Chinnu Pappu: 2 ലക്ഷത്തിലധികം ഫോളോവേഴ്സ്, 4 വയസ്സുള്ള മകൻ, 1 മാസം മുമ്പ് വിവാഹമോചിത, ഒറ്റയ്ക്ക് താമസം! ആരാണ് ചിന്നു പാപ്പു
Chinnu Pappu:യുവതിക്ക് ലഹരി ഇടപാട് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തും. ഇതിനായി ഇവർ താമസിച്ചിരുന്ന കാസർഗോഡ് ചൗക്കീലെ വാടകവീട്ടിൽ എത്തിയവരെ കുറിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്....

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ചിന്നു പാപ്പുവിന്റെ മരണമാണ് ഇപ്പോൾ സോഷ്യൽ ലോകത്തെ ആകെ ഞെട്ടിച്ചത്. ചിരിച്ചും സന്തോഷിപ്പിച്ചും ആവേശത്തോട് കൂടി എപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ചിന്നു എന്തിനു സ്വയം ജീവനൊടുക്കി എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ ലോകത്താകെ ചർച്ചയാകുന്നത്. (PHOTO: INSTAGRAM)

കഴിഞ്ഞ ദിവസമാണ് ചിന്നു പാപ്പു ജീവനൊടുക്കി എന്ന വാർത്ത എത്തുന്നത്. കാസർഗോഡ് ആദൂർ സ്വദേശിയായ ചിന്നുവിനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഇവർ കഴിഞ്ഞ കുറച്ച് നാളുകളായി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിവാഹിതയായ ചിന്നു ഒരു മാസം മുമ്പ് വിവാഹ മോചിതയായത്. (PHOTO: INSTAGRAM)

ആ ബന്ധത്തിൽ നാലു വയസ്സുള്ള ഒരു മകനും ചിന്നുവിന് ഉണ്ട്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. മാത്രമല്ല യുവതിക്ക് ലഹരി ഇടപാട് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തും. ഇതിനായി ഇവർ താമസിച്ചിരുന്ന കാസർഗോഡ് ചൗക്കീലെ വാടകവീട്ടിൽ എത്തിയവരെ കുറിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. (PHOTO: INSTAGRAM)

സാധാരണക്കാർക്ക് താത്പര്യമുള്ള തരത്തിൽ കുക്കിംഗ് വീഡിയോകളും തന്റെ ലൈഫ് സ്റ്റൈൽ വീഡിയോസ് ആണ് പലപ്പോഴായി ചിന്നു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. ഇവയ്ക്കെല്ലാം തന്നെ കാഴ്ചക്കാർ ഏറെയാണ്. ഓരോ വീഡിയോയ്ക്കും മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി കാഴ്ചക്കാരെ നേടാൻ ആകാറുണ്ട്. (PHOTO: INSTAGRAM)

കാസർഗോഡ് ജില്ലയുടെ തനത് ഭാഷയിലൂടെയാണ് ചിന്നുവിന്റെ വ്ലോഗുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ചത്.. അവസാന വീഡിയോ ആറു ദിവസം മുൻപാണ് പങ്കുവെച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ചിന്നു പാപ്പുവിനെ തന്റെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുടുംബ പ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം.(PHOTO: INSTAGRAM)