറം ഉപയോഗിക്കുന്നതെങ്കിൽ ഒരു പാച്ച ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്