"രാജ്യം മുഴുവൻ നിങ്ങളിൽ വിശ്വസിക്കുന്നു"; ഗംഭീറിന്റെയും കൊട്ടക്കിന്റെയും വാക്കുകൾ കരുത്തായെന്ന് തിലക് വർമ്മ | “Whole India believes in you”: Tilak Varma on Gambhir and Kotak’s backing after match-winning knock Malayalam news - Malayalam Tv9

“രാജ്യം മുഴുവൻ നിങ്ങളിൽ വിശ്വസിക്കുന്നു”; ഗംഭീറിന്റെയും കൊട്ടക്കിന്റെയും വാക്കുകൾ കരുത്തായെന്ന് തിലക് വർമ്മ

Published: 

24 Oct 2026 | 07:30 PM

Tilak Varma reveals masterplan behind India’s T20I win: മത്സരത്തിന് മുൻപ് ഹെഡ് കോച്ച് ഗൗതം ഗംഭീറിനോടും ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്കിനോടും സംസാരിച്ചിരുന്നതായി തിലക് പറഞ്ഞു. അവർ തനിക്ക് പൂർണ്ണ പിന്തുണ നൽകിയതായും 23-കാരനായ താരം വ്യക്തമാക്കി. അവസാനം വരെ ക്രീസിൽ ഉറച്ചുനിൽക്കാനാണ് താൻ ലക്ഷ്യമിട്ടതെന്നും, ഇന്ത്യയെ വിജയിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും താരം.

1 / 5
തിലക് വര്‍മയുടെയും, നിതീഷ് കുമാര്‍ റെഡ്ഡിയുടെയും, നമന്‍ ധീറിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ചത്. തോല്‍ക്കുമെന്ന് കരുതിയ മത്സരത്തിലാണ് ഇന്ത്യ അപ്രതീക്ഷിതമായി വിജയിച്ചത്. 181 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 10.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 70 എന്ന നിലയിലായിരുന്നു ഇന്ത്യ (Image Credit Source: PTI).

2 / 5
ആറാമനായി ക്രീസിലെത്തിയ തിലക് പുറത്താകാതെ 26 പന്തില്‍ 51 റണ്‍സെടുത്തു. ഏഴാമനായി എത്തിയ നമന്‍ ധീര്‍ 17 പന്തില്‍ 31 റണ്‍സെടുത്തു. എട്ടാമനായി എത്തിയ നിതീഷ് 13 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. പരിശീലകര്‍ തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് തിലക് മത്സരശേഷം മനസ് തുറന്നു.

3 / 5
മത്സരത്തിന് മുൻപ് ഹെഡ് കോച്ച് ഗൗതം ഗംഭീറിനോടും ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്കിനോടും സംസാരിച്ചിരുന്നതായി തിലക് പറഞ്ഞു. അവർ തനിക്ക് പൂർണ്ണ പിന്തുണ നൽകിയതായും 23-കാരനായ താരം  വ്യക്തമാക്കി. അവസാനം വരെ ക്രീസിൽ ഉറച്ചുനിൽക്കാനാണ് താൻ ലക്ഷ്യമിട്ടതെന്നും, ഇന്ത്യയെ വിജയിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും താരം വ്യക്തമാക്കി. തിലകായിരുന്നു 'പ്ലെയര്‍ ഓഫ് ദ മാച്ച്'.

4 / 5
"അവസാനം വരെ കളിക്കണം എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. ഇന്നത്തെ മത്സരത്തിന് മുൻപ് ഗൗതം സാറും കോട്ടക് സാറും എന്നോട് പറഞ്ഞിരുന്നു - 'രാജ്യം മുഴുവൻ നിന്നെ വിശ്വസിക്കുന്നു. നീ അവസാനം വരെ ബാറ്റ് ചെയ്താൽ നമുക്ക് ജയിക്കാം' എന്ന്. എനിക്ക് എന്നെക്കുറിച്ച് തന്നെ വലിയ അഭിമാനം തോന്നുന്നു"- തിലക് വര്‍മയുടെ വാക്കുകള്‍.

5 / 5
നമാൻ ധീർ വഹിച്ച നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.  നമുക്ക് അവസാനം വരെ നിൽക്കാമെന്ന് നമാനോട് പറഞ്ഞിരുന്നു. പിച്ചിൽ വേഗത കുറവായിരുന്നു. സ്പിന്നർമാർ പന്തെറിയുമ്പോൾ  നന്നായി  റൺസ് എടുക്കാമെന്ന് താന്‍ നമാനോട് പറഞ്ഞിരുന്നു. എന്നാൽ നിർഭാഗ്യവശാൽ മിച്ചൽ സാന്റ്നറുടെ അവസാന ഓവറിൽ നമാൻ പുറത്തായി. ഇല്ലെങ്കിൽ 18-ാം ഓവറിൽ തന്നെ നമുക്ക് വിജയിക്കാൻ കഴിയുമായിരുന്നുവെന്നും തിലക് വര്‍മ കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി