റെയിൽവേയോട് കളിച്ചാൽ ഓൾ ഇന്ത്യ ട്രിപ്പ് ഉറപ്പ്; അമിത ദേഷ്യം ആപത്ത് | why Indian Railways legal action is called an All India Trip maximum punishment and penalties explained Malayalam news - Malayalam Tv9

Indian Railway: റെയിൽവേയോട് കളിച്ചാൽ ഓൾ ഇന്ത്യ ട്രിപ്പ് ഉറപ്പ്; അമിത ദേഷ്യം ആപത്ത്

Updated On: 

15 Feb 2026 | 03:08 PM

Indian Railways Legal Action: അമിതദേഷ്യം പ്രകടിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ വകുപ്പില്‍ ഒന്നാണ് റെയില്‍വേ. മറ്റേത് വിഭാഗത്തോടും കളിക്കുന്നത് പോലല്ല ഇന്ത്യന്‍ റെയില്‍വേയുമായുള്ള ഇടപാടുകള്‍. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള കൈയേറ്റ ശ്രമങ്ങളും റെയില്‍വേയുടെ സാധനങ്ങള്‍ നശിപ്പിക്കുന്നത് ഉള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ക്ക് കീഴിലാണ് വരിക.

1 / 5
അമിത ദേഷ്യം എപ്പോഴും ആപത്ത് മാത്രമാണ് വിളിച്ചുവരുത്താറുള്ളത്. സന്ദര്‍ഭവും സാഹചര്യവും നോക്കാതെയാണ് പലരും തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നവരും ധാരാളം. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിച്ചെന്ന് അതിക്രമം നടത്തുന്നവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം പ്രചരിക്കാറുണ്ട്. (Image Credits: Getty and PTI)

2 / 5
എന്നാല്‍ അമിതദേഷ്യം പ്രകടിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ വകുപ്പില്‍ ഒന്നാണ് റെയില്‍വേ. മറ്റേത് വിഭാഗത്തോടും കളിക്കുന്നത് പോലല്ല ഇന്ത്യന്‍ റെയില്‍വേയുമായുള്ള ഇടപാടുകള്‍. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള കൈയേറ്റ ശ്രമങ്ങളും റെയില്‍വേയുടെ സാധനങ്ങള്‍ നശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഗുരുതരമായ വകുപ്പുകള്‍ക്ക് കീഴിലാണ് വരിക. ഭാരതീയ ന്യായ സംഹിത പ്രകാരം റെയില്‍വേയ്ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ചുമത്താന്‍ സാധ്യതയുള്ള വകുപ്പുകള്‍ പരിശോധിക്കാം.

3 / 5
ജോലി തടസ്സപ്പെടുത്തല്‍- സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് തടഞ്ഞാല്‍ BNS Section 221 പ്രകാരം ശിക്ഷ ലഭിക്കും. മര്‍ദ്ദനവും പരിക്കും- ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുന്നതിന് BNS Section 121 പ്രകാരം 3 വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. പരിക്കുകള്‍ ഗുരുതരമാണെങ്കില്‍ BNS Section 121(2) പ്രകാരം ശിക്ഷ 10 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.

4 / 5
റെയില്‍വേ നിയമം- റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കയറുന്നതിനും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും റെയില്‍വേ ആക്ട് പ്രകാരവും പ്രത്യേക കേസുകള്‍ ഉണ്ടാകും. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും അക്രമം നടത്തിയതിനും കേരള പോലീസ് ആക്ട് പ്രകാരവും ശിക്ഷ ലഭിക്കും.

5 / 5
എന്നാല്‍ എടുത്തുപറയേണ്ടത് റെയില്‍വേയുടെ നടപടിക്രമങ്ങളാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വെച്ചാണ് ഇത്തരം കേസുകള്‍ വിളിക്കുക. സ്വന്തം സംസ്ഥാനത്ത് വെച്ച് കേസിന്റെ ഭാഗമാകാന്‍ കുറ്റക്കാര്‍ക്ക് സാധിക്കണമെന്നില്ല. ഓള്‍ ഇന്ത്യ ട്രിപ്പ് പോലും ചിലപ്പോള്‍ റെയില്‍വേ നല്‍കിയേക്കും.

പച്ചമുളക് കേടാകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി
കറിവേപ്പില ഈ ജന്മം കേടാകില്ല; ടിപ്പൊക്കെ ഇഷ്ടം പോലുണ്ട്
ഈ ഉള്ളി അച്ചാർ മതി ഒരുപറ ചോറുണ്ണാൻ
തണ്ണിമത്തൻ ഉപ്പിലിട്ടത്... ഐവാ സംഗതി വൈറലാണ്!
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല
വെറും നിലത്ത് ഭക്ഷണം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥ
6 കോടി പിഴ, കേരളത്തിലും നടന്ന അപകടം
വന്ദേഭാരതിൽ പാമ്പ്, ഒടുവിൽ ആളെ കിട്ടി വമ്പൻ ട്വിസ്റ്റ്.