യുദ്ധം പണിയാകും; ഏപ്രില്‍ 1 മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമോ? | will petrol diesel prices rise from April 1 amid West Asia war, March end rates announced Malayalam news - Malayalam Tv9

Petrol Price: യുദ്ധം പണിയാകും; ഏപ്രില്‍ 1 മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമോ?

Published: 

30 Mar 2026 | 11:10 AM

Fuel Prices Today March 31: പെട്രോള്‍-ഡീസല്‍ വിലകളില്‍ ഏപ്രില്‍ ഒന്നോടെ വര്‍ധനവുണ്ടാകുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ആ സാഹചര്യത്തില്‍ മാര്‍ച്ച് 31 ലെ വിലകള്‍ പുറത്തുവിട്ട് കമ്പനികള്‍. ആഗോള ക്രൂഡ് ഓയില്‍ വിലയിലെയും കറന്‍സി വിനിമയ നിരക്കുകളിലെയും മാറ്റം അനുസരിച്ചാണ് എണ്ണ വിതരണ കമ്പനികള്‍ വില നിശ്ചയിക്കുന്നത്.

1 / 5
പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം വലയുന്നത് ഇന്ത്യന്‍ ജനതയാണ്. രാജ്യത്ത് ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് കേന്ദ്രം ഉറപ്പ് നല്‍കുമ്പോഴും ജനങ്ങള്‍ക്ക് സമാധാനമാകുന്നില്ല. പെട്രോള്‍, ഡീസല്‍, എല്‍പിജി ഇതെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകുമെന്ന ഭീതി അവരെ കീഴടക്കിക്കളഞ്ഞു. എന്നാല്‍ അങ്ങനെയൊരു കാര്യം സംഭവിക്കാന്‍ ഒരിക്കലും സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. (Image Credits: PTI)

2 / 5
പെട്രോള്‍-ഡീസല്‍ വിലകളില്‍ ഏപ്രില്‍ ഒന്നോടെ വര്‍ധനവുണ്ടാകുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ആ സാഹചര്യത്തില്‍ മാര്‍ച്ച് 31 ലെ വിലകള്‍ പുറത്തുവിട്ട് കമ്പനികള്‍. ആഗോള ക്രൂഡ് ഓയില്‍ വിലയിലെയും കറന്‍സി വിനിമയ നിരക്കുകളിലെയും മാറ്റം അനുസരിച്ചാണ് എണ്ണ വിതരണ കമ്പനികള്‍ വില നിശ്ചയിക്കുന്നത്.

3 / 5
അന്താരാഷ്ട്ര എണ്ണ വിപണികളിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും പെട്രോള്‍, ഡീസല്‍ വിലകള്‍ ഇപ്പോള്‍ സ്ഥിരമായി തുടരുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നഗരത്തിലെ ഏറ്റവും പുതിയ ഇന്ധന വിലകള്‍ എസ്എംഎസ് വഴി പരിശോധിക്കാനും കഴിയും. ഇന്ത്യന്‍ ഓയില്‍ ഉപഭോക്താക്കള്‍ സിറ്റി കോഡ്, തുടര്‍ന്ന് RSP എന്ന് ടൈപ്പ് ചെയ്ത് 9224992249 നമ്പറിലേക്ക് അയക്കാം. ബിപിസിഎല്‍ ഉപഭോക്താക്കള്‍ 9223112222 എന്ന നമ്പറിലേക്ക് ആര്‍എസ്പി അയയ്ക്കുക. HPCL ഉപഭോക്താക്കള്‍ HP വില 9222201122 എന്ന നമ്പറിലേക്ക് അയയ്ക്കുക.

4 / 5
എണ്ണ വിതരണ കമ്പനികള്‍ XP95, പവര്‍ പെട്രോള്‍ തുടങ്ങിയ ഉയര്‍ന്ന ഒക്ടേന്‍ പെട്രോള്‍ വേരിയന്റുകളുടെ വില ലിറ്ററിന് ഏകദേശം 2 മുതല്‍ 2.3 രൂപ വരെ വര്‍ധിപ്പിച്ചു. ചില ഔട്ട്ലെറ്റുകളില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ XP95 ന് ഇപ്പോള്‍ ലിറ്ററിന് ഏകദേശം 101.80 രൂപയാണ് വില. അതുപോലെ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന പ്രീമിയം ഇന്ധനവും വില വര്‍ധിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.

5 / 5
വരും ദിവസങ്ങളില്‍ സാധാരണ പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ധനവുണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ വലിയ ചോദ്യം. പണപ്പെരുപ്പ ആശങ്കകള്‍ കാരണം എണ്ണയുടെ വില ഉയരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, ആഗോള അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നത് ബിപിസിഎല്‍, എച്ച്പിസിഎല്‍, ഐഒസിഎല്‍ തുടങ്ങിയ കമ്പനികളെ വില ഉയര്‍ത്താന്‍ പ്രേരിപ്പിക്കും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?