ജോലിഭാരം കൂടുതല്‍! അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് സിറാജില്ല; പകരമെത്തുന്നത് ഈ താരം | Why was Prasidh Krishna replaced Mohammed Siraj in Indian T20I squads for Ireland and England series Malayalam news - Malayalam Tv9

Mohammed Siraj: ജോലിഭാരം കൂടുതല്‍! അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് സിറാജില്ല; പകരമെത്തുന്നത് ഈ താരം

Published: 

09 Jun 2026 | 08:59 PM

Prasidh Krishna replaces Mohammed Siraj: അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നു ഒഴിവാക്കി. ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് നടപടി. താരത്തിന് വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത്. പകരം പ്രസിദ് കൃഷ്ണയെ ഉള്‍പ്പെടുത്തി.

1 / 5
അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നു ഒഴിവാക്കി. ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് നടപടി. താരത്തിന് വിശ്രമം അനുവദിക്കുന്നതിന് വേണ്ടിയാണ് ഒഴിവാക്കിയത്  (Image Credit Source: PTI).

2 / 5
ബിസിസിഐ മെഡിക്കൽ ടീമും ടീം മാനേജ്‌മെന്റും തമ്മിലുള്ള ചർച്ചകളെത്തുടർന്നാണ് തീരുമാനം. വർക്ക്‌ലോഡ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സിറാജിന്‌ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഇനി തുടര്‍ച്ചയായ മത്സരങ്ങളില്‍ സിറാജ് കളിക്കേണ്ടതുണ്ട്. അതിന് മുന്നോടിയായാണ് വിശ്രമം നിര്‍ദ്ദേശിച്ചത്.

3 / 5
സിറാജിന് പകരം പേസര്‍ പ്രസിദ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തി. രാജ്യാന്തര ടി20യില്‍ അഞ്ചു തവണ പ്രസിദ് കളിച്ചിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ വീഴ്ത്തി. ടീമില്‍ മറ്റ് മാറ്റങ്ങളില്ല.

4 / 5
ഇത്തവണത്തെ ഐപിഎല്ലില്‍ പ്രസിദ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് താരമായ പ്രസിദ് 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ 12-ാമതായിരുന്നു. ഈ പ്രകടനം ടി20യിലേക്കുള്ള തിരിച്ചുവരവിന് കാരണമായി.

5 / 5
ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണും, ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. അഭിഷേക് ശർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വൈഭവ് സൂര്യവംശി എന്നിവരാണ് സ്‌ക്വാഡിലെ മറ്റു താരങ്ങള്‍.

Follow Us
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം